കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷണക്കേസില്‍ അറസ്റ്റിലായ ബാലനെ പോലീസ് ഓഫീസര്‍ ബലാത്സംഗം ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

ലാഹോര്‍: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ബാലനെ പോലീസ് ഓഫീസര്‍ ബലാത്സംഗം ചെയ്തു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ വാര്‍ബര്‍ട്ടണിലാണ് സംഭവം. ലോഹാറില്‍ നിന്നും 47 മൈല്‍ അകലെയുള്ള പ്രദേശമാണ് വാര്‍ബര്‍ട്ടന്‍. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ്‌ചെയ്തിട്ടുണ്ട്.

മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ബാലനെ പോലീസ് പിടികൂടിയത്. കുട്ടിയെ മൂന്നുദിവസം കേസ് ചാര്‍ജ് ചെയ്യാതെ പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്തു. ഷെയ്ക്കുപുരയില്‍ വെച്ചാണ് ബാലനെ ഭിക്കി പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് വാര്‍ബര്‍ട്ടനിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചായിരുന്നു ബലാത്സംഗം.

rape

ബാലന്‍ വേദനകൊണ്ട് കരയുന്നതുകേട്ട് മറ്റു പോലീസുകാര്‍ അന്വേഷിച്ചപ്പോഴാണ് ബലാത്സംഗം വിവരം പുറത്തുവന്നത്. പിന്നീട് ബാലന്റെ പരാതിയെ തുടര്‍ന്ന് ഓഫീസറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തന്റെ മുറിയിലേക്ക് വിളിപ്പിച്ച് കുട്ടിയെ ഓഫീസര്‍ പീഡിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ബാലനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാതെ കസ്റ്റഡിയില്‍ സൂക്ഷിച്ചതും വിവാദമായിട്ടുണ്ട്. യഥാര്‍ഥത്തില്‍ അറസ്റ്റിലായ ആള്‍ മോഷ്ടാവ് തന്നെയാണോ എന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരികയാണ്. പാവപ്പെട്ട കര്‍ഷക കുടുംബത്തിലെ അംഗമാണ് കുട്ടി.

English summary
Teenage boy is raped at police station by Pakistani officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X