ഖത്തറിനെ ഒതുക്കാന്‍ നോക്കിയ സൗദിയും യുഎഇയും കുടുങ്ങി; കിട്ടിയത് ഒടുക്കത്തെ പണി, നോക്കൂ...

ആറ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസിയില്‍ വിള്ളല്‍ വന്നുവെന്നതാണ് ആദ്യതിരിച്ചടി.

വാഷിങ്ടണ്‍: ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് സൗദിയുടെ നേതൃത്വത്തില്‍ ഉപരോധം പ്രഖ്യാപിച്ചത്. ഒന്നര മാസം പിന്നിടുമ്പോള്‍ ഖത്തര്‍ ഒതുങ്ങിയോ? ഇല്ലെന്നാണ് കാര്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുക. ഖത്തര്‍ ഒതുങ്ങിയില്ലെന്ന് മാത്രമല്ല, സൗദി അറേബ്യയ്ക്കും യുഎഇക്കും കനത്ത തിരിച്ചടി ലഭിക്കുകയും ചെയ്തു.

വാഷിങ്ടണ്‍ പോസ്റ്റ് ഗള്‍ഫ് പ്രതിസന്ധിയെ വിലയിരുത്തുന്നത് അങ്ങനെയാണ്. മേഖലയിലേക്ക് പുതിയ ശക്തികളുടെ വരവിന് കാരണമായത് സൗദിയുടെയും യുഎഇയുടെയും വാശിയാണെന്നും ലേഖനം വ്യക്തമാക്കുന്നു. സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്.

ജിസിസിയില്‍ വിള്ളല്‍ വന്നു

ജിസിസിയില്‍ വിള്ളല്‍ വന്നു

ആറ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസിയില്‍ വിള്ളല്‍ വന്നുവെന്നതാണ് ആദ്യതിരിച്ചടി. ഖത്തര്‍ നേരത്തെ വ്യത്യസ്തമായ നിലപാടുകളാണ് എടുത്തിരുന്നതെങ്കിലും പല കാര്യങ്ങളിലും ഐക്യത്തിലായിരുന്നു ഈ രാജ്യങ്ങള്‍. പക്ഷേ ഇന്ന് ഖത്തര്‍ സ്വന്തം വഴിക്ക് നീങ്ങുന്നതാണ് ചിത്രം.

ഉപരോധം എല്ലാവരും പിന്തുണച്ചില്ല

ഉപരോധം എല്ലാവരും പിന്തുണച്ചില്ല

സൗദി സഖ്യത്തിന് എല്ലാ ജിസിസി രാജ്യങ്ങളെയും തങ്ങളുടെ പക്ഷം ചേര്‍ക്കാന്‍ സാധിച്ചിരുന്നില്ല. പ്രതിസന്ധി തുടങ്ങിയപ്പോള്‍ തന്നെ മധ്യസ്ഥന്റെ റോളിലായിരുന്നു കുവൈത്ത്. ഇപ്പോഴും അങ്ങനെ തന്നെ. ഖത്തറിനെ ഇതുവരെ കുവൈത്ത് തള്ളിപ്പറഞ്ഞിട്ടില്ല.

ഒമാന്‍ ഖത്തറിനൊപ്പം

ഒമാന്‍ ഖത്തറിനൊപ്പം

മറ്റൊരു ജിസിസി രാജ്യമായ ഒമാന്‍ ആകട്ടെ ഖത്തറിനെ തള്ളിയിട്ടില്ല എന്നു മാത്രമല്ല, ഖത്തറിനോട് കൂടുതല്‍ അടുക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും വ്യാപാരം ശക്തിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍.

ഒമാന്റെ ജലമാര്‍ഗങ്ങള്‍

ഒമാന്റെ ജലമാര്‍ഗങ്ങള്‍

സൗദിയും യുഎഇയും പിടിച്ചുവച്ചിരുന്ന ഖത്തര്‍ വിപണിയിലേക്ക് ഒമാന്‍ ആവേശത്തോടെ കടന്നുവന്നിരിക്കുന്ന കാഴ്ചയാണിപ്പോള്‍. ഒമാന്റെ ജലമാര്‍ഗ സൗകര്യങ്ങള്‍ ഖത്തറും പരമാവധി ഉപയോഗപ്പെടുത്തുന്നു. സഹകണം കൂടുതല്‍ ശക്തമാക്കുമെന്ന ഇരുരാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

തുര്‍ക്കിയുടെ വരവും തിരിച്ചടി

തുര്‍ക്കിയുടെ വരവും തിരിച്ചടി

സൗദിക്ക് മറ്റൊരു തിരിച്ചടി തുര്‍ക്കിയുടെ വരവാണ്. കാരണം തുര്‍ക്കി മുസ്ലിം ലോകത്തെ പ്രധാന രാജ്യമാണെങ്കിലും ഗള്‍ഫില്‍ നേരിട്ട് ഇടപെടാന്‍ അവര്‍ക്ക് അവസരങ്ങള്‍ കുറവായിരുന്നു. പ്രതിസന്ധി രൂക്ഷമായപ്പോള്‍ ഖത്തറിന് ഭക്ഷണം എത്തിക്കുന്നതില്‍ മുന്നില്‍ നിന്നവരില്‍ തുര്‍ക്കിയുമുണ്ടായിരുന്നു.

തുര്‍ക്കിയുടെ സൈന്യവും

തുര്‍ക്കിയുടെ സൈന്യവും

ഇപ്പോള്‍ തുര്‍ക്കിയുടെ സൈന്യവും ഗള്‍ഫിലേക്കെത്തിയിരിക്കുന്നു. തുര്‍ക്കിക്ക് സൈനിക താവളം ഖത്തറിലുണ്ട്. നേരത്തെ സ്ഥാപിച്ചതാണെങ്കിലും പ്രതിസന്ധി രൂക്ഷമായപ്പോഴാണ് താവളം സജീവമായത്.

ഖത്തറും ഇറാനും ബന്ധം വര്‍ധിച്ചു

ഖത്തറും ഇറാനും ബന്ധം വര്‍ധിച്ചു

സൗദിയുടെ പ്രധാന ശത്രുവാണ് ഇറാന്‍. ഖത്തറും ഇറാനും ഇപ്പോള്‍ നല്ല ബന്ധമാണ്. നേരത്തെ സൗദിയുടെ സമ്മര്‍ദ്ദം മൂലം ഖത്തര്‍ പല വ്യാപാരങ്ങളും രഹസ്യമായിട്ടായിരുന്നു നടത്തിയിരുന്നത്. ഇപ്പോള്‍ എല്ലാം പരസ്യമായി.

സൗദിയുടെ മേധാവിത്വം നഷ്ടമായി

സൗദിയുടെ മേധാവിത്വം നഷ്ടമായി

ഖത്തറിലേക്ക് ആദ്യം ഭക്ഷണം എത്തിച്ചത് ഇറാനായിരുന്നു. എന്ത് സഹായം വേണമെങ്കിലും ചെയ്യാന്‍ തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറയുകയും ചെയ്തു. സൗദിയുടെ മേഖലയിലെ മേധാവിത്വത്തിനാണ് ഇതോടെ മങ്ങലേറ്റത്.

നിര്‍ദേശങ്ങള്‍ ഒന്നുപോലും അംഗീകരിച്ചില്ല

നിര്‍ദേശങ്ങള്‍ ഒന്നുപോലും അംഗീകരിച്ചില്ല

സൗദി സഖ്യം മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ഒന്നുപോലും ഖത്തര്‍ അംഗീകരിച്ചിട്ടില്ല. മാത്രമല്ല, അവരുടെ 13 നിര്‍ദേശങ്ങള്‍ തള്ളുകയും ചെയ്തു. ഖത്തറിനെതിരേ കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് സൗദിയും യുഎഇയും മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഖത്തര്‍ അവഗണിക്കുകയായിരുന്നു.

തുടക്കമിട്ടത് യുഎഇ

തുടക്കമിട്ടത് യുഎഇ

പ്രശ്‌നത്തിന് തുടക്കമിട്ടത് യുഎഇ ആണെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. ഖത്തര്‍ വാര്‍ത്താ ഏജന്‍സി ഹാക്് ചെയ്ത് സൗദി സഖ്യത്തിന്റെ നിലപാടിന് വിരുദ്ധമായ പ്രസ്താവന ഇറക്കിയത് യുഎഇ ആണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്.

യുഎഇ-ജൂത ബന്ധം പുറത്തായി

യുഎഇ-ജൂത ബന്ധം പുറത്തായി

ഖത്തറിന്റെ വാര്‍ത്താ ഏജന്‍സി ഹാക്ക് ചെയ്യുന്നതിന് യുഎഇ നീക്കം നടത്തിയെന്നാണ് വ്യക്തമാകുന്നത്. ഇക്കാര്യം അമേരിക്കയിലെ യുഎഇ അംബാസഡര്‍ യൂസഫ് അല്‍ ഉതൈബ നിഷേധിച്ചിരുന്നു. ഇദ്ദേഹം ജൂതസംഘവുമായി ചേര്‍ന്ന് ഖത്തറിനും കുവൈത്തിനുമെതിരേ നടത്തിയ നീക്കങ്ങളും പുറത്തായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+