കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിട്ടുപോകരുത്: അഫ്ഗാനിസ്ഥാനിലെ നയതന്ത്ര പ്രാതിനിധ്യം ഇന്ത്യ നിലനിര്‍ത്തണമെന്ന് താലിബാന്‍

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ നയതന്ത്ര സാന്നിധ്യം നിലനിര്‍ത്താന്‍ താലിബാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കാബൂൾ എംബസിയിൽ നിന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോസ്ഥരെ ഒഴിപ്പിക്കാൻ താലിബാൻ ആഗ്രഹിക്കുന്നില്ലെന്നും അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ തങ്ങളുടെ നയതന്ത്ര സാന്നിധ്യം നിലനിര്‍ത്തണമെന്നും താലിബാൻ നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താലിബാന്റെ പൊളിറ്റിക്കൽ ഘടകം അധ്യക്ഷൻ കൂടിയായ അബ്ബാസ് സ്‌റ്റാനിക്‌സായുടെ ഓഫിസിൽ നിന്നാണ് കേന്ദ്രത്തിന് സന്ദേശം ലഭിച്ചിരിക്കുന്നത്.

താലിബാന്‍

താലിബാന്‍ കീഴടക്കിയതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ നയതന്ത്ര ഓഫീസുകളില്‍ നിന്നും ഉദ്യോഗസ്ഥെ ഒഴിപ്പിക്കാനുള്ള ശ്രമം ഇന്ത്യ തുടരുന്നതിന് ഇടയിലാണ് താലിബാന്‍ നേതൃനിരയിലെ പ്രധാനിയായാ ഷേർ മുഹമ്മദ് അബ്ബാസ് ഇത്തരമൊരു ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. താലിബാന്‍ കാബൂളിന്‍റെ നിയന്ത്രണം പിടിക്കുന്നതിന് മുന്‍പ് തന്നെ ഇന്ത്യ രാജ്യത്തെ നയതന്ത്ര ഓഫീസുകള്‍ അടച്ചിരുന്നു.

കാബൂൾ ദൌത്യം: കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ്, സഹായംതേടി 51 പേർ.. സംഘത്തിൽ സ്ത്രീകളും

മുൻകാലങ്ങളിൽ

മുൻകാലങ്ങളിൽ അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ ഇടപെടലുകളെ രൂക്ഷമായി വിമർശിച്ച സ്റ്റാനെക്‌സായിയുടെ പുതിയ അഭ്യര്‍ത്ഥന ന്യൂഡൽഹിയിലെയും കാബൂളിലെയും ഇന്ത്യൻ ഉദ്യോഗസ്ഥരെ ഞെട്ടിക്കുന്നതാണെന്നാണ് നയതന്ത്ര വിദഗ്ധരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. താലിബാൻ ഏറ്റെടുത്തതിന് ശേഷം കാബൂളിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചുള്ള ഇന്ത്യൻ ആശങ്കകൾ ഗ്രൂപ്പിന് അറിയാമായിരുന്നുവെന്നും എന്നാൽ അഫ്ഗാൻ തലസ്ഥാനത്തെ തങ്ങളുടെ ദൗത്യത്തിന്റെയും നയതന്ത്രജ്ഞരുടെയും സുരക്ഷയെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും സ്റ്റാനെക്‌സായി തന്റെ അനൗപചാരിക സന്ദേശത്തിൽ പറഞ്ഞു.

മമ്മൂട്ടിയോട് മോഹന്‍ലാലിന് അസൂയ ഉണ്ടോ? നടനാവാന്‍ വേണ്ടി മാത്രം ജനിച്ച 'ഇച്ചാക്ക' യോട് അങ്ങനെ തോന്നുമോ?മമ്മൂട്ടിയോട് മോഹന്‍ലാലിന് അസൂയ ഉണ്ടോ? നടനാവാന്‍ വേണ്ടി മാത്രം ജനിച്ച 'ഇച്ചാക്ക' യോട് അങ്ങനെ തോന്നുമോ?

ഉറപ്പ്

പാകിസ്ഥാനിലെ ലഷ്‌കർ-ഇ-ജാംഗ്‌വി, ലഷ്‌കർ-ഇ-ത്വയ്ബ (എൽഇടി) എന്നിവിടങ്ങളിൽ നിന്നുള്ള ഭീകരവാദികള്‍ കാബൂളിലുണ്ടെന്നും വിമാനത്താവളത്തിലേക്കുള്ള വഴിയിൽ താലിബാൻ സ്ഥാപിച്ച ചെക്ക് പോസ്റ്റുകളിൽ വിന്യസിച്ചിട്ടുണ്ടെന്നുമുള്ള റിപ്പോർട്ടുകളെയാണ് സ്റ്റാനക്‌സായ് പരാമർശിച്ചതെന്നാന്ന് സോഴ്സുകള്‍ വ്യക്തമാക്കുന്നത് . വിമാനത്താവളത്തിലുൾപ്പെടെ എല്ലാ ചെക്ക് പോയിന്റുകളും താലിബാന്‍റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്ന ഉറപ്പും അദ്ദേഹം നല്‍കി.

താലിബാന്റെ അഭ്യർത്ഥന

അതേസമയം, താലിബാന്റെ അഭ്യർത്ഥന മുഖവിലയ്‌ക്കെടുക്കാനാകില്ലെന്നും ഇന്ത്യൻ നയതന്ത്രജ്ഞരെയും മറ്റുള്ളവരെയും ഒഴിപ്പിക്കുന്നത് ആസൂത്രണം ചെയ്തതുപോലെ തുടരണമെന്നുമാണ് ഇന്ത്യന്‍ നിലപാടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിരവധി ഇന്ത്യക്കാര്‍ ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ട് ഇവരില്‍. മലയാളികളും ഉണ്ടെന്നാണ് വിവരം. ഇവരെ തിരികെ എത്തിക്കാൻ ഇന്ത്യയുടെ വ്യോമസേന വിമാനം കാബൂളിൽ എത്തിയിട്ടുണ്ട്.

തൃശൂരില്‍ ആശങ്ക ഒഴിയുന്നില്ല; ഇന്നും 2000ല്‍ കൂടുതല്‍ കൊവിഡ് കേസുകള്‍, ടി പി ആര്‍ നിരക്ക് 22.05%തൃശൂരില്‍ ആശങ്ക ഒഴിയുന്നില്ല; ഇന്നും 2000ല്‍ കൂടുതല്‍ കൊവിഡ് കേസുകള്‍, ടി പി ആര്‍ നിരക്ക് 22.05%

വിമാനം

സെക്യൂരിറ്റി ക്ലിയറന്‍സ് കിട്ടുന്നതോടെ ഇവരുമായി വിമാനം ദില്ലിയിലേക്ക് തിരിക്കും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രണ്ട് സൈനിക വിമാനങ്ങളിൽ ഇന്ത്യ 200 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിച്ചിരുന്നു. അംബാസഡർ, നയതന്ത്രജ്ഞ ഉദ്യോഗസ്ഥരും സാധാരണ പൗരന്‍മാരും ഈ സംഘത്തില്‍ ഉൾപ്പെടുന്നു.

കോണ്‍സുലേറ്റില്‍

അഫ്ഗാനിസ്ഥാനിലെ അടച്ചിട്ട ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ബുധനാഴ്ച താലിബാന്‍ പരിശോധന നടത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് അതിക്രമിച്ച് കയറില്‍ താലിബാന്‍ സംഘം ഓഫീസുകളിലെ ഫയലുകള്‍ തിരയുകയും ചിലത് നശിപ്പിക്കുകയും ചെയ്തു. ഓഫീസിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളുമായി സ്ഥലം വിട്ടതായും സര്‍ക്കാര്‍ വ്യത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാണ്ഡഹാറിലെയും ഹെറാത്തിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ പരിശോധന നടത്തിയത്.

Recommended Video

cmsvideo
Why did Afghan forces fail to resist the Taliban?

ഇലക്ട്രിക്കൽ സൂപ്പർവൈസർ-ബി ഗ്രേഡ് പരീക്ഷ: അപേക്ഷ ക്ഷണിച്ചു; തൊഴിൽ അവസരങ്ങൾ അറിയാംഇലക്ട്രിക്കൽ സൂപ്പർവൈസർ-ബി ഗ്രേഡ് പരീക്ഷ: അപേക്ഷ ക്ഷണിച്ചു; തൊഴിൽ അവസരങ്ങൾ അറിയാം

English summary
Taliban wants India to maintain diplomatic representation in Afghanistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X