Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും 'മൈ ഫ്രണ്ട്'; വ്യാപാര തര്‍ക്കത്തിനിടെ ഇന്ത്യയോട് അടുക്കാന്‍ ട്രംപ്; പ്രധാനമന്ത്രി നല്‍കിയ മറുപടി

വാഷിങ്ടണ്‍: താരിഫ് വിഷയത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ നിലപാട് മയപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറ്റ സുഹൃത്ത് എന്ന് വിശേഷിപ്പിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ തുടരുമെന്നും പറഞ്ഞു കൊണ്ടാണ് ഡൊണാള്‍ഡ് ട്രംപ് തന്റെ ആദ്യത്തെ കടുത്ത നിലപാടുകളില്‍ നിന്ന് പിന്നോക്കം പോയത്.

വരുന്ന ആഴ്ചകളില്‍ തന്റെ ഉറ്റ സുഹൃത്ത് മോദിയുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസങ്ങള്‍ പരിഹരിക്കാന്‍ തന്റെ ഭരണകൂടം ഇന്ത്യയുമായി ചര്‍ച്ചകള്‍ തുടരുമെന്നും ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറുപ്പില്‍ ട്രംപ് പറയുന്നു.

modi-trump

തീരുവ വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അറിയിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ പോസ്റ്റിനു മറുപടിയായി മോദി ഇന്ത്യ-യുഎസ് ബന്ധം ശക്തമായി തുടരുമെന്നും യുഎസ് പ്രസിഡന്റുമായി സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും മോദി പ്രതികരിച്ചു.

'ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും മികച്ച വ്യാപാര പങ്കാളികളുമാണ്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തത്തിന് പരിധിയില്ലാത്ത സാധ്യതകളുണ്ട്. തര്‍ക്കങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാനാണ് രണ്ടു രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രസിഡന്റ് ട്രംപുമായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രണ്ട് രാജ്യങ്ങള്‍ക്കും കൂടുതല്‍ തിളക്കമാര്‍ന്നതും സമൃദ്ധവുമായ ഒരു ഭാവി ഉറപ്പാക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും' - പ്രധാനമന്ത്രി മോദി എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

യുക്രൈനുമായി യുദ്ധം നടത്തുന്ന റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരേ കടുത്ത വിമര്‍ശനമാണ് ട്രംപ് ഉന്നയിച്ചത്. എന്നാല്‍ റഷ്യന്‍ എണ്ണ തുടര്‍ന്നും വാങ്ങുമെന്ന മറുപടിയാണ് ഇന്ത്യ നല്‍കിയത്. പ്രധാനമന്ത്രി മോദി കുറഞ്ഞത് നാല് തവണയെങ്കിലും യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഫോണ്‍ കോളുകള്‍ ഒഴിവാക്കിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലൊണ് ട്രംപ് തന്നെ അനുനയ നീക്കങ്ങളുമായി രംഗത്തു വന്നത്.

ട്രംപ് നിലപാട് മയപ്പെടുത്തിയതിലൂടെ, വ്യാപാര തര്‍ക്കങ്ങള്‍ വൈകാതെ പരിഹരിക്കപ്പെടുമെന്ന ശുഭ സൂചനയാണ് നല്‍കുന്നത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് ഇന്ത്യക്ക് മേല്‍ ചുമത്തിയ തീരുവ 50 ശതമാനമായി വര്‍ധിപ്പിച്ചത്. അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ക്കു പിന്നാലെ ഇന്ത്യ ചൈനയുമായും റഷ്യയുമായും അടുക്കുന്നതില്‍ ട്രംപ് അസ്വസ്ഥനായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+