സൗദിക്ക് മാത്രമല്ല, റഷ്യക്കും പണി കിട്ടും? വർഷങ്ങള്‍ക്ക് ശേഷം ആ രാജ്യത്ത് നിന്നും 3 കപ്പല്‍ ഇന്ത്യയിലേക്ക്
ഒടുവില്‍ ഇന്ത്യയിലേക്ക് വെനസ്വേലയന്‍ ക്രൂഡ് ഓയിലും എത്തുന്നു. വെനസ്വേലയ്‌ക്കെതിരായ ഉപരോധത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് (യുഎസ്) ഇളവ് വരുത്തിയതോടെയാണ് ദക്ഷിണ അമേരിക്കന്‍ രാജ്യത്ത് നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി മൂന്ന് വർഷത്തിന് ശേഷം പുനരാരംഭിക്കാൻ ഒരുങ്ങുന്നു. സ്വകാര്യ മേഖലയിലെ ഭീമൻ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ഡിസംബറിൽ വെനസ്വേലയില്‍ നിന്ന് മൂന്ന് ടാങ്കറുകൾ ബുക്ക് ചെയ്തുവെന്നാണ് ഷിപ്പിംഗ് ഫിക്‌ചറുകൾ വ്യക്തമാക്കുന്നത്.
സ്വകാര്യ മേഖലയിലെ റിഫൈനർമാരായ റിലയൻസ് ഉം നയാരാ എനർജിയും (NEL) ഉം 2019 ൽ യുഎസ് ഉപരോധം ഏർപ്പെടുത്തുന്നതിന് മുമ്പ് വെനസ്വേലൻ ക്രൂഡ് സ്ഥിരമായി വാങ്ങുന്നവരായിരുന്നു. പിന്നീട് ഉപരോധത്തെത്തുടർന്ന് വെനിസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തി. കമ്മോഡിറ്റി മാർക്കറ്റ് അനലിറ്റിക്‌സ് സ്ഥാപനമായ Kpler-ന്റെ കണക്കുകൾ പ്രകാരം, 2020 നവംബറിലാണ് ഇന്ത്യ അവസാനമായി വെനസ്വേലൻ ക്രൂഡ് ഇറക്കുമതി ചെയ്തത്.

2019-ൽ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ എണ്ണ വിതരണക്കാരായിരുന്നു വെനസ്വേല. ഇന്ത്യയുടെ ഔദ്യോഗിക വ്യാപാര ഡാറ്റ പ്രകാരം രാജ്യം ഇന്ത്യൻ റിഫൈനർമാർക്ക് ഏകദേശം 16 ദശലക്ഷം ടൺ ക്രൂഡ് വെനസ്വേല നല്‍കുന്നുണ്ട്. ഈ വർഷം ഒക്ടോബറിലാണ് വാഷിംഗ്ടൺ വെനസ്വേലയുടെ എണ്ണ മേഖലയിലുള്ള ഉപരോധം ലഘൂകരിക്കുകയും ആറ് മാസത്തേക്ക് പരിധിയില്ലാതെ എണ്ണ കയറ്റുമതിക്ക് അനുമതി നൽകുകയും ചെയ്യുന്നത്.
ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിലെ അംഗമായ വെനസ്വേലയിൽ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യങ്ങളില്‍ ഒന്നാണ്. ഉപരോധത്തിലൂടെ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന ചൈനീസ് സ്വതന്ത്ര റിഫൈനറുകൾക്ക് വെനസ്വേല കുത്തനെയുള്ള കിഴിവുകൾ വാഗ്ദാനം ചെയ്യുന്നതായി റിപ്പോർട്ടുണ്ട്.
ഉപരോധം ലഘൂകരിച്ചതും വെനസ്വേലൻ എണ്ണ വാങ്ങാൻ തയ്യാറുള്ള മറ്റ് വാങ്ങലുകാരും കാരണം സമീപ ആഴ്ചകളിൽ കിഴിവുകൾ ഗണ്യമായി കുറഞ്ഞതായി സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാങ്ങാൻ തയ്യാറുള്ളവർക്ക് വെനസ്വേല വലിയ കിഴിവ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇന്ത്യന്‍ കമ്പനികള്‍ക്കും ഇത് ലഭിച്ചേക്കും. അങ്ങനെയെങ്കിലും വലിയ ലാഭം ഇന്ത്യന്‍ കമ്പനികള്‍ക്കുണ്ടായേക്കും.
കിഴിവുമായി റഷ്യ കടന്ന് വന്നതോടെ പരമ്പരാഗത ക്രൂഡ് ഇറക്കുമതിക്കാരായ സൌദിയും ഇറാഖുമൊക്കെ ഇറക്കുമതിയില്‍ പിന്നോട്ട് പോയിരുന്നു. വെനസ്വേല കൂടി കടന്ന് വരുന്നതോടെ ഇവർ വീണ്ടും ഇറക്കുമതിയില്‍ പുറകിലേക്ക് പോകാനാണ് സാധ്യത.
ഓരോന്നിലും 270,000 ടൺ ക്രൂഡ് ഓയിൽ വഹിക്കാൻ ശേഷിയുള്ള മൂന്ന് സൂപ്പർ ടാങ്കർ ഷിപ്പുകളാണ് റിലയന്‍സ് ബുക്ക് ചെയ്തിരിക്കുന്നത്. രണ്ടെണ്ണം അടുത്ത ആഴ്‌ചയിൽ ലോഡുചെയ്യാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു, ഒന്ന് ജനുവരി ആദ്യവും ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു. വിലക്കുറവിൽ ലഭ്യമാണെങ്കിൽ വെനസ്വേലൻ എണ്ണ വാങ്ങാൻ ഇന്ത്യ തയ്യാറാവുമെന്ന് നവംബറിൽ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
ക്രൂഡ് ഓയിലിന്റെ ലോകത്തിലെ മൂന്നാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ, അതിന്റെ ആവശ്യകതയുടെ 85 ശതമാനത്തിലധികം നിറവേറ്റാൻ ഇറക്കുമതിയെ ആശ്രയിക്കുന്നു.












Click it and Unblock the Notifications