ലിംഗത്തിന്റെ വലിപ്പം കൂട്ടാന്‍ നേപ്പാളി സ്ത്രീകള്‍!! തട്ടിപ്പിന്റെ ഞെട്ടിയ്ക്കുന്ന കഥകള്‍ പുറത്ത്
കാഠ്മണ്ഡു: നേപ്പാളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെ അവയവയക്കടത്തിന് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തല്‍. പുരുഷന്മാരുടെ ലിംഗവര്‍ധനവിന് വേണ്ടി ഇത്തരം സ്ത്രീകളുടെ തൊലി ഉപയോഗിക്കുന്നുവെന്നുമുള്ള വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്. നേപ്പാളിന് പുറമേ, പശ്ചിമ ബംഗാള്‍, ബീഹര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നുമാണ് കണ്ടെത്തല്‍.
അയല്‍ രാജ്യങ്ങളില്‍ നിന്ന് തട്ടിക്കൊണ്ടുവരുന്ന സ്ത്രീകളെ മുംബൈയിലെത്തിച്ച് തൊലി നീക്കിയ ശേഷം രാജ്യത്ത് വില്‍പ്പന നടത്തുന്നുണ്ടെന്നും ഈ ത്വക്ക് സ്തനവലിപ്പം കൂട്ടുന്നതിനും ലിംഗത്തിന്റെ വലിപ്പം കൂട്ടുന്നതിനും ഉപയോഗിക്കുന്നുവെന്നും ഇതോടെ വ്യക്തമാക്കുന്നു.
ലോകത്തെമ്പാടുമുള്ള ഇത്തരം ശസ്ത്രക്രിയകള്‍ക്ക് ഇത്തരത്തില്‍ ശേഖരിച്ച ത്വക്കാണ് ഉപയോഗിക്കുന്നത്.

ത്വക്കില്‍ നിന്നുള്ള കോശങ്ങള്‍ കോസ്‌മെറ്റിക് ശസ്ത്രക്രിയയ്ക്ക് വേണ്ടിയും പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വേണ്ടിയും ഉപയോഗിക്കുന്നുവെന്നും വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. ഇതിനുള്ള ആവശ്യക്കാര്‍ വര്‍ധിച്ചതോടെ മുംബൈ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് സ്‌കിന്‍ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നേപ്പാളില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള മനുഷ്യക്കടത്ത് സംബന്ധിച്ച് പ്രതിഷേധവുമായി സ്ത്രീപക്ഷ സംഘടനകളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നുവെങ്കിലും മനുഷ്യമാംസക്കടത്തിന് അയവുവന്നിട്ടില്ല.












Click it and Unblock the Notifications