ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള ഐടി എന്‍ജിനീയര്‍മാരുടെ ഒഴുക്കു കുറയുന്നു; ഇന്ത്യന്‍ കമ്പനികള്‍ പറയുന്ന കാരണം
എച്ച്-1ബി വിസയില്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് എന്‍ജിനീയര്‍മാരെ അയക്കുന്നത് വെട്ടിക്കുറച്ച് ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ മുതലായ വന്‍കിട ഐടി കമ്പനികള്‍ ആണ് തങ്ങളുടെ എന്‍ജിനീയര്‍മാരെ അയക്കുന്നത് ഗണ്യമായി കുറച്ചത്. ഇമിഗ്രേഷന്‍ നിയമങ്ങള്‍ കൂടുതല്‍ ചെലവേറിയതും സങ്കീര്‍ണവും ആയതോടെയാണ് ഇന്ത്യയിലെ മുന്നിലെ സോഫ്റ്റ്വെയര്‍ സേവന കമ്പനികള്‍ എച്ച്-1ബി വിസകളെ ആശ്രയിക്കുന്നത് കുറച്ചത്. ദി ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം അമേരിക്കയിലെ വന്‍കിട കമ്പനികള്‍ ആകട്ടെ ഇതിന് നേരെ വിപരീതമാണ് ചെയ്യുന്നത്. ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെ ആഗോള പ്രതിഭകളെ അമേരിക്കയിലെ കൊണ്ടുവരാന്‍ അവര്‍ എച്ച്-1ബി നിയമനങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് പ്രത്യേകിച്ച് ഐഐ പോലുള്ള മേഖലകളില്‍.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ടെക്, വിപ്രോ, ടെക് മഹീന്ദ്ര, എല്‍ടിഐമിന്‍ഡ്ട്രീ തുടങ്ങിയ കമ്പനികള്‍ അഞ്ച് വര്‍ഷത്തിനിടെ എച്ച്-1ബി ഫയലിംഗുകള്‍ ശരാശരി 46% കുറച്ചതായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) ഡാറ്റ പറയുന്നു. കഴിഞ്ഞ വര്‍ഷം ടിസിഎസ് 5,505 എച്ച്-1ബി ജീവനക്കാരെയാണ് യുഎസിലേക്ക് അയച്ചത്.
കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയത്, രാഷ്ട്രീയ അസ്വസ്ഥത, ഇന്ത്യ-യുഎസ് വ്യാപാര തര്‍ക്കങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന പ്രാദേശിക വാദം എന്നിവ എച്ച്-1ബി നടപടി ക്രമങ്ങളെ മന്ദഗതിയിലാക്കുകയും കൂടുതല്‍ ചെലവേറിയതുമാക്കി മാറ്റിയിട്ടുണ്ട്. ഔട്ട്സോഴ്സ് ചെയ്യുന്ന യുഎസ് സ്ഥാപനങ്ങള്‍ക്ക് നികുതി ചുമത്താന്‍ ലക്ഷ്യമിടുന്ന നിയമം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. വിദേശത്തു നിന്നുള്ള എന്‍ജിനീയര്‍മാരുടെ ഒഴുക്ക് ഗണ്യമായി കുറയ്ക്കുന്നതാണ് നിര്‍ദിഷ്ട നിയമം.












Click it and Unblock the Notifications