Get Updates
Get notified of breaking news, exclusive insights, and must-see stories!

അട്ടിമറിക്ക് ശ്രമിച്ചവരോട് തുര്‍ക്കി ഭരണം ചെയ്തത് കേട്ടാല്‍ ഞെട്ടും!

അങ്കാര: സൈനീക അട്ടിമറിക്ക് ശ്രമിച്ച് പരാജയപ്പെട്ടവരോട് തുര്‍ക്കി പോലീസ് മൃഗീയമായി പെരുമാറുന്നുവെന്ന് റിപ്പോര്‍ട്ട്. ബാലാത്സംഗം ചെയ്യുക, ആഹാരമോ വെള്ളമോ നല്‍കാതെ ക്രൂരമായി മര്‍ദ്ദിക്കുക, ഒടിവുകളും പരിക്കുകളുമുള്ളവര്‍ക്ക് മതിയായ ചികിത്സ നല്‍കാതിരിക്കുക, ഇടുങ്ങിയ റൂമില്‍ ഇടുക തുടങ്ങിയവയാണ് ശിക്ഷാ വിധികള്‍.

തുര്‍ക്കി ഭരണകൂടം അട്ടിമറിക്കാരോട് കാട്ടുന്ന ക്രൂരതയുടെ വിവരങ്ങള്‍ ആംനസ്റ്റിയാണ് പുറത്ത് വിട്ടത്. സംഭവവുമായി ബന്ധപ്പെട്ട തെളിവുകള്‍ ആംനസ്റ്റിക് കിട്ടിയിട്ടുണ്ട്. പതിനായിരക്കണക്കിന് തടവുകാരെ കൈകാലുകള്‍ പോലും നിവര്‍ക്കാന്‍ കഴിയാത്ത രീതിയില്‍ കുതിര ലായത്തിലും സ്‌പോര്‍ട്‌സ് ഹാളിലും ഇട്ടതായി മനുഷ്യാവകാശ വിഭാഗം പറയുന്നു.

അടിയന്തിരാവസ്ഥ

അടിയന്തിരാവസ്ഥ

പട്ടാള അട്ടിമറിയുമായി ബന്ധപ്പെട്ട് തുര്‍ക്കിയില്‍ മൂന്ന് മാസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ദൃശ്യങ്ങള്‍ പുറത്ത്

ദൃശ്യങ്ങള്‍ പുറത്ത്

അട്ടിമറി ശ്രമം നടത്തിയവരോട് 48 മണിക്കൂറോളം പോലീസ് വളരെ മോശമായി പെരുമാറുന്നതിന്റെ ദൃശ്യം കിട്ടിയിട്ടുണ്ടെന്നാണ് വിവരം

പരമ ദയനീയം

പരമ ദയനീയം

പീഡിപ്പിച്ചതിന് പുറമെ ഭക്ഷണവും വെള്ളവും കൊടുക്കാതിരുന്നതിനാലും ചികിത്സ ലഭ്യമാക്കാതിരുന്നതിനാലും തടവറയിലുള്ളവരുടെ സ്ഥിതി പരമ ദയനീമാണ്.

പിഡന മുറി

പിഡന മുറി

റൈഡിങ് ക്ലബുകളുടെ കുതിരാലയങ്ങള്‍ക്ക് പുറമേ അങ്കാര ബസ്‌കന്റ് സ്‌പോര്‍ട്‌സ് ഹാള്‍, അങ്കാര പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് സ്‌പോര്‍ട്‌സ് ഹാള്‍ എന്നിവിടങ്ങളിലായിരുന്നു കനത്ത പീഡനം നടന്നിരുന്നത്.

ബലാത്സംഗം

ബലാത്സംഗം

തടവിലുള്ള സീനിയര്‍ സൈനീക ഉദ്യോഗസ്ഥരെ വരെ പോലീസുകാര്‍ പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്നത് കണ്ടതായി അങ്കാര പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഡ്യൂട്ടി ചെയ്തിരുന്നയാള്‍ പറഞ്ഞു.

മുറിവുകള്‍

മുറിവുകള്‍

തലയില്‍ ഉള്‍പ്പെടെ അനേകം മുറിവുകളുമായി ആള്‍ക്കാര്‍ ഹാളില്‍ കിടക്കുന്നുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അബോധാവസ്ഥയില്‍

അബോധാവസ്ഥയില്‍

തടവുകാര്‍ക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയുമായിരുന്നില്ല. ചിലര്‍ക്ക് കണ്ണുകള്‍ ഉറപ്പിച്ച് നിര്‍ത്താന്‍ കഴിയുന്നില്ലെന്നും ചിലര്‍ അബോധാവസ്ഥയിലാണെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

ചികിത്സയില്ല

ചികിത്സയില്ല

പരിക്കേറ്റിട്ടും തടവുകാര്‍ക്ക് വേണ്ട വിധത്തിലുള്ള ചികിത്സ നല്‍കാന്‍ പോലും പോലീസ് കൂട്ടാക്കിയില്ല. അവര്‍ മരിച്ചോട്ടേ, മരിച്ചാണ് ചികിത്സയ്ക്ക് കൊണ്ടുവന്നതെന്ന് പറഞ്ഞോളാമെന്ന് പറയുന്നതും ആംനസ്റ്റിക്ക് ലഭിച്ച് വീഡിയോയിലുണ്ട്.

മര്‍ദ്ദനമേറ്റു

മര്‍ദ്ദനമേറ്റു

അലങ്കാര പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഇട്ടിരുന്ന 650-800 സൈനീകരില്‍ മിന്നൂറോളം പേര്‍ക്ക് നന്നായി മര്‍ദ്ദനമേറ്റിട്ടുണ്ട്. അടിയേറ്റതിന്റെയും ആഴത്തില്‍ മുറിവുണ്ടായതിന്റെയും എല്ലുകള്‍ ഒടിഞ്ഞതുമെല്ലാം തടവുകാരില്‍ ദൃശ്യമാണ്.

അട്ടിമറി

അട്ടിമറി

കഴിഞ്ഞ ആഴ്ചയാണ് തുര്‍ക്കിയില്‍ അട്ടിമറി സംഭവം നടന്നത്. സംഭവത്തില്‍ 200 പേര്‍ മരണമടയുകയും 1500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എര്‍ഡോഗനെ പുറത്താന്‍ ശ്രമിച്ചവരെ പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+