ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വൈറസിൽ വാക്സിൻ പ്രവർത്തിച്ചേക്കില്ല;വിദഗ്ദർ
ലണ്ടൻ; ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണവൈറസിനെതിരെ വാക്സിൻ പ്രവർത്തിച്ചേക്കില്ലെന്ന് ബ്രിട്ടനിലെ ശാസ്ത്രജ്ഞർ.രാജ്യത്ത് കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദം തടയുന്നതിന് കോവിഡ് -19 വാക്സിൻ ഫലപ്രദമാകുമെന്ന് യുകെ അധികൃതർ അവകാശപ്പെടുന്നതിനിടെയാണ് വിദഗ്ദർ ആശങ്ക പ്രകടിപ്പിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് കണ്ടെത്തിയ വൈറസിനെകുറിച്ച് വളരെയധികം ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് തിങ്കളാഴ്ച പറഞ്ഞു.

ഡിസംബർ 18 ന് ദക്ഷിണാഫ്രിക്കയിലെ മൂന്ന് പ്രവിശ്യകളിൽ അതിവേഗം പടരുന്ന SARS-CoV-2 ന്റെ പുതിയ വകഭേദം കണ്ടെത്തിയതായിരുന്നു. 501Y.V2 എന്ന് സൗത്താഫ്രിക്ക പേരിട്ടിരിക്കുന്ന ഈ വൈറസ് വകഭേദം മറ്റു നാലു രാജ്യങ്ങളിലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതിയ വൈറസ് വേരിയന്റുകളിൽ വാക്സിനുകൾ പരീക്ഷിക്കുകയാണെന്നും ആറ് ആഴ്ചയ്ക്കുള്ളിൽ ഇതില്‍ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നും ബയോടെക് സിഇഒ ഉഗുർ സാഹിൻ, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ മെഡിസിൻ പ്രൊഫസർ ജോൺ ബെൽ എന്നിവരുൾപ്പെടെയുള്ള ശാസ്ത്രജ്ഞർ പറഞ്ഞു.
മാറ്റ് ഹാൻകോക്കിന്റെ ആശങ്കയ്ക്ക് പിന്നിലെ കാരണം യുകെ വൈറസ് വകഭേദത്തിന്റെ വാക്സിന്‍ ദക്ഷിണാഫ്രിക്കൻ കൊറോണ വൈറസിനു ഫലപ്രദമായേക്കില്ല എന്നതാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ പുതിയ വൈറസ് സ്ട്രെയിനെതിരെ വാക്സിനുകൾ ഫലപ്രദമാകില്ല എന്നതിന് നിലവിൽ തെളിവുകളൊന്നുമില്ലെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പറഞ്ഞു.
1.8 ദശലക്ഷം ആളുകൾ കൊല്ലപ്പെടുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ചെയ്ത വൈറസിനെ പ്രതിരോധിക്കാൻ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങൾ അവരുടെ ജനസംഖ്യയ്ക്ക് പ്രതിരോധ കുത്തിവയ്പ് നൽകല്‍ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ 60 വാക്സിന്‍ കാന്‍ഡിഡേറ്റുകളാണ് പരീക്ഷണഘട്ടത്തിലുള്ളത്.ഇതില്‍ ആസ്ട്രാസെനെക്ക, ഓക്സ്ഫോർഡ്, ഫൈസർ, ബയോ ടെക്, മോഡേണ, റഷ്യയുടെ സ്പുട്നിക് വി, ചൈനയുടെ സിനോഫാം എന്നിവ വാക്സിനേഷനുപയോഗിക്കുന്നുണ്ട്.
എങ്കിലും ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വൈറസ് വകഭേദം ആശങ്കയുണര്‍ത്തുന്നതു തന്നെയാണ്. ദക്ഷിണാഫ്രിക്കൻ വേരിയന്റിന് മനുഷ്യ കോശങ്ങളെ ബാധിക്കാൻ വൈറസ് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട "സ്പൈക്ക്" പ്രോട്ടീനിൽ ഒന്നിലധികം മ്യൂട്ടേഷനുകൾ ഉണ്ട്. മാത്രമല്ല, രോഗിയുടെ ശരീരത്തിലെ ഉയര്‍ന്ന വൈറസ് സാന്ദ്രത തോതിലുള്ള സംക്രമണത്തിന് കാരണമാവുകയും ചെയ്തേക്കാം.ദക്ഷിണാഫ്രിക്കയിലെ വൈറസ് വകഭേദത്തിന് വാക്സിന്‍ ലഭ്യമാകുവാന്‍ ഒരു മാസം മുതല്‍ ആറ് ആഴ്ച വരെ സമയമെടുത്തേക്കുമെന്ന് പ്രൊഫസർ ജോൺ ബെൽ പറഞ്ഞു.












Click it and Unblock the Notifications