കാബൂളില്‍ ആശുപത്രിക്ക് നേരെ അക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു, 50 പേര്‍ക്ക് പരിക്ക്, പിന്നില്‍ ഐഎസ്
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സൈനിക ആശുപത്രിക്ക് നേരെ നടന്ന അക്രമത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയാണ് ആശുപത്രിക്ക് നേര അക്രമണമുണ്ടായത്. സംഭവത്തില്‍ 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അഫാഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം ഏറ്റവും ക്രൂരമായി നടന്ന അക്രമമാണിതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ടെലഗ്രാം ചാനലിലൂടെയാണ് ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ അറിയിച്ചത്. തോക്കും ബോംബും ഉപയോഗിച്ചായിരുന്നു ഭീകരര്‍ ആശുപത്രിക്ക് നേരെ ആക്രണം നടത്തിയത്. ഐഎസിനെതിരെ താലിബാന്‍ രംഗത്തെത്തിയിട്ടുണ്ട്.

അഫ്ഗാനിലെ പൗരന്മാരെയും രോഗികളെയും ഡോക്ടര്‍മാരെയുമാണ് ഐഎസ് ലക്ഷ്യം വെക്കുന്നതെന്ന് കരുതുന്നുവെന്ന് താലിബാന്‍ വക്താവ് സബീനുല്ല മുജാഹിദ് പറഞ്ഞു. 15 മിനിറ്റിനുള്ളില്‍ ഐഎസ് ആക്രമണത്തെ താലിബാന്‍ സൈന്യം തുരത്തിയെന്നും അദ്ദേഹം പറഞ്ഞു. യുഎസ് സൈന്യത്തില്‍ നിന്നും പിടിച്ചെടുത്ത ഹെലികോപ്ടറുമായി താലിബാന്‍ സൈന്യം ആശുപത്രി മേല്‍ക്കുരയില്‍ ഇറങ്ങിയായിരുന്നു ഓപറേഷന്‍.ആശുപത്രി കവാടത്തില്‍ ചാവേര്‍ ആക്രമണവും ആശുപത്രിക്കുള്ളില്‍ തോക്കുധാരികളുടെ ആക്രമണവുമാണ് നടന്നതെന്ന് താലിബാന്‍ പറയുന്നു. കാബൂളിലെ ആശുപ്ത്രിയില്‍ നിന്നും 19 മൃതദേഹങ്ങള്‍ കണ്ടെടുത്തെന്ന് പേരുവെളിപ്പെടുത്താത്ത ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞു.അതേസമയം ആസുപ്ത്രിക്ക് പുറത്തും ആള്‍ക്കാര്‍ കൊല്ലപ്പെട്ടതായും വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. ആശുപത്രിക്ക് പുറത്ത് രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.
ഐഎസ്‌വന്ന് വെടിവെക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ തങ്ങള്‍ പേടിച്ചിരുന്നുവെന്ന് കവിയും സാഹിത്യകാരിയുമായ റൗണ ധവാരി എഎഫ്പിയോട് പറഞ്ഞു. തങ്ങള്‍ ഒരു കുളിമുറിയില്‍ കയറി ഒളിച്ചിരുന്നുവെന്നും പിന്നീട് വെടിയൊച്ചകളും, ഗ്ലാസ് തകരുന്ന ശബ്ദമാണ് കേട്ടതെന്നും അവര്‍ പറഞ്ഞു. അക്രമിക്കാന്‍ വന്നവര്‍ വാതിലുകള്‍ പൊളിച്ചാണ് അകത്ത് കയറിയതെന്നും താലിബാന്‍ അംഗങ്ങള്‍ വരുന്നത് വരെ ആ റൂമില്‍ തന്നെ ഇരുന്നുവെന്നും അവര്‍ പറഞ്ഞു. 2017ലും സൈനികാ അശുപത്രി ഐഎസ് ഭീകരര്‍ തകര്‍ത്തിരുന്നു.
അന്ന് ഡോക്ടര്‍മാരുടെ രൂപത്തിലായിരുന്നു ഭീകരര്‍ ആശുപത്രിയിലേക്ക് വന്നത്. അന്നത്തെ അക്രമത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തിന് ശേഷം ഷിയാപള്ളിക്ക് നേരെയുണ്ടായ അക്രമണത്തിന്റെ ഉത്തരവാദിത്തവും ഐഎസ് ഏറ്റെടുത്തിരുന്നു. അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ ഐഎസ് ആക്രമണം തുടരുകയാണ്. അഫ്ഗാനിലെ ഷിയാ പള്ളികള്‍ക്കുനേരെ നിരന്തര ആക്രമണങ്ങളുണ്ടായതിന് പിന്നാലെയാണ് ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായത്.












Click it and Unblock the Notifications