കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് തനിനിറം കാണിച്ചു തുടങ്ങി;മുസ്ലിങ്ങള്‍ക്ക് സമ്പൂര്‍ണ്ണ വിലക്ക്,ക്രിസ്ത്യാനികള്‍ക്ക് പരിഗണന!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇസ്ലാമിക ഭീകരവാദത്തെ ചെറുക്കാനെന്ന പേരില്‍ മുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് കര്‍ശന വിലക്കുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളും യാത്രക്കാരും അമേരിക്കയില്‍ പ്രവേശിക്കുന്നത് കര്‍ശനമായി വിലക്കിക്കൊണ്ടുള്ള ഉത്തരവിലാണ് വെള്ളിയാഴ്ച ട്രംപ് ഒപ്പുവച്ചത്.

Read also: ഒന്നും പരസ്യമായിവേണ്ട രഹസ്യമായി മതി; സൈനികര്‍ക്ക് പരാതികള്‍ അറിയിക്കാന്‍ വാട്‌സ്ആപ്പ്

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ത്തന്നെ മുസ്ലിങ്ങള്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തണമെന്ന നിലപാടായിരുന്നു
ട്രംപ് സ്വീകരിച്ചിരുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ ഐസിസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുടെ ആക്രണങ്ങള്‍ക്ക് ഇരയാകുന്ന സാഹചര്യത്തില്‍ ഇസ്ലാമിക് ഭീകരരെ പടിയ്ക്ക് പുറത്തുനിര്‍ത്താന്‍ നീക്കങ്ങള്‍ നടത്തുമെന്ന് ട്രംപ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ഇസ്ലാമിക ഭീകരവാദം

ഇസ്ലാമിക ഭീകരവാദം

അമേരിക്കന്‍ ജനതയെ രക്ഷിക്കാന്‍ മുസ്ലിം അഭയാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് മാര്‍ഗ്ഗമെന്ന് ട്രംപ് ഉത്തരവില്‍ ഒപ്പുവച്ച ശേഷം പെന്റഗണില്‍ വച്ച് വ്യക്തമാക്കി.

അമേരിക്കയ്ക്ക് ഭീഷണി

അമേരിക്കയ്ക്ക് ഭീഷണി

പാശ്ചാത്യ രാജ്യങ്ങള്‍ ഐസിസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുടെ ആക്രണങ്ങള്‍ക്ക് ഇരയാകുന്ന സാഹചര്യത്തില്‍ ഇസ്ലാമിക് ഭീകരരെ പടിയ്ക്ക് പുറത്തുനിര്‍ത്താന്‍ നീക്കങ്ങള്‍ നടത്തുമെന്ന് ട്രംപ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ മനുഷ്യാവകാശ സംഘനടകളെ ഞെട്ടിച്ച പ്രഖ്യാപനം കൂടിയായിരുന്നു ട്രംപിന്റേത്.

പുനരധിവാസ പദ്ധതികള്‍ക്ക് വിലങ്ങുവീണു

പുനരധിവാസ പദ്ധതികള്‍ക്ക് വിലങ്ങുവീണു

മുസ്ലിം അഭയാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കരാറില്‍ ഒപ്പുവച്ചതോടെ വരാനിരിക്കുന്ന 120 ദിവസത്തേയ്ക്ക് അമേരിക്കന്‍ അഭയാര്‍ത്ഥി പുനരധിവാസ പദ്ധതി നിര്‍ത്തിവയ്ക്കും.

പിന്തുണയും സ്‌നേഹവും മതി

പിന്തുണയും സ്‌നേഹവും മതി

രാജ്യത്തെ പിന്തുണയ്ക്കുന്നതും ജനങ്ങളുമായി അഗാധമായ സ്‌നേഹത്തിലാവുകയും ചെയ്യുന്നവരെ മാത്രമേ രാജ്യത്തേയ്ക്ക് പ്രവേശിപ്പിയ്ക്കാനാവൂ എന്ന് ട്രംപ് വ്യക്തമാക്കി. രാജ്യത്തിന്റെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഭീഷണിയാവാത്തവര്‍ക്ക് മാത്രമേ അഭയാര്‍ത്ഥികളായി രാജ്യത്തേയ്ക്ക് പ്രവേശനം നല്‍കുകയുള്ളൂവെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.

സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വിലക്ക്

സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വിലക്ക്

സിറിയന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തിന് ഭീഷണിയല്ലെന്ന് പ്രസിഡന്റിന് ബോധ്യപ്പെടുന്നതുവരെ അമേരിക്കയിലേയ്ക്കുള്ള സിറിയന്‍ അഭയാര്‍ത്ഥികളുടെ വരവ് അനന്തമായി വിലക്കുമെന്നും ട്രംപ് ഒപ്പുവച്ച ഉത്തരവ് വ്യക്തമാക്കുന്നു.

സന്ദര്‍കര്‍ക്ക് വിസയില്ല

സന്ദര്‍കര്‍ക്ക് വിസയില്ല

പുതിയ ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ച സാഹചര്യത്തില്‍ സിറിയ, ലിബിയ, സൊമാലിയ, സുഡാന്‍, ഇറാന്‍, ഇറാഖ്, ഇയെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും 90 ദിവസത്തേയ്ക്ക് വിസ അനുവദിക്കില്ല. അഭയാര്‍ത്ഥികളുടെ വിസ റദ്ദാക്കുന്നതും പരിഗണനയിലുണ്ട്. എന്നാല്‍ കിസ്ത്യാനികള്‍ക്ക് പരിഗണന നല്‍കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇളവ് നല്‍കാന്‍ ഉത്തരവ് പറയുന്നു.

ഭരണഘടനാ വിരുദ്ധം

ഭരണഘടനാ വിരുദ്ധം

മുസ്ലിം ന്യൂനപക്ഷ രാഷ്ട്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കകൊണ്ടുള്ള നീക്കം അമേരിക്കന്‍ ഭരണഘടനയിലെ മതവിവേചനം തടയുന്നതിനുള്ള നയം ലംഘിക്കുന്നതാണെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അന്റോണി റോമിയോ പറയുന്നു.

 രാജ്യത്തിന് ഭീഷണി

രാജ്യത്തിന് ഭീഷണി

അഭയാര്‍ത്ഥികളെന്ന വ്യാജേന എത്തുന്ന ഐസിസ്, അല്‍ഖ്വയ്ദ ഭീകരര്‍ രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്തുമെന്ന ആരോപണം കൊണ്ടാണ് ട്രംപിനെ പിന്തുണയ്ക്കുന്ന അമേരിക്കക്കാര്‍ മുസ്ലിങ്ങള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിനെ ന്യായീകരിക്കുന്നത്.

 ഒബാമ നയത്തിനെതിരെ

ഒബാമ നയത്തിനെതിരെ

സിറിയയില്‍ നിന്നുള്ള 12, 587 അഭയാര്‍ത്ഥികളുള്‍പ്പെടെ 84,995 അഭയാര്‍ത്ഥികളെയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അഭയം നല്‍കുന്നതിനായി അമേരിക്ക രാജ്യത്തേയ്ക്ക് പ്രവേശിപ്പിച്ചത്. പിന്നീട് ഈ സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ അഭയാര്‍ത്ഥികളുടെ പരിധി 110,000 ആക്കി ഉയര്‍ത്തുകയും ചെയ്തു.

ക്രിസ്ത്യാനികള്‍ക്ക് പരിഗണന

ക്രിസ്ത്യാനികള്‍ക്ക് പരിഗണന

അഭയാര്‍ത്ഥികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രമേയത്തില്‍ നേരത്തെയുള്ള 110,000 എന്ന പരിധിയില്‍ നിന്ന് 50000 ആയി വെട്ടിക്കുറയ്ക്കുന്നതിനും ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് നിരക്കുന്നവര്‍ക്ക് പ്രവേശനം നല്‍കാനും ശുപാര്‍ശയുണ്ട്. ഇതിന് പുറമേ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള ക്രിസ്ത്യാനികള്‍ക്ക് അമേരിക്ക അഭയം നല്‍കും.

English summary
US President Donald Trump signed a sweeping new executive order Friday to suspend refugee arrivals and impose tough new controls on travelers from seven Muslim countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X