കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദീനയില്‍ പ്രവാചകന്റെ പള്ളിയുടെ മുറ്റത്ത് യുവതി കുഞ്ഞിന് ജന്മം നൽകി

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയിലെ മദീനയിലെ പ്രവാചകന്റെ പള്ളിയുടെ മുറ്റത്ത് യുവതി ഒരു കുഞ്ഞിന് ജന്മം നൽകി. പെട്ടെന്നുള്ള പ്രസവവേദനയെ തുടർന്ന് യുവതി പ്രസവിച്ചതായി സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു.

യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതോടെ അൽ ഹറമിലെ ആംബുലൻസ് സെന്ററിന്റെ ഭാഗമായ എസ്‌സിആർഎയിൽ നിന്നുള്ള സന്നദ്ധ സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയതായി മേഖലയിലെ സൗദി റെഡ് ക്രസന്റ് അതോറിറ്റി (എസ്‌സി‌ആർ‌എ) ഡയറക്ടർ ജനറൽ അഹമ്മദ് അൽ-സഹ്‌റാനി വെള്ളിയാഴ്ച പറഞ്ഞു.

blessing ne

സംഘം എത്തുമ്പഴേക്കും യുവതി പ്രസവിക്കാൻ ഉള്ള അവസ്ഥയിൽ എത്തിയിരുന്നു, അത്തരം കേസുകൾക്കായി പ്രോട്ടോക്കോൾ അനുസരിച്ച് ടീം ഉടൻ ഇടപെട്ട് ഡെലിവറി പ്രക്രിയ ആരംഭിച്ചു, സൈറ്റിലുണ്ടായിരുന്ന ഒരു ഹെൽത്ത് പ്രാക്ടീഷണറുടെ പിന്തുണയോടെ പ്രസവം പൂർത്തിയാക്കി.

അമ്മയെയും നവജാത പെൺകുഞ്ഞിനെയും പരിശോധിച്ചതിന് ശേഷം ബാബ് ജിബ്രിൽ ഹെൽത്ത് സെന്ററിലേക്ക് മാറ്റിയതായി അൽ-സഹ്‌റാനി വിശദീകരിച്ചു, ഇത്തരം കേസുകൾ തീവ്രമായ വൈദ്യശ്രമം ആവശ്യമായ കേസുകളായി കണക്കാക്കുന്നു. കുഞ്ഞിന് കുഞ്ഞിന്റെ പിതാവ് പേരിട്ടതായാണ് റിപ്പോർട്ട്. തൈബ എന്നാണ് കുഞ്ഞിന്റെ പേരെന്നാണ് വിവരം,

സ്പെഷ്യലൈസ്ഡ് മെഡിക്കൽ കോഴ്‌സുകൾ ബലപ്പെടുത്തുന്നതിനും എല്ലാ സന്നദ്ധപ്രവർത്തകർക്കും അടിയന്തര പരിശീലനം നൽകുന്നതിനുമുള്ള ശ്രമങ്ങളുടെ ഫലമാണ് സാഹചര്യം കൈകാര്യം ചെയ്യാനും ശ്രദ്ധേയമായ വൈദ്യസഹായം നൽകാനുമുള്ള SCRA ടീമിന്റെ കഴിവെന്ന് അൽ-സഹ്‌റാനി പറഞ്ഞു.

അടിയന്തര സാഹചര്യത്തിൽ ആംബുലൻസ് അഭ്യർത്ഥിക്കാൻ 997 എന്ന നമ്പറിൽ വിളിക്കാനും "ഹെൽപ്പ് മി" ആപ്ലിക്കേഷൻ ഉപയോഗിക്കാനും അല്ലെങ്കിൽ "തവക്കൽന" ആപ്ലിക്കേഷൻ വഴി ഒരു കോൾ നൽകാനും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

English summary
The woman gave birth to a baby in the courtyard of Mosque in Madinah, Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X