ദക്ഷിണ ചൈനാക്കടൽ വിഷയത്തിൽ വാഗ്ദാനവുമായി ട്രംപ്, മധ്യസ്ഥനാകാൻ തയ്യാർ, പ്രതികരിക്കാതെ രാജ്യങ്ങൾ

  • Posted By:
Subscribe to Oneindia Malayalam

ഹാനോയ്: ദക്ഷിണ ചൈന കടലിടുക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി വിയറ്റ്നാമിലെത്തിയപ്പോഴാണ് ദക്ഷിണ ചൈന കടലിടുക്കു വിഷയത്തിൽ ഇടപെടാമെന്നു ട്രംപ് വ്യക്തമാക്കിയത്. താൻ വളരെ മികച്ച മധ്യസ്ഥനാണെന്നും ട്രംപ് അവകാശപ്പെടുന്നുണ്ട്. ദക്ഷിണ ചൈനകടലിടുക്ക് പ്രശ്നത്തിൽ ചൈനയും വയറ്റ്നാമും തമ്മിൽ ഉടമസ്ഥത അവകാശവുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യസങ്ങൾ തുടരുകയാണ്. ഇരുരാജ്യങ്ങളെ കൂടാതെ ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണയ് തുടങ്ങിയ രാജ്യങ്ങളിലും ദക്ഷിണ ചൈനാക്കടലിൽ അവകാശമുന്നയിച്ചു രംഗത്തെത്തിയിട്ടുണ്ട്. അതേസമയം   മധ്യസ്ഥത വഹിക്കാൻ താൽപര്യം അറിയിക്കുമ്പോഴും പ്രദേശത്ത് അമേരിക്കയ്ക്കും ഒരു കണ്ണുണ്ട്.

ഏഷ്യൻ പര്യടനം കൊണ്ട് കാര്യമില്ല, ട്രംപിന്റെ മോഹം ഒരിക്കലും നടക്കില്ല... തുറന്നടിച്ച് ഉത്തരകൊറിയ

വളരെയധികം ധാതു സമ്പത്തുള്ള മേഖലയാണ് ദഷിണ ചൈനകടലിടുക്കുകൾ. അതു കൊണ്ടു തന്നെ ലോകരാജ്യങ്ങൾക്കൊല്ലാം ഈ മേഖലയോട് പ്രത്യേകം താൽപര്യമുണ്ട്. ഈ പ്രദേശത്ത് ചൈനയുടെ നേതൃത്വത്തിൽ നടക്കുന്ന കൃത്യമ ദ്വീപ് നിർമ്മാണവും സൈനിക തവളങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളും രാജ്യങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസത്തിനും ഭിന്നതയ്ക്കും ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മധ്യസ്ഥത വഹിക്കാമെന്നുള്ള വാഗ്ദാനവുമായി ട്രംപ് രംഗത്തെത്തിയിട്ടുള്ളത്.

ഓപ്പറേഷൻ ക്ലീൻ ബ്ലാക്ക് മണി ചിന്നമ്മക്കും കൂട്ടർക്കും പണിയായി, റെയ്ഡ് നാലാം ദിനത്തിലേക്ക്..

വാഗ്ദാനവുമായി ട്രംപ്‌

വാഗ്ദാനവുമായി ട്രംപ്‌

ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി വിയറ്റ്നാമിലെത്തിയ ട്രംപ് പ്രസിഡന്റ് ട്രാൻ ദായ് ക്ലിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ പ്രധാന ചർച്ച വിഷയം ദക്ഷിണ ചൈന കടലിടുക്കു പ്രശ്നമായിരുന്നു. ട്രംപ് പ്രശ്നത്തിൽ മധ്യസഥനാകാനുള്ള സന്നദ്ധത അറിയിച്ചിരുന്നു.ചൈനയും വിയറ്റ്നാമുമാണു ദക്ഷിണ ചൈനാക്കടലിന്റെ ഉമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കത്തിലെ പ്രധാന കക്ഷികൾ. എന്നാൽ നേരത്തെ ഫിലിപ്പീൻസ് ചൈനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ ഫിലിപ്പീൻസും ചൈനയുമായി വേഗം അടുക്കുകയായിരുന്നു. ഇതോടെ ദക്ഷിണ ചൈനാക്കടൽ വിഷയത്തിൽ വിയറ്റ്നാം ഒറ്റപ്പെടുകയാണ്. പ്രദേശത്ത് വിയറ്റ്നാം നടത്തുന്ന എണ്ണപര്യവേഷണത്തിനെതിരെ എതിർപ്പുമായി ചൈന രംഗത്തെത്തിയിട്ടുണ്ട്.

 അവകാശമുന്നയിച്ച് ആറു രാജ്യങ്ങൾ

അവകാശമുന്നയിച്ച് ആറു രാജ്യങ്ങൾ

ദക്ഷിണ ചൈനക്കടലിടുക്കിനു വേണ്ടി തർക്കമുന്നയിച്ച് ആറു രാജ്യങ്ങൾ നിലവിൽ രംഗത്തെത്തിയിട്ടുണ്ട്. പതിനാലു ചെറു ദ്വീപുകളും ഉൾപ്പെട്ട സ്പാർടലി ദീപു തങ്ങളുടേതാണെന്നാണ് ചൈനയുടെ വാദം. എന്നാൽ ചൈനയുടെ വാദത്തിനെതിരെ ബ്രൂണയ്, മലേഷ്യ, ഫിലിപ്പീൻസ്, തയ്‌വാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇതാണ് സംഘർഷം മുണ്ടാകാൻ കാരണം. ചൈന. തായ്വാൻ, മലേഷ്യ, ബ്രൂണ, ഫിലിപ്പീൻസ്, എന്നീ രാജ്യങ്ങളാണ് പ്രദേശത്തിനു വേണ്ടി തർക്കമുന്നയിക്കുന്നത്.

ധാതുവിഭവങ്ങൾ കൂടുതൽ

ധാതുവിഭവങ്ങൾ കൂടുതൽ

ദക്ഷിണ ചൈനക്കടലിൽ ധാതുവിഭവങ്ങളുടെ അളവ് കൂടുതലാണ്. ഇതാണ് മറ്റുള്ള രാജ്യങ്ങളെ ഇവിടേയ്ക്ക് അടുപ്പിക്കുന്ന കാരണം. കൂടാതെ വൻതോതിൽ എണ്ണ, വാതക നിക്ഷേപമുള്ള മേഖലയാണിത്. എണ്ണ പാടങ്ങൾ കൂടാതെ മൽസ്യവും ഇവിടെ കൂടുതലാണ്. ദക്ഷിണ ചൈനാക്കടലിന്റെ ഭൂരിഭാഗവും തങ്ങളുടെ അധീനതയിലാണെന്നും ഇവിടത്തെ ദ്വീപുകൾ തങ്ങളുടേതാണെന്നുമുള്ള ചൈന അവകാശപ്പെടുന്നുണ്ട്.

ചൈനയുടെ സ്വന്തം

ചൈനയുടെ സ്വന്തം

നേരത്തെ തന്നെ ദക്ഷിണ ചൈനാക്കടലിന്റെ ഭൂപടത്തിൽ ചൈന പ്രത്യേക അടയാളം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അടയാളം വരുന്ന ഭാഗങ്ങൾ ചൈനയുടെ പ്രദേശമാണെന്നാണ് ഇവരുടെ വാദം. 1948 ൽ ചൈന തയ്യാറാക്കിയ ഈ ഒൻപതു വരയ്ക്ക് നിയമപരമായി അംഗീകരമില്ലെന്നു കഴിഞ്ഞ വർഷം ഹോഗിലെ ആർബിട്രേഷൻ കോടതി വിധിച്ചിരുന്നു. എന്നാൽ കോടതി വിധിക്കെതിരെ ചൈന രംഗത്തെത്തിയിട്ടുണ്ട്. ദക്ഷിണ ചൈനാക്കടലിലുള്ള അവകാശത്തിനു 2000 വർഷത്തെ പഴക്കമുണ്ടെന്നാണു ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. എന്നാൽ ദ്വീപിലെ ചൈനീസ് ഇടപെടൽ പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും നാശം വരുത്തിയതായി ഹേഗിലെ ആർബിട്രേഷൻ കോടതി കണ്ടെത്തിയിരുന്നു.

English summary
U.S. President Donald Trump said on a visit to Vietnam on Sunday he was prepared to mediate between claimants to the South China Sea, where five countries contest China's sweeping claims to the busy waterway.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്