മുസ്ലീം സ്ത്രീകളെ ഒന്നിന് പിറകെ ഒന്നായി പട്ടാളക്കാര്‍ കൂട്ടബലാത്സംഗം ചെയ്യുന്നു... അതിഭീകരം
മ്യാന്‍മറിലെ വംശീയ ന്യൂനപക്ഷമാണ് റോഹിങ്ക്യ മുസ്ലീങ്ങള്‍. ഇവരെ ബംഗാളികള്‍ എന്ന് വിളിച്ചാണ് മ്യാന്‍മറുകാര്‍ അധിക്ഷേപിക്കുന്നത്.
തെക്‌നാഫ്(ബംഗ്ലാദേശ്): മ്യാന്‍മറില്‍ ഓങ് സാന്‍ സൂചി അധികാരത്തിലെത്തിയപ്പോള്‍ ലോകം മുഴുവന്‍ വലിയ പ്രതീക്ഷയിലായിരുന്നു. ജനാധിപത്യത്തിന്റെ കാവലാളായി സൂചി മാറുമെന്നായിരുന്നു പ്രതീക്ഷ.
എന്നാല്‍ ആ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായിരുന്നു എന്ന് പറയേണ്ടിവരും, കാരണം മ്യാന്‍മറിലെ ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യ മുസ്ലീങ്ങള്‍ നേരിടുന്നത് അതിഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളാണ്.
മാതൃരാജ്യത്ത് നിന്ന് പലായനം ചെയ്ത് ബംഗ്ലാദേശിലെത്തിയ മുസ്ലീം സ്ത്രീകളുടെ അനുഭവങ്ങള്‍ ആരുടേയും കണ്ണ് നനയിക്കും. പട്ടാളക്കാര്‍ ഒന്നിന് പിറകെ ഒന്നായി ബലാത്സംഗം ചെയ്ത അതി ദാരുണമായ ആ സംഭവം...

റോഹിങ്ക്യ മുസ്ലീങ്ങള്‍
മ്യാന്‍മറിലെ വംശീയ ന്യൂനപക്ഷമാണ് റോഹിങ്ക്യ മുസ്ലീങ്ങള്‍. ഇവര്‍ക്ക് നേരെ കാലാകാലങ്ങളായി മ്യാന്‍മറില്‍ വലിയ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്.

വംശഹത്യ
മ്യാന്‍മറില്‍ നിന്ന് റോഹിങ്ക്യ മുസ്ലീങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. എന്നാല്‍ മ്യാന്‍മര്‍ ഇത് നിഷേധിക്കുകയാണ്.

കൂട്ട ബലാത്സംഗം
റോഹിങ്ക്യ മുസ്ലീം വിഭാഗത്തില്‍ പെടുന്ന സ്ത്രീകളെ അതി ക്രൂരമായ കൂട്ട ബലാത്സംഗങ്ങള്‍ക്കാണ് സൈന്യം വിധേയമാക്കുന്നത്. കൊടിയ പീഡനങ്ങള്‍ ഭയന്ന് ഇവര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.

ഹബീബ
ഹബീബയ്ക്ക് പ്രായം 20 വയസ്സാണ്. സഹോദരി സമീറയ്ക്ക് പ്രായം വെറും 18 വയസ്സ്. ഇവര്‍ രണ്ട് പേരും മ്യാന്‍മറില്‍ വച്ച് അനുഭവിച്ച ക്രൂരതകളാണ് ഇപ്പോള്‍ ലോകമാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത.

കട്ടില്‍ കെട്ടിയിട്ടു
അവര്‍(പട്ടാളക്കാര്‍) ഞങ്ങളെ കട്ടിലില്‍ കെട്ടിയിട്ടു. എന്നിട്ട് മാറി മാറി ബലാത്സംഗം ചെയ്തു- ഹബീബ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്.

തീയിട്ടു, കൊന്നു
ഹബീബയേയും സഹോദരിയേയും ബലാത്സംഗം ചെയ്തതിന് ശേഷം പട്ടാളക്കാര്‍ വീടിന് തീയിട്ടു. പിതാവിനെ കൊന്നുകളഞ്ഞു.

ഭീഷണി
ഇനി ഒരിക്കല്‍ ഇതുവഴി തിരിച്ചുവരുമ്പോള്‍ നിങ്ങളെ കണ്ടാല്‍ കൊന്നുകളയും എന്നാണത്രെ പട്ടാളക്കാരില്‍ ഒരാള്‍ ഭീഷണിപ്പെടുത്തിയത്. ഹബീബയുടെ പിതാവിനെ മാത്രമല്ല, മറ്റ് ഒരുപാട് പേരേയും പട്ടാളക്കാര്‍ കൊന്നു.

പീഡന വഴി
ബലാത്സംഗം ആണ് റോഹിങ്ക്യ മുസ്ലീങ്ങളെ അവരുടെ സ്ഥലങ്ങളില്‍ നിന്ന് ഓടിക്കാന്‍ സൈന്യം ഉപയോഗിക്കുന്ന മാര്‍ഗ്ഗം. ജീവനും കൊണ്ട് ഓടിയൊളിക്കാന്‍ ശ്രമിക്കുന്നവരെ പിടികൂടി കൊല്ലുകയും ചെയ്യും.

അതിര്‍ത്തി കടന്ന്
മ്യാന്‍മറിലെ രാഖിനെ സംസ്ഥാനത്ത് നിന്നാണ് ഹബീബയും സഹോദരിയും സഹോദരനും രക്ഷപ്പെട്ട് ബംഗ്ലാദേശില്‍ എത്തിയത്. തെക്കന്‍ ബംഗ്ലാദേശിനേയും മ്യാന്‍മറിയേും വേര്‍തിരിക്കുന്ന നാഫ് നദി കടക്കുകയാണ് ഏക മാര്‍ഗ്ഗം.

ഇപ്പോള്‍ ആശ്വാസം
കൈവശം ഉണ്ടായിരുന്ന പണവും എടുത്ത് അവര്‍ രണ്ട് ദിവസത്തോളം കുന്നുകള്‍ക്കിടയില്‍ ഒളിച്ചുകഴിഞ്ഞു, നൂറ് കണക്കിന് റോഹിങ്ക്യ മുസ്ലീങ്ങള്‍ വേറേയും ഉണ്ടായിരുന്നു. ഒടുവില്‍ ഒരു ബോട്ടുടമയുടെ കനിവില്‍ ബംഗ്ലാദേശില്‍ എത്തി.












Click it and Unblock the Notifications