കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധാനത്തിനായി വെടിയേറ്റു മരിച്ച യിഷാക് റബീന്റെ സ്മരണ പുതുക്കി ആയിരങ്ങള്‍

  • By Desk
Google Oneindia Malayalam News

തെല്‍അവീവ്: സമാധാനത്തിനായി നിലകൊണ്ടതിന്റെ പേരില്‍ ജൂത തീവ്രവാദിയുടെ വെടിയേറ്റുമരിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി യിഷാക് റബീന്റെ ഓര്‍മപുതുക്കാന്‍ തെല്‍ അവീവില്‍ ഒത്തുചേര്‍ന്നത് ആയിരങ്ങള്‍. സെന്‍ട്രല്‍ തെല്‍ അവീവിലെ അദ്ദേഹത്തിന്റെ പേരില്‍ നാമകരണം ചെയ്യപ്പെട്ട റബീന്‍ സ്‌ക്വയറിലാണ് സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായി ഇസ്രായേലികള്‍ ഒരുമിച്ചുകൂടിയത്. സെന്‍ട്രല്‍ സ്‌ക്വയര്‍ നിറഞ്ഞ് റോഡുകളിലേക്ക് ആളുകളുടെ സമ്മേളനം നീളുകയുണ്ടായി. പരസ്പരം ഐക്യവും യോജിപ്പും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ അനുസ്മരണ റാലി സംഘടിപ്പിച്ചതെന്ന് സംഘാടകരിലൊരാളായ ഡാര്‍കെനു പറഞ്ഞു.

വെടിവെച്ചുകൊല്ലുന്നത് ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ടോ? ഹിന്ദുമഹാസഭയ്ക്ക് ഉലകനായകന്‍റെ മറുപടി
ഇതേസ്ഥലത്ത് ഒരു സമാധാന റാലി കഴിഞ്ഞ് തിരികെ പോവുമ്പോഴായിരുന്നു 1995 നവംബര്‍ നാലിന് യിഷാക് റബീന്‍ അക്രമിയുടെ വെടിയേറ്റുമരിച്ചത്. ഫലസ്തീനികള്‍ക്ക് സ്വതന്ത്രരാഷ്ട്രമെന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ച ഓസ്ലോ കരാറിനെ എതിര്‍ത്തിരുന്ന ജൂത ഭീകരവാദി യിഗാല്‍ അമിര്‍ എന്നയാളായിരുന്നു അദ്ദേഹത്തെ വധിച്ചത്. ഓസ്ലോ കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ചെയ്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമായി ഇസ്രായേല്‍ സൈന്യത്തിന്റെ മുന്‍ തലവന്‍ കൂടിയായ അദ്ദേഹത്തിന് 1994ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിരുന്നു. ഷിമോണ്‍ പെരസ്, യാസര്‍ അറഫാത്ത് എന്നിവര്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിച്ചത്. അക്കാലത്ത് യിഷാക് റബീന്റെ ശക്തനായ വിമര്‍ശകനായിരുന്നു ഇപ്പോഴത്തെ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹുവും അദ്ദേഹത്തിന്റെ ലികുഡ് പാര്‍ട്ടിയും. നെതന്യാഹുവിന്റെ റബീന്‍ വിരുദ്ധ നിലപാടുകളും അതുമായി ബന്ധപ്പെട്ട് നടത്തിയ ശക്തമായ കാംപയിനും അദ്ദേഹത്തിന്റെ കൊലപാതകത്തിന് കാരണമായി വിലയിരുത്തപ്പെട്ടിരുന്നു.

yitzhakrabin

നബീന്റെ ശ്മശാനത്തില്‍ ബുധനാഴ്ച നടന്ന ഔദ്യോഗിക അനുസ്മരണച്ചടങ്ങില്‍ അദ്ദേഹത്തിന്റെ മകന്‍ യവുല്‍ പങ്കെടുത്തിരുന്നു. തന്റെ പിതാവ് കൊലചെയപ്പെട്ട കാലത്തുണ്ടായ അതേ വിഭാഗീയ ശക്തികള്‍ രാജ്യത്ത് ഇന്നും സജീവമാണെന്ന് പറഞ്ഞ അദ്ദേഹം, പരസ്പര സഹിഷ്ണതയ്ക്കായുള്ള ആഹ്വാനം നടത്താന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വെല്ലുവിളിക്കുകയും ചെയ്തു. ഈ ഭ്രാന്ത് നിര്‍ത്തണമെന്നു പറയാന്‍ ഇവിടെ ആരുമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. അക്രമവും വിദ്വേഷവും അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
English summary
Thousands of people attended a memorial rally for slain Israeli premier Yitzhak Rabin on Saturday, with organizers banning political speeches and stressing a message of unity across political divides
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X