Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിവെച്ചുകൊല്ലുന്നത് ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ടോ? ഹിന്ദുമഹാസഭയ്ക്ക് ഉലകനായകന്‍റെ മറുപടി

ചെന്നൈ: ഹിന്ദുമഹാസഭാ നേതാവിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്‍. ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ടാണോ വെടിവെച്ചുകൊല്ലണമെന്ന് ആവശ്യപ്പെടുന്നതെന്നാണ് കമല്‍ ഹാസന്‍ ഉന്നയിക്കുന്ന ചോദ്യം. ചിലര്‍ക്ക് വിമര്‍ശനങ്ങളെ ഭയമാണെന്നും അക്കാരണം കൊണ്ടാണ് ഇത്തരക്കാര്‍ ഭീഷണിയുമായി രംഗത്തെത്തുന്നതെന്നും കമല്‍ ഹാസന്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയില്‍ ഹിന്ദു തീവ്രവാദമുണ്ടെന്ന കമല്‍ഹാസന്‍റെ പരാമര്‍ശത്തോടെയാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ താരത്തിനെതിരെ രംഗത്തെത്തുന്നത്. കമല്‍ ഹാസനെയും ഇത്തരത്തിലുള്ള പ്രഖ്യാപനം നടത്തുന്നവരെയും വെടിവെച്ചുകൊല്ലണമെന്നായിരുന്നു ഹിന്ദു മഹാസഭാ നേതാവിന്‍റെ പ്രഖ്യാപനം. ഉത്തര്‍ പ്രദേശിലെ മീറ്ററില്‍ നിന്നായിരുന്നു കമല്‍ഹാസന് മറുപടിയുമായി താരം രംഗത്തെത്തിയത്.

ജയിലില്‍ സ്ഥലമില്ലാത്തതിനാല്‍!!

ജയിലില്‍ സ്ഥലമില്ലാത്തതിനാല്‍!!

സ്ഥലമില്ലാത്തതുകൊണ്ടാണോ വെടിവെച്ചുകൊല്ലണമെന്ന് ആവശ്യപ്പെടുന്നതെന്നാണ് കമല്‍ ഹാസന്‍ ഉന്നയിക്കുന്ന ചോദ്യം. ചിലര്‍ക്ക് വിമര്‍ശനങ്ങളെ ഭയമാണെന്നും അക്കാരണം കൊണ്ടാണ് ഇത്തരക്കാര്‍ ഭീഷണിയുമായി രംഗത്തെത്തുന്നതെന്നും താരം ചൂണ്ടിക്കാണിക്കുന്നു. ആനന്ദവികടനിലെ ലേഖനത്തെ തുടര്‍ന്നാണ് സംഘപരിവാര്‍ സംഘടനകള്‍ താരത്തിനെതിരെ ആക്രമണവുമായി രംഗത്തെത്തുന്നത്.

 സിനിമകള്‍ ബഹിഷ്കരിക്കണം

സിനിമകള്‍ ബഹിഷ്കരിക്കണം

ഹിന്ദു തീവ്രവാദം രാജ്യത്തുണ്ടെന്ന് ചൂണ്ടിക്കാണിച്ച കമല്‍ഹാസനെ വെടിവെച്ചുകൊല്ലണമെന്നാവശ്യപ്പെട്ട ഹിന്ദു മഹാസഭാ നേതാവ് താരത്തിന്‍റെ സിനിമകള്‍ ബഹിഷ്കരിക്കണമെന്നും നടനെയും കുടുംബത്തെയും ഒറ്റപ്പെടുത്തണമെന്നും ആഹ്വാനം ചെയ്തിരുന്നു. പണ്ഡിറ്റ് അശോക് ശര്‍മയ്ക്ക് പിന്നാലെ ഹിന്ദുമഹാസഭ മീററ്റ് യൂണിറ്റ് അധ്യക്ഷനായ അഭിഷേക് അഗര്‍വാളും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

 നടനെതിരെ കേസ്

നടനെതിരെ കേസ്

രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന കമല്‍ ഹാസന്‍റെ പരാമര്‍ശത്തോടെ ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വാരാണസി അഡീഷണല്‍ ചീഫ് ജുഡ‍ീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ താരത്തിനെതിരെ ഹര്‍ജി നല്‍കിയിരുന്നു. അഭിഭാഷകനായ കമലേഷ് ചന്ദ്ര ത്രിപാഠിയാണ് കമല്‍ ഹാസന്‍ മതവികാരം വ്രണപ്പെടുത്തിയെന്നും മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും കാണിച്ച് ഹര്‍ജി നല്‍കിയത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. സെക്ഷന്‍ 500, 511, 298, 295, 505 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

 ഹാഫിസ് സയീദും കമല്‍ ഹാസനും

ഹാഫിസ് സയീദും കമല്‍ ഹാസനും


കമല്‍ ഹാസന്‍ മനോരോഗിയാണെന്നും മാനസിക നില പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി എംപി വിനയ് കട്ടാര്‍ രംഗത്തെത്തിയത്. കമല്‍ ഹാസനെ പാക് ഭീകരന്‍ ഹാഫിസ് സയീദിനോടുപമിച്ച് ബിജെപി നേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ ജിവിഎല്‍ നരസിംഹറാവു രംഗത്തെത്തിയിരുന്നു.

 കോളം വിവാദത്തില്‍

കോളം വിവാദത്തില്‍

തമിഴ് മാസിക ആനന്ദ വികടനില്‍ എഴുതിയ കോളത്തിലാണ് ഉലകനായകന്‍ രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് ചൂണ്ടിക്കാണിച്ചത്. ഹിന്ദു വലതുപക്ഷക്കാര്‍ക്കിടയില്‍ തീവ്രവാദികളുണ്ടെന്ന കാര്യം മറക്കാന്‍ കഴിയില്ലെന്നും താരം ലേഖനത്തില്‍ കുറിച്ചിരുന്നു.

രാഷ്ട്രീയ പ്രവേശനം ‌‌‌‌

രാഷ്ട്രീയ പ്രവേശനം ‌‌‌‌

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ജന്മദിനമായ നവംബര്‍ ഏഴിന് പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നും ആരാധകരോട് ഒരുങ്ങിയിരിക്കാനുമാണ് കമല്‍ ഹാസന്‍റെ ആഹ്വാനം. പ്രമിഖ തമിഴ് മാസികയില്‍ എഴുതിയ കോളത്തിലാണ് നടന്‍റെ വെളിപ്പെടുത്തല്‍. ഉടന്‍ തന്നെ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുമെന്നും ആരാധകരോട് ഒരുങ്ങിയിരിക്കാനുമാണ് ആഹ്വാനം ചെയ്യുന്നത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരത്തിന്‍റെ അന്തിമ രൂപമായിക്കഴിഞ്ഞുവെന്നും തമിഴ്നാടിനെ സേവിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കരുതുന്നവരെ ക്ഷണിക്കുന്നുവെന്നും താരം കോളത്തില്‍ കുറിയ്ക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+