കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി: അഡ്നോകിന്‍റെ 3 പന്പുകള്‍ 4മാസത്തേയ്ക്ക് അടച്ചിടുന്നു

  • By Meera Balan
Google Oneindia Malayalam News

അബുദാബി: അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്)യുടെ അബുദാബിയിലെ മൂന്ന് പമ്പുകള്‍ നാല് മാസത്തേയ്ക്ക് അടച്ചിടുന്നു. വെള്ളിയാഴ്ച (ഫെബ്രുവരി 20) മുതല്‍ നാല് മാസത്തേയ്ക്കാണ് പമ്പുകള്‍ പൂട്ടുന്നത്. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് താത്ക്കാലികമായി പമ്പുകള്‍ അടച്ചിടുന്നത്

അല്‍ സമാഹ 2, അല്‍ നാസെര്‍, അല്‍ ഖനാഹ് എന്നിവിടങ്ങളിലെ പമ്പുകളാണ് താത്ക്കാലികമായി അടച്ചിടുന്നത്. ദുബായ് -അബുദാബി ഹൈവേയിലാണ് അല്‍ സാമഹ് സര്‍വീസ് സ്റ്റേഷന്‍ ഉള്ളത്. ഈ പമ്പിന് പകരം അഡ്‌നോക് ഒയാസിസ് റീട്ടെയില്‍ സര്‍വീസ് കേന്ദ്രം ഈ കാലയളവില്‍ തുറന്ന് പ്രവര്‍ത്തിക്കും.

Abu Dhabi

അബുദാബിയിലെ ഷെരാട്ടണ്‍ ഖലീദിയ ഹോട്ടലിന് സമീപം ഷെയ്ഖ് സയീദ് റോഡിലാണ് അല്‍ നസെര്‍ സര്‍വീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിയ്ക്കുന്നത്. മുസാഫ- അബുദാബി റോഡിലെ അഡ്‌നോക്കിന്റെ പമ്പും തുറന്ന് പ്രവര്‍ത്തിയ്ക്കില്ല. നാല് മാസത്തേയ്ക്കാണ് താത്ക്കാലികമായി പമ്പുകള്‍ അടച്ചിടുന്നത്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം അധികം വൈകാതെ സഫരാനാഹിലെ പമ്പും തുറന്ന് പ്രവര്‍ത്തിയ്ക്കുമെന്ന് അഡ്‌നോക് അറിയിച്ചു.

English summary
Adnoc Distribution has announced the temporary closure of three service stations, Al Samha 2, Al Nasser and Al Qanah, in the emirate of Abu Dhabi, starting from Friday for a period of four months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X