Get Updates
Get notified of breaking news, exclusive insights, and must-see stories!

മംഗള്‍യാന്‍: ഇന്ത്യയെ അപമാനിച്ച് അമേരിക്കന്‍ പത്രത്തില്‍ കാര്‍ട്ടൂണ്‍

ന്യൂയോര്‍ക്ക്: മംഗള്‍യാന്റെ വിജയത്തിലൂടെ ഇന്ത്യയുണ്ടാക്കിയ കുതിപ്പിനെ അംഗീകരിക്കാന്‍ മനസ്സുവരാതെ അമേരിക്കന്‍ മാധ്യമങ്ങള്‍. മംഗള്‍യാന്റെ വിജയം സംബന്ധിച്ച് അമേരിക്കയിലെ പ്രമുഖ പത്രമായ ന്യൂയോര്‍ക്ക് ടൈംസില്‍ അച്ചടിച്ചുവന്ന കാര്‍ട്ടൂണ്‍ ഇതിന്റെ തെളിവാണ്.

മംഗള്‍യാന്റെ വിജയത്തോടെ ഏലൈറ്റ് സ്‌പേസ് ക്ലബ്ബിന്റെ വാതിലില്‍ മുട്ടുന്ന ഇന്ത്യയാണ് കാര്‍ട്ടൂണ്‍. ഒരു പശുവിനേയും പിടിച്ചുകൊണ്ട് നില്‍ക്കുന്ന തലപ്പാവ് വച്ച കര്‍ഷകനായിട്ടാണ് ഇന്ത്യയെ ചിത്രീകരിച്ചിരിക്കുന്നത്. എലൈറ്റ് സ്‌പേസ് ക്ലബ്ബിനുള്ളിലുള്ളവര്‍ മംഗള്‍യാന്റെ വിജയ വാര്‍ത്തയാണ് വായിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യ വാതിലില്‍ മുട്ടുന്നത് അവര്‍ക്ക് തീരെ പിടിച്ച മട്ടില്ല.

NY Times Cartoon

കാലിമേച്ച് നടക്കുന്ന അപരിഷ്‌കൃതരാണ് ഇന്ത്യക്കാരെന്ന അമേരിക്കന്‍ ബോധത്തിന്റെ പ്രതിഫലനമാണ് ഈ കാര്‍ട്ടൂണ്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. കാര്‍ട്ടൂണിലൂടെ അമേരിക്കന്‍ പത്രം ഇന്ത്യയെ വംശീയമായി അധികഷേപിക്കുകയാണെന്നും ആക്ഷേപം ഉയരുന്നു.

നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു ന്യൂയോര്‍ക്ക് ടൈംസില്‍ ഈ കാര്‍ട്ടൂണ്‍ അച്ചടിച്ച് വന്നത്. എന്നാല്‍ അന്ന് ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ തന്നെ ഇത്തരമൊരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതും വിവാദമാവുകയാണ്.

ആദ്യ ചൊവ്വാപര്യവേഷണം തന്നെ വിജയമാക്കിയ ഏക രാജ്യമാണ് ഇന്ത്യ. ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ പദ്ധതി വിജയിപ്പിക്കാനായും ഇന്ത്യയുടെ യശസ്സ് വര്‍ദ്ധിപ്പിക്കുന്നു. അമേരിക്കയും റഷ്യയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും മാത്രമായിരുന്നു ചൊവ്വ പര്യവേഷണം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍. ആ കൂട്ടത്തിലേക്ക് ഇന്ത്യയുടെ ചരിത്രപരമായ കടന്നുവരവാണ് പലര്‍ക്കും പിടിക്കാത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+