• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് ഛിന്ന ഗ്രഹങ്ങൾ ഭൂമിയുടെ നേർക്ക്... ഒക്ടോബർ 1 ന് അവയെല്ലാം എത്തും; എന്തുസംഭവിക്കും?

Google Oneindia Malayalam News

Recommended Video

cmsvideo
  Three Asteroids Coming Towards Earth | Oneindia Malayalam

  വാഷിങ്ടണ്‍: ഉല്‍ക്കകള്‍, ധൂമതകേതുക്കള്‍, ഛിന്ന ഗ്രഹങ്ങള്‍.... ഇവയെല്ലാം ഭൂമിയെ സംബന്ധിച്ച് പല ഘട്ടങ്ങളിലും ആശങ്കകള്‍ സൃഷ്ടിക്കുന്നവയാണ്. ഭൂമിയിലെ പല ജീവിവര്‍ഗ്ഗങ്ങളും നാമാവശേഷമായത് ഉല്‍ക്കാപതനങ്ങളിലൂടേയും മറ്റും ആകാം എന്നാണ് ശാസ്ത്രം വിലയിരുത്തുന്നത്.

  സിറ്റി കില്ലര്‍ ഛിന്നഗ്രഹ ഭീഷണി, 55000 മൈല്‍ വേഗതയിലുള്ള കുതിപ്പ്, പുതിയ റിപ്പോര്‍ട്ട് ഇങ്ങനെസിറ്റി കില്ലര്‍ ഛിന്നഗ്രഹ ഭീഷണി, 55000 മൈല്‍ വേഗതയിലുള്ള കുതിപ്പ്, പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ

  ഇപ്പോള്‍ ശാസ്ത്രലോകം ഏറെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നത് മൂന്ന് ഛിന്ന ഗ്രഹങ്ങളെയാണ്. ഏതാണ്ട് ഒരേ സമയത്ത് ഭൂമിയ്ക്ക് നേര്‍ക്ക് പാഞ്ഞടുക്കുകയാണ് അവ. മനുഷ്യ വംശത്തിന് ഏതെങ്കിലും തരത്തില്‍ ഭീതിയുണ്ടാക്കുന്നതാകുമോ അവയുടെ ഈ യാത്ര എന്നാണ് ലോകം കാത്തിരിക്കുന്നത്.

  2019 എസ്ഇബി, 2018 കെ5, 2019 എസ്ഡി8 എന്നിവയാണ് ആ മൂന്ന് ഛിന്ന ഗ്രഹങ്ങള്‍. വലിപ്പം കൊണ്ട് അത്ര വലിയവ അല്ല ഇവ എങ്കിലും ഭൂമിയുടെ അന്തരീക്ഷത്തില്‍ കടന്നാല്‍ എന്താകും സംഭവിക്കുക എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ലോകാവസനാത്തെ കുറിച്ചുള്ള എല്ലാ കാലത്തേയും ചര്‍ച്ചകളില്‍ ഛിന്ന ഗ്രഹങ്ങളും ഉല്‍ക്കകളും ധൂമകേതുക്കളും എല്ലാം കടന്നുവരുന്ന ആയതുകൊണ്ട് തന്നെ ചിലരെങ്കിലും ഇതിനെ വളരെയേറെ ഭയപ്പെടുന്നും ഉണ്ട്.(പ്രതീകാത്മക ചിത്രങ്ങൾ)

   മണിക്കൂറില്‍ 82,000 കിലോമീറ്റര്‍

  മണിക്കൂറില്‍ 82,000 കിലോമീറ്റര്‍

  2019 എസ്ഇ8 എന്ന ഛിന്ന ഗ്രഹം സഞ്ചരിക്കുന്നത് മണിക്കൂറില്‍ 51,000 മൈല്‍ വേഗത്തിലാണ്. അതായത് മണിക്കൂറില്‍ 82,076.5 കിലോമീറ്റര്‍ വേഗത്തില്‍. 82 അടിയാണ് ഈ ഛിന്ന ഗ്രഹത്തിന്റെ വ്യാസം. ചൊവ്വാഴ്ച ഇത് ഭൂമിയോട് ഏറ്റവും അടുത്തെത്തും എന്നാണ് നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്ട് സറ്റഡീസ് വിലയിരുത്തുന്നത്.

  തൊട്ടുപിറകെ മറ്റൊന്ന്

  തൊട്ടുപിറകെ മറ്റൊന്ന്

  2019 എസ്ഇ8 എന്ന ഛിന്ന ഗ്രഹത്തിന് തൊട്ടുപിറകിലായാണ് 2018 എഫ്‌കെ5 എന്ന ഛിന്ന ഗ്രഹം പാഞ്ഞുവരുന്നത്. ഇതിന്റെ വേഗം മണിക്കൂറില്‍ 23,000 മൈല്‍ ആണ്. ആദ്യത്തെ ഛിന്ന ഗ്രഹത്തിന്റെ പാതിപോലും ഇതിന് വേഗതയില്ല. ഇതിന്റെ വ്യാസം 43 അടി മാത്രമാണ്.

  അതിനും പിറകെ മൂന്നാമന്‍

  അതിനും പിറകെ മൂന്നാമന്‍

  2019 എസ്ഡി8 എന്നാണ് മൂന്നാമത്തെ ഛിന്ന ഗ്രഹത്തിന് നല്‍കിയിട്ടുള്ള പേര്. നിലവില്‍ ഇതിന്റെ വേഗം മണിക്കൂറില്‍ 24,000 മൈല്‍ ആണ്. 66 അടി വ്യാസമാണ് ഇതിനുള്ളത്. ബുഝനാഴ്ച ആയിരിക്കും ഇത് ഭൂമിയോട് അടുത്ത് കടന്നുപോവുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

  അപ്പോളോകള്‍

  അപ്പോളോകള്‍

  സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്ട്‌സ് ഈ മൂന്ന് ഛിന്ന ഗ്രഹങ്ങളേയും അപ്പോളോസ് എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഭൂമിയ്ക്കും സൂര്യനും ചുറ്റും, വിശാലമായ ഭ്രമണപഥങ്ങളാണ് ഇവയ്ക്കുള്ളത്. ചില ഘട്ടങ്ങളില്‍ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഇവയുടെ ഭ്രമണ പഥം കടന്നുവരികയും ചെയ്യാം.

  ഭയക്കേണ്ടതുണ്ടോ?

  ഭയക്കേണ്ടതുണ്ടോ?

  അടുത്തടുത്ത സമയങ്ങളിലാണ് ഈ മൂന്ന് ഛിന്ന ഗ്രഹങ്ങളും ഭൂമിയോട് അടുക്കുന്നത് എന്നതാണ് ശാസ്ത്ര ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഭ്രമണ പഥങ്ങള്‍ പരപ്‌സരം മുറിച്ചുകടക്കുന്ന ഘട്ടത്തില്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍ ഇവ പെടും എന്ന് ഉറപ്പാണ്. അപ്പോള്‍ സ്വാഭാവികമായും അവ ഭൂമിയിലേക്ക് പതിക്കാം.

  കത്തി ചാമ്പലാകും

  കത്തി ചാമ്പലാകും

  നിലവിലെ സാഹചര്യത്തില്‍ കാര്യമായി ഭയക്കേണ്ടതായി ഒന്നും ഇല്ലെന്ന് തന്നെയാണ് ശാസ്ത്ര ലോകം വിലയിരുത്തുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നാലും അവ താഴേക്ക് പതിക്കില്ല. അതിന് മുമ്പേ അന്തരീക്ഷത്തില്‍ വച്ച് തന്നെ കത്തി ചാമ്പലാകും. ഒരുപക്ഷേ, ഒരു കാഴ്ചയൊരുക്കുകയും ചെയ്‌തേക്കാം.

  അത്ര ലളിതമല്ല, ചരിത്രം പറയുന്നത്

  അത്ര ലളിതമല്ല, ചരിത്രം പറയുന്നത്

  എന്നാല്‍ പൂര്‍ണമായും കാര്യങ്ങള്‍ സുരക്ഷിതമാണ് എന്നും കരുതാന്‍ വയ്യ. 2013 ല്‍ ഇതുപോലെ ഒരു ഛിന്ന ഗ്രഹം ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ചില്ലറയായിരുന്നില്ല. 66 അടി നീളമുള്ള ആ ഛിന്ന ഗ്രഹം റഷ്യയിലെ ചെല്യാബിന്‍സ് ഒബ്ലാസ്റ്റിന് മുകളില്‍ 97,000 അടി ഉയരത്തിലായിരുന്നു പൊട്ടിത്തെറിച്ചത്. അന്ന് ഏഴായിരത്തോളം കെട്ടിടങ്ങള്‍ക്കാണ് നാശനഷ്ടം ഉണ്ടായത്. ആയിരത്തി അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നതായും ഐബി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

  English summary
  Three Asteroids may explode in Earth's Sky on October1 Tuesday, NASA observes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X