ട്രംപ് കുരുക്കിലേക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി
ന്യൂയോർക്ക്: 2020 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ. ട്രംപിനെതിരെ കോടതി കൂടുതൽ കുറ്റങ്ങൾ ചുമത്തി. രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസ്സപ്പെടുത്തൽ, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് മുന്‍ പ്രസിഡന്റിനെതിരെ ചുമത്തിയിരിക്കുന്നത്.
20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ട്രംപിനോട് വ്യാഴാഴ്ച കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതാദ്യമായാണ് ഒരു മുൻ അമേരിക്കൻ പ്രസിഡന്റ് തുടർച്ചയായി ക്രിമനൽ കേസുകളിൽ പ്രതിയാകുന്നത്. 2020 ൽ സുതാര്യമായും നീതിയുക്തമായും തെരഞ്ഞെടുപ്പ് നടത്തുന്നത് അട്ടിമറിക്കാൻ അന്നത്തെ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെട്ടെങ്കിലും തെറ്റായ അവകാശവാദങ്ങളുന്നയിച്ച് ട്രംപ് അധികാരത്തിൽ തുടർന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ജോ ബൈഡന് സമാധാനപരമായി അധികാരം കൈമാറാതെ ട്രംപ് നടപടികൾ വൈകിച്ചു. ബൈഡന്റെ വിജയം ഔപചാരികമാക്കുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ അനുയായികൾ യുഎസ് ക്യാപിറ്റോൾ ആക്രമിച്ചു. ഇതിനായി ട്രംപ് ഗൂഡാലോചന നടത്തിയെന്നും കോടതി കണ്ടെത്തി.
"2021 ജനുവരി 6-ന് നമ്മുടെ രാജ്യത്തിന്റെ ക്യാപിറ്റലിനു നേരെയുണ്ടായ ആക്രമണം അമേരിക്കൻ ജനാധിപത്യത്തിന് നേരെയുള്ള അഭൂതപൂർവമായ ആക്രമണമായിരുന്നു'' പ്രത്യേക കൗൻസൽ ജാക്ക് സ്മിത്ത് അഭിപ്രായപ്പെട്ടു. കാപ്പിറ്റോൾ ബിൽഡിങ്ങിന് നേരെ നടന്ന ആക്രമണം അമേരിക്കൻ ജനാധിപത്യത്തിന് നേരെയുണ്ടായ വെല്ലുവിളിയാണ്. യു എസിന്റെ അടിത്തറയെ തന്നെ ദുർബലമാക്കുന്ന നുണകളാണ് ട്രംപ് പറഞ്ഞതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം, കോളമിസ്റ്റിനെ ലൈംഗികമായി അപമാനിച്ച കേസിലും ട്രംപ് കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ട്രംപിനോട് കോടതി അഞ്ച് മില്യണ്‍ യുഎസ് ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാനും കോടതി ആവശ്യപ്പെട്ടു. നിരവധി സ്ത്രീകള്‍ നേരത്തെ ട്രംപിനെതിരെ കടുത്ത പീഡന ആരോപണങങള്‍ ന്നയിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു കേസില്‍ ട്രംപ് ശിക്ഷിക്കപ്പെടുന്നത് ആദ്യമായിട്ടാണ്.
79കാരിയായ കാരള്‍ കടുത്ത ആരോപണങ്ങളായിരുന്നു ട്രംപിനെതിരെ ഉന്നയിച്ചത്. 1996ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാന്‍ഹട്ടനിലെ ആഡംബര സ്റ്റോറിലെ വസ്ത്രം മാറുന്ന മുറിയില്‍ വെച്ച് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. തന്നെ പൊതുമധ്യത്തില്‍ ട്രംപ് അപമാനിച്ചുവെന്നും കോളമിസ്റ്റ് കൂടിയായ കാരള്‍ ആരോപിച്ചിരുന്നു. എന്നാല്‍ പരാതിക്കാരി ഉന്നയിച്ച ലൈംഗിക പീഡന ആരോപണം തള്ളിയ ഒന്‍പതംഗ ജൂറി മറ്റെല്ലാം ആരോപണങ്ങളും ശരിവെക്കുകയായിരുന്നു.












Click it and Unblock the Notifications