മാര്‍പാപ്പയും ട്രംപും മുതല്‍ മമ്മൂട്ടിയും മോഹന്‍ലാലും വരെ..; ട്വിറ്ററില്‍ ബ്ലൂ ടിക്ക് നഷ്ടമായ പ്രമുഖര്‍ ഇവര്‍
ന്യൂദല്‍ഹി: ബ്ലൂ ടിക്ക് വെരിഫിക്കേഷന് പണം നല്‍കണം എന്ന നിബന്ധന ഇലോണ്‍ മസ്‌ക് കൊണ്ടുവന്നതോടെ ലോകമെമ്പാടുമുള്ള പ്രമുഖരുടെ അക്കൗണ്ടുകളില്‍ നിന്ന് വെരിഫൈഡ് ബ്ലൂ ടിക്കുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സും മുതല്‍ രാഹുല്‍ ഗാന്ധി, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ വരെയുള്ളവരുടെ അക്കൗണ്ടുകളില്‍ നിന്നാണ് ബ്ലൂ ടിക്ക് നീക്കം ചെയ്തിരിക്കുന്നത്.
രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍, കമ്പനികള്‍, ബ്രാന്‍ഡുകള്‍, വാര്‍ത്താ ഓര്‍ഗനൈസേഷനുകള്‍, പൊതു താല്‍പ്പര്യമുള്ള മറ്റ് അക്കൗണ്ടുകള്‍ എന്നിവയുടെ ആധികാരികത ഉറപ്പാക്കാനും വ്യാജ അക്കൗണ്ടുകളെ തിരിച്ചറിയാനും ആണ് ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ ഉപയോഗിച്ചിരുന്നത്. 2009 ലാണ് ട്വിറ്റര്‍ ആദ്യമായി ബ്ലൂ ടിക്ക് സംവിധാനം അവതരിപ്പിച്ചത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ബ്ലൂ ടിക്ക് സംവിധാനം ഉണ്ട്.

ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനും അധിക ഫീച്ചറുകള്‍ ഉപയോഗിക്കാനും ഇന്ത്യന്‍ ഉപയോക്താക്കള്‍ പ്രതിമാസം 900 രൂപയാണ് ഇനി മുതല്‍ നല്‍കേണ്ടത്. പുതുതായി അവതരിപ്പിച്ച സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിന് പ്രതിമാസം 650 രൂപയും ഈടാക്കും. കഴിഞ്ഞ വര്‍ഷം ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെയാണ് ബ്ലൂടിക്കിന് പണം വാങ്ങാനുള്ള തീരുമാനത്തിലേക്ക് കമ്പനി എത്തിയത്.
ഇതോടെ നിരവധി വ്യാജ പ്രൊഫൈലുകള്‍ ട്വിറ്ററില്‍ ഉണ്ടാവുകയും ഇവക്ക് ബ്ലൂടിക്ക് ചിഹ്നം ലഭിക്കുകയും ചെയ്തിരുന്നു. ഇപ്രകാരം ജീസസ് ക്രൈസ്റ്റ് മുതല്‍ ജോര്‍ജ് വാഷിംഗ്ടണ്‍ വരെയുള്ളവര്‍ക്ക് ട്വിറ്ററില്‍ വെരിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ബി ടി എസ്, ഓപ്ര വിന്‍ഫ്രി, ഡൊണാള്‍ഡ് ട്രംപ് എന്നീ പ്രമുഖര്‍ക്ക് ട്വിറ്ററില്‍ ബ്ലൂടിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്
ഇന്ത്യയില്‍ ആലിയ ഭട്ട്, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, യോഗി ആദിത്യനാഥ്, പ്രിയങ്ക ഗാന്ധി, പിണറായി വിജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, വിജയ്, തൃഷ, പ്രകാശ് രാജ് എന്നിവരുടെയെല്ലാം ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബ്ലൂ ടിക്കുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട പി ഐ ബിയുടെ ഫാക്ട് ചെക്ക് വിഭാഗം, ഐ എസ് ആര്‍ ഒ തുടങ്ങിവയവുയുടെ അക്കൗണ്ടുകള്‍ക്കും ബ്ലൂ ടിക്ക് നഷ്ടമായി.
Skin Care: പുകവലി കാരണം ചര്‍മ്മത്തിന്റെ നിറം മാറുമോ..?
ഇന്ത്യ, അമേരിക്ക, കാനഡ, ജപ്പാന്‍, ഇന്തോനേഷ്യ, ന്യൂസിലാന്‍ഡ്, ബ്രസീല്‍, ബ്രിട്ടന്‍, സൗദി അറേബ്യ, ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രേലിയ, ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍, എന്നീ രാജ്യങ്ങളിലാണ് ട്വിറ്ററിന് പുതിയ സബ്‌സ്‌ക്രിപ്ഷനുകള്‍ നിലവില്‍ വന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഏകദേശം 4400 കോടി ഡോളറിന് ട്വിറ്റര്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് സ്വന്തമാക്കുന്നത്.
മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ നിരവധി പേരെ കമ്പനിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. ട്വിറ്ററിലെ ഏകദേശം 7500 ജീവനക്കാര്‍ ഇപ്പോഴും ഭാവിയെ കുറിച്ച് ആശങ്കയിലാണ്. കമ്പനിയിലെ 75 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ ഇലോണ്‍ മസ്‌ക് പദ്ധതിയിടുന്നു എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. യൂറോപ്യന്‍ സാമ്പത്തിക മാന്ദ്യത്തിനും മുന്‍പ് തന്നെ ട്വിറ്റര്‍ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.












Click it and Unblock the Notifications