ടൈറ്റന്‍ അന്തര്‍വാഹിനി തകര്‍ന്നുവെന്ന് ഓഷ്യന്‍ഗേറ്റ്; അഞ്ച് പേരും മരിച്ചുവെന്ന് സ്ഥിരീകരണം
വാഷിംഗ്ടണ്‍: ടൈറ്റന്‍ അന്തര്‍വാഹിനി തകര്‍ന്നുവെന്ന് സ്ഥിരീകരിച്ച് ഓഷ്യന്‍ഗേറ്റ്. അന്തര്‍വാഹിനിയിലെ അഞ്ച് പേരും മരിച്ചുവെന്നും കമ്പനി വ്യക്തമാക്കി. ഇതോടെ അന്തര്‍വാഹിനിക്കായുള്ള തിരച്ചിലുകള്‍ വിഫലമായിരിക്കുകയാണ്. വ്യാഴാഴ്ച്ച രാവിലെയോടെ തന്നെ അന്തര്‍വാഹിനിയിലെ ഓക്‌സിജന്‍ പൂര്‍ണമായും തീര്‍ന്നതായി ഓഷ്യന്‍ഗേറ്റ് വ്യക്തമാക്കിയിരുന്നു. അഞ്ചുപേരുടെയും വിയോഗത്തില്‍ അനുശോചിക്കുന്നു.
ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കും, കുടുംബത്തിനുമൊപ്പമാണെന്നും ഓഷ്യന്‍ഗേറ്റ് അറിയിച്ചു. നേരത്തെ ടൈറ്റാനികിന് സമീപത്ത് നിന്ന് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് അന്തര്‍വാഹിനിയുടേതാണെന്ന് ഉറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തെ തിരച്ചിലില്‍ ഒരു ദിവസം പോലും അനുകൂലമായ കാര്യങ്ങള്‍ ഉണ്ടായിരുന്നില്ല.

യുഎസ് കോസ്റ്റുഗാര്‍ഡ് രേഖയില്‍ ഈ അവശിഷ്ടങ്ങള്‍ അന്തര്‍വാഹിനിയുടേതാണെന്ന് പറയുന്നുണ്ടെന്ന് സിഎന്‍എന്‍ പറഞ്ഞു. കനേഡിയന്‍ കപ്പലില്‍ നിന്ന് സമുദ്രത്തിന്റെ അടിത്തട്ടില്‍ പരിശോധിക്കാവുന്ന റോബോട്ടിനെ ഉപയോഗിച്ചിരുന്നു. ഇതിന്റെ പരിശോധനയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വലിയ ദുരന്തം അന്തര്‍വാഹിനിക്ക് സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ കോസ്റ്റ്ഗാര്‍ഡ് പറഞ്ഞിരുന്നു.
അതേസമയം ഈ അവശിഷ്ടങ്ങള്‍ അന്തര്‍വാഹിനിയുടേതാണെന്ന് ഉറപ്പിച്ചതോടെ, ഇതിലുണ്ടായിരുന്ന അഞ്ചുപേരുടെയും കുടുംബങ്ങളെ വിവരം അറിയിച്ചുവെന്നും കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കി. ഓഷ്യന്‍ഗേറ്റ് സിഇഒ സ്‌റ്റോക്ടണ്‍ റഷ്, ഷഹസാദ ദാവൂദ് അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍ ദാവൂദ്, ഹാമിഷ ഹാര്‍ഡിംഗ, പോള്‍ ഹെന്റി നാര്‍ഗിയോലട്ട്, എന്നിവരെ നമുക്ക് നഷ്ടമായെന്നും കമ്പനി അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച്ച മുതല്‍ കാണാതായ അന്തര്‍വാഹിനിയില്‍ 96 മണിക്കൂര്‍ ഉപയോഗിക്കാനുള്ള ഓക്‌സിജനാണ് ഉണ്ടായിരുന്നത്. അന്തര്‍വാഹിനിക്കായി കപ്പലുകളും റിമോട്ടായി പ്രവര്‍ത്തിപ്പിക്കുന്ന റോബോട്ടുകളും, അടക്കം തിരച്ചിലില്‍ പങ്കാളിയായിരുന്നു. പലതവണ കടലിന്റെ അടിത്തട്ടില്‍ നിന്ന് ശബ്ദം കേട്ടെങ്കിലും ഇത് എന്താമെന്ന് കണ്ടെത്താനായില്ല.
ഓരോ മുപ്പത് മിനുട്ടിലായിരുന്നു ശബ്ദം കേട്ടിരുന്നത്. രണ്ടര ലക്ഷം ഡോളര്‍ നല്‍കിയാണ് ഈ അന്തര്‍വാഹിനിയില്‍ സാഹസിക യാത്രയ്ക്ക് ഇവര്‍ തയ്യാറായത്. ഒരു നൂറ്റാണ്ടിലേറെ കാലമായി കടലിന്റെ അടിത്തട്ടില്‍ കിടക്കുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണിക്കാനായിട്ടാണ് അന്തര്‍വാഹിനി അഞ്ച് യാത്രക്കാരുമായി യാത്ര തിരിച്ചത്.
എട്ട് മണിക്കൂര്‍ സമയത്തില്‍ കടലിനടിയില്‍ പോയി ടൈറ്റാനിക് കണ്ട് തിരിച്ചുവരാം. അങ്ങനെ പോയ പേടകമാണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നത്. കടലിലേക്ക്പ പോയി ഒന്നര മണിക്കൂറില്‍ പേടകവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. അടിത്തട്ടിലെ കൂടിയ മര്‍ദവും, കൊടും തണുപ്പും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.
കടലിന്റെ അടിത്തട്ടില്‍ ടൈറ്റന്‍ കുടുങ്ങി പോയെങ്കില്‍ അത് പൊക്കിയെടുത്ത് ഉപതരിതലത്തിലെത്തിക്കുക അസാധ്യമെന്നാണ് വിദഗ്ധര്‍ വിലയിരുത്തല്‍. സമുദ്രോപരിതലത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ താഴെയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടമുള്ളത്.












Click it and Unblock the Notifications