കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായനക്കാരെ ഞെട്ടിച്ച് ദി സണ്‍ പത്രത്തിന്റെ പേജ് 3

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: നാല്‍പ്പതുവര്‍ഷത്തിലേറയായി തുടര്‍ന്നു പോരുന്നതാണ് ബ്രിട്ടനിലെ ദി സണ്‍ പത്രത്തിന്റെ പേജ് 3യിലെ മാദക ചിത്രങ്ങള്‍. എന്നാല്‍ അടുത്തിടെ പേജിനെതിരെ പ്രതിഷേധം വ്യാപകമായി. സദാചാര പോലീസുകാരും വനിതാ സംഘടനകളുമെല്ലാം ഈ പേജ് പത്രത്തില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.

ഇതോടെ, ഇക്കാര്യത്തില്‍ സണ്‍ പത്രാധിപര്‍ ഉറപ്പു നല്‍കകുകയും ചെയ്തു. 1970ല്‍ തുടങ്ങി പതിറ്റാണ്ടുകളായി തുടരുന്നതാണെങ്കിലും വായനക്കാരുടെ പ്രതിഷേധം കണക്കിലെടുത്ത് തങ്ങള്‍ പേജ് 3 ഒഴിവാക്കുകയാണെന്ന് പത്രാധിപര്‍ പറഞ്ഞതോടെ പ്രതിഷേധക്കാര്‍ ഒന്നടങ്കം പത്രത്തിന്റെ തീരുമാനത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു.

london

എന്നാല്‍ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം പത്രം പുറത്തിറങ്ങിയത്. പത്രാധിപരുടെ വാക്ക് വിശ്വസിച്ചവരെല്ലാം വഞ്ചിക്കപ്പെട്ടു എന്ന് പറയുന്നതാവും സത്യം. പതിവില്‍ നിന്നും വിഭിന്നമായി പേജ് 3 യില്‍ മാറിടം കാണിച്ചുകൊണ്ടുള്ള മോഡലിന്റെ ചിത്രവുമായിട്ടായിരുന്നു പത്രം പുറത്തിറങ്ങിയത്.

ഇത് പേജ് 3യാണ് എന്നൊരു കുറിപ്പും പത്രാധിപരുടേതായുണ്ടായിരുന്നു. ചിത്രത്തിലെ മോഡലിന്റെ പേര് നിക്കോള്‍ എന്നാണ്. ബോണ്‍മൗത്തില്‍ നിന്നുള്ള ഈ ഇരുപത്തിരണ്ടുകാരിയാണ് ഇന്നത്തെ തങ്ങളുടെ പ്രധാന മോഡല്‍ എന്ന് ചിത്രത്തിന്റെ അടിക്കുറിപ്പ് പറയുന്നു. തങ്ങളെ പുകഴ്ത്തിയ മാധ്യമങ്ങള്‍ക്കും സംഘടനകള്‍ക്കും നന്ദി പറയാനും തത്കാലം ക്ഷമ ചോദിക്കാനും പത്രം മടിച്ചതുമില്ല.

English summary
The Sun's Page 3 and art of the self-pity statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X