ഫലസ്തീനികളെ അഭയാര്‍ത്ഥി പട്ടികയില്‍ നിന്നൊഴിവാക്കാന്‍ യുഎസ്... കുഷ്നറുടെയും ട്രംപിന്റെയും തന്ത്രം!!
ന്യൂയോര്‍ക്ക്: ഇസ്രയേലുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ ഫലസ്തീന് ജനതയെ കൂടുതല്‍ ദ്രോഹിച്ച് ഡൊണാള്‍ഡ് ട്രംപ്. ഫലസ്തീനികളെ അഭയാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങലാണ് ട്രംപ് നടത്തുന്നത്. നേരത്തെ ജറൂസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച് കൊണ്ടുള്ള ട്രംപിന്റെ തീരുമാനങ്ങള്‍ വലിയ വിവാദങ്ങള്‍ വിളിച്ച് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം ഉണ്ടാവാന്‍ പോവുന്നത്.
അതേസമയം ഇതിനൊപ്പം ഇറാനും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുസ്ലീം രാഷ്ട്രങ്ങളെ ഒറ്റപ്പെടുത്താനുള്ള ട്രംപിന്റെ നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ഇറാനുമായുള്ള ചര്‍ച്ചയ്ക്ക് താന്‍ മുന്‍കൈയ്യെടുക്കില്ലെന്നും ട്രംപ് പറയുന്നു. ഇതോടൊപ്പം ഇറാനെ സാമ്പത്തികമായി തകര്‍ക്കുമെന്ന സൂചന കൂടി ട്രംപ് മുന്നോട്ട് വെക്കുന്നുണ്ട്. ഇസ്രയേലിന്റെ നിര്‍ദേശങ്ങളും ഇതിന് പിറകിലുണ്ടെന്നാണ് സൂചന.

അഭയാര്‍ത്ഥി പട്ടികയിലുണ്ടാവില്ല
ഫലസ്ത്രീനികളെ അഭയാര്‍ത്ഥി പട്ടികയില്‍ നിന്ന് പുറത്താക്കാനാണ് ട്രംപിന്റെ നീക്കമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരുമകനും ഉപദേഷ്ടാവുമായി ജാരഡ് കുഷ്നറാണ് ഇതില്‍ നിര്‍ണായക പങ്കുവഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലേക്ക് ഇത്തരക്കാരെ കുടിയേറാനോ അവര്‍ക്ക് വേണ്ട സഹായങ്ങളോ നല്‍കാനാവില്ലെന്ന നിലപാടിലാണ് ട്രംപ്.

യുഎന്നിനെ ധിക്കരിക്കും
ഐക്യരാഷ്ട്രസഭയുടെ നടപടികള്‍ക്ക് വിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് ട്രംപ് എടുക്കാന്‍ പോകുന്നത്. നേരത്തെ ദുരിതാശ്വാസ നിധിയിലേക്ക് മേരിക്ക നല്‍കാമെന്നേറ്റ 125 മില്യണില്‍ 65 മില്യണ്‍ ട്രംപ് വെട്ടിച്ചുരുക്കിയിരുന്നു. ഈ തുകയ്ക്ക് ഫലസ്തീന് ജനത അര്‍ഹരല്ലെന്നും അവര്‍ നന്ദികെട്ടവരാണെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇത് വലിയ വിവാദങ്ങളും വിളിച്ചുവരുത്തിയിരുന്നു. ട്രംപ് മുസ്ലീം വിരുദ്ധനാണെന്നായിരുന്നു ആരോപണം.

യുഎന്നിന്റെ പദ്ധതി ശരിയല്ല
ഫലസ്തീന് അഭയാര്‍ത്ഥികളെ സഹായിക്കാനായി യുഎന്‍ തയ്യാറാക്കിയ പദ്ധതിയാണ് യുഎന്‍ആര്‍ഡബ്ല്യുഎ(യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സി ഫോര്‍ ഫലസ്തീന് റെഫ്യൂജീസ്). ഈ പദ്ധിത അഴിമതി നിറഞ്ഞതാണെന്ന് കുഷ്നര്‍ കുറ്റപ്പെടുത്തുന്നു. 1948ലെ വിഭജന കാലത്ത് ഫലസ്തീനികള്‍ ചിതറിപ്പോയിട്ടുണ്ടെങ്കില്‍ അവരൊക്കെ ഇപ്പോള്‍ ഇസ്രയേല്‍ ജനതയുടെ ഭാഗമായിട്ടുണ്ടാവുമെന്ന് അമേരിക്ക പറയുന്നു. അങ്ങനെ വരുമ്പോള്‍ ഫലസ്തീന് അഭയാര്‍ത്ഥികള്‍ എന്ന പ്രയോഗം തന്നെ തെറ്റാണെന്നും ട്രംപ് പറയുന്നു.

യുഎസിലേക്ക് കടത്തില്ല
യുഎസ് കോണ്‍ഗ്രസില്‍ നിര്‍ണായകമായ രണ്ടുബില്ലുകള്‍ പാസാക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ഇതുവഴി യുഎന്നിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നത് കുറയ്ക്കാനാണ് നീക്കം. മറ്റൊന്ന് യുഎസ്സിലേക്കുള്ള ഫലസ്തീന് അഭയാര്‍ത്ഥികളുടെ വരവും നിയന്ത്രിക്കാന്‍ സാധിക്കും. പ്രധാനമായും ഇക്കാര്യമാണ് ട്രംപ് ലക്ഷ്യമിടുന്നത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ ഡീല്‍ എന്നാണ് കുഷ്നര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഫലസ്തീന്-ഇസ്രയേല്‍ പ്രശ്നം ഇതോടെ തീരുമെന്നും കുഷ്നര്‍ പ്രവചിക്കുന്നു.

യുഎന്നിന് കടുത്ത അമര്‍ഷം
യുഎന്‍ ഈ നീക്കത്തില്‍ കടുത്ത അമര്‍ഷത്തിലാണ്. ഫലസ്തീനും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. എന്ത് വിലകൊടുത്തും യുഎന്‍ പദ്ധതിയെ അട്ടിമറിക്കാനുള്ള അമേരിക്കയുടെ നീക്കത്തെ തടയുമെന്ന് ഫലസ്തീന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അമേരിക്കയുടെ സഹായമില്ലാതെ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ അറിയാമെന്ന് യുഎന്‍ അറിയിച്ചു. മറ്റ് രാജ്യങ്ങളോട് യുഎസ് പിന്മാറിയാല് ഉണ്ടാവുന്ന പണത്തിന്റെ കുറവ് പരിഹരിക്കാന്‍ യുഎന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇറാനുമായി ചര്‍ച്ച വേണോ?
ഇറാനുമായി ഉപരോധത്തിന് മുമ്പ് ചര്‍ച്ച വേണോ എന്ന തീരുമാനത്തില്‍ നിന്ന് ട്രംപ് പിന്മാറുമെന്നാണ് സൂചന. ചര്‍ച്ച വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഇറാന് തന്നെയാണ്. അവരുടെ സാമ്പത്തിക മേഖല തകര്‍ന്നു കൊണ്ടിരിക്കുകയാണ്. വളരെ മോശം അവസ്ഥയിലാണ് അവര്‍. ഈ സമയത്ത് ഞാന്‍ അവരുമായി ചര്‍ച്ച നടത്തണം എന്നുള്ളത് ഇറാന് തീരുമാനിക്കേണ്ടതാണ്. നേരത്തെ നിബന്ധനകളൊന്നുമില്ലാതെ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതില്‍ നിന്നാണ് പിന്മാറുന്നത്.

ഉപരോധത്തെ നേരിടാന്‍....
ഉപരോധത്തെ നേരിടാന്‍ ഇറാന് തയ്യാറെടുത്ത് കഴിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. പുതിയ സാമ്പത്തിക പാക്കേജാണ് ഹസന് റൂഹാനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാനെ മൂല്യത്തകര്‍ച്ച ഇത് തടയുമെന്നാണ് സൂചന. ഇറക്കുമതിക്ക് ഇറാനിയന്‍ പണം നല്കുന്ന രീതി തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കുമെന്നാണ് സൂചന. തല്ക്കാലം വ്യാപാര ഇടപാടുകള്‍ക്കൊക്കെ വിദേശ കറന്‍സികള്‍ ഉപയോഗിക്കാനാണ് ധാരണം. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കൂടിയാണിത്. വ്യാപാര മേഖലയില്‍ ഉപരോധം പിടിമുറുക്കുന്നത് വരെ ഇത് തുടരാനാണ് നീക്കം.
-
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
മൊജ്തബ ഖാംനഇ എവിടെ? അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് ഇറാന്; പുതിയ വീഡിയോ പുറത്തുവിട്ടു -
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ സൂചന നൽകി ട്രംപ്; 'ഞങ്ങൾ ലക്ഷ്യത്തോട് അടുത്തിരിക്കുന്നു' -
യുഎസ് ഉപരോധത്തില്‍ ഇളവ്; ഇറാനിയന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ റിഫൈനറികള്‍ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?












Click it and Unblock the Notifications