വിവാഹത്തിന് സമ്മതിച്ചില്ല, അമ്മയേയും സഹോദരനേയും കൊന്ന് 18കാരി കാമുകനൊപ്പം ഒളിച്ചോടി
കെയ്‌റോ: കാമുകനെ വിവാഹം കഴിയ്ക്കാന്‍ അനുവദിയ്ക്കാത്തിരുന്നതിന് 18കാരി അമ്മയേയും സഹോദരനേയും കൊലപ്പെടുത്തി. കാമുകന്റെ സഹായത്തോടെയാണ് 45കാരിയായ അമ്മയേയും 11കാരനായ സഹോദരനേയും കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം വീട്ടില്‍ നിന്ന് ആഭരണവും പണവും തട്ടിയെടുത്ത് പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടി.
ഈജിപ്തിലാണ് സംഭവം നടക്കുന്നത്. ആയാഹ് എന്നാണ് പെണ്‍കുട്ടിയുടെ പേര്. അച്ഛന്‍ ജോലിയ്ക്ക് പോയ സമയത്താണ് പെണ്‍കുട്ടി അമ്മയെയും അനുജനേയും കാമുകനെ കൊണ്ട് കൊലപ്പെടുത്തിയത്. യുവാവുമായി പെണ്‍കുട്ടിയ്ക്കുള്ള ബന്ധം മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു. വിവാഹലോചനയുമായി കാമുകനെത്തിയെങ്കിലും വീട്ടുകാര്‍ അനുമതി നല്‍കിയില്ല.

തുടര്‍ന്നാണ് അച്ഛന്‍ ജോലിയ്ക്ക് പോയ ദിവസം രാത്രി പെണ്‍കുട്ടി കൊലപാതകം ആസൂത്രണം ചെയ്തത്. ഇതിനായി വീടിന്റെ താക്കോല്‍ കാമുകന് മുന്‍പേ കൈമാറിയിരുന്നു. അമ്മ ഉറക്കമായതോടെ പെണ്‍കുട്ടി കാമുകനെ വിളിച്ചു. കാമുകനെത്തിയതും പെണ്‍കുട്ടി അമ്മയുടെ കൈകള്‍ പിന്നിലേയ്ക്ക് കൂട്ടിപ്പിടിച്ചു.
കാമുകന്‍ പെണ്‍കുട്ടിയുടെ അമ്മയെ തുടരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. അമ്മയുടെ കരച്ചില്‍ കേട്ടാണ് അടുത്ത് കിടന്ന് ഉറങ്ങിയ 11 വയസുകാരന്‍ എഴുനേല്‍ക്കുന്നത്. കുട്ടിയേയും കാമുകനും കാമുകിയും ചേര്‍ന്ന് വകവരുത്തി. അതിന് ശേഷം വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവുമായി ഒളിച്ചോടി. ഇരുവരേയും പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications