പാകിസ്താനില്‍ ഹിന്ദുക്ഷേത്രം കത്തിച്ചു
കറാച്ചി: ഖുറാനെ അപമാനിച്ചു എന്നരോപിച്ച് പാകിസ്താനിലെ ഹിന്ദു ക്ഷേത്രം കത്തിച്ചു. സംഘര്‍ഷം പടര്‍ന്നേക്കുമെന്ന് ഭയന്ന് അധികാരികള്‍ സ്ഥലത്ത് കര്‍ഫ്യു പ്രഖ്യാപിച്ചു.
സിന്ധ് പ്രവിശ്യയിലെ ലര്‍ക്കാന നഗരത്തിലാണ് സംഭവം നടന്നത്. ഹിന്ദുമത വിശ്വാസിയായ ഒരാള്‍ ഖുറാന്റെ പേജുകള്‍കത്തിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവം കലാപത്തിനോടടുത്തപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടിവച്ചു.

ഖുറാന്‍ കത്തിച്ചു എന്ന് പറയപ്പെടുന്ന ആള്‍ മയക്കുമരുന്നിന് അടിമയാണെന്നും ലര്‍ക്കാനയിലെ ഹിന്ദു സമൂഹം മതസൗഹാര്‍ദ്ദത്തിന് ഭംഗം വരുത്തുന്ന ഒരു കാര്യവും ചെയ്യില്ലെന്നും പ്രദേശത്തെ ഹിന്ദു പഞ്ചായത്ത് മേധാവി കല്‍പന ദേവി മാധ്യമങ്ങളോട് പറഞ്ഞു.
ഖുറാന്‍ കത്തിച്ചു എന്ന വാര്‍ത്ത പരന്നതോടെ പ്രദേശത്തെ മദ്രസകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ സംഭവ സ്ഥലത്തേക്ക് പാഞ്ഞു വരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കുറ്റാരോപിതനായ ആളുടെ വീട് വളഞ്ഞ ഇവര്‍ മതവിരോധിയെ തങ്ങള്‍ക്ക് കൈമാറണം എന്നും ആവശ്യപ്പെട്ടു.
ലര്‍ക്കാനയിലെ പ്രധാനപ്പെട്ട ഹിന്ദു ക്ഷേത്രമാണ് പ്രതിഷേധക്കാര്‍ തീയിട്ട് നശിപ്പിച്ചത്. ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ധര്‍മശാലയും നശിപ്പിച്ചു. സംഭവത്തിന് ശേഷം ലര്‍ക്കാനയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അര്‍ദ്ധ സൈനിക വിഭാഗത്തേയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications