ഉത്തരകൊറിയയില്‍ ആണവ തുരങ്കത്തില്‍ സ്ഫോടനം: 200 പേര്‍ മരിച്ചെന്ന് ജാപ്പനീസ് ചാനല്‍, സത്യം ഇതാണ്

  • Written By:
Subscribe to Oneindia Malayalam

സിയോള്‍: ഉത്തരകൊറിയന്‍ ആണവ പരീക്ഷണത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടുവെന്ന് ജപ്പാന്‍. സെപ്തംബറില്‍ നടന്ന ഉത്തരകൊറിയയുടെ ആറാമത്തെ ആണവ പരീക്ഷണത്തിനിടെ തുരങ്കം തകര്‍ന്ന് 200ലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ജാപ്പനീസ് ബ്രോഡ് കാസ്റ്റര്‍ ടിവി അസാഹി ചൊവ്വാഴ്ച പുറത്തുവിട്ട വാര്‍ത്ത. പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ജാപ്പനീസ് ചാനല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് റോയിട്ടേഴ്സ് സ്ഥിരീകരിച്ചിട്ടില്ല.


ഉത്തരകൊറിയയിലെ പ്യുങ്ഗേ റി ആണവ കേന്ദ്രത്തെയാണ് തുരങ്കം തകര്‍ന്നത് ബാധിച്ചതെന്ന് ചൂണ്ടിക്കാണിക്കുന്ന ജാപ്പനീസ് ചാനല്‍ സെപ്തംബര്‍ പത്തിനാണ് സംഭവമെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടാംതവണയും തുരങ്കം തകര്‍ന്നപ്പോള്‍ മരണനിരക്ക് 200 കവിഞ്ഞെന്നുമാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആണവ പരീക്ഷണ കേന്ദ്രത്തിന് സമീപത്ത് നിരവധി തവണ പ്രകമ്പനങ്ങളുണ്ടായെന്നും മണ്ണിടിച്ചിലുകളുണ്ടായെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് സെപ്തംബര്‍ മൂന്നിലെ ആണവ പരീക്ഷണത്തെ തുടര്‍ന്നാണെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

kim-jong-un-

  അണുവായുധ പരീക്ഷണങ്ങളും മിസൈല്‍ പരീക്ഷണങ്ങളും അവസാനിപ്പിക്കാന്‍ ഉത്തരകൊറിയയോട് നിര്‍ദേശിക്കാന്‍  നേരത്തെ യൂറോപ്യന്‍ യൂണിയന്‍റെ നീക്കം നടത്തിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നേതാക്കളുടെ യോഗത്തില്‍ അംഗീകാരം ലഭിക്കുന്നതോടെ പ്രസ്താവനയായി ഇക്കാര്യം യൂറോപ്യന്‍ യൂണിയന്‍ പുറത്തുവിടുമെന്നാണ് പ്രഖ്യാപനം.

ആയുധ പരീക്ഷണങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്തി വെയ്ക്കാന്‍ ആവശ്യപ്പെടുന്നതിന് പുറമേ മേലില്‍ ആവര്‍ത്തിക്കരുതെന്ന നിര്‍ദേശവും യൂറോപ്യന്‍ യൂണിയന്‍ ഉത്തരകൊറിയയ്ക്ക് നല്‍കും. എന്നാല്‍ ഇത് പാലിക്കാനോ അനുസരിക്കാനാ തയ്യാറായില്ലെങ്കില്‍ രാജ്യത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ നടപടി സംബന്ധിച്ച വിവരങ്ങള്‍ യൂണിയന്‍ പുറത്തുവിട്ടിട്ടില്ല. ആയുധ പരീക്ഷണം തുടരുന്ന സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സഭ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ക്ക് പുറമേയാണിത്. യൂണിയന് കീഴിലുള്ള രാജ്യങ്ങള്‍ അംഗീകരിച്ച് കഴിഞ്ഞിട്ടുണ്ട്. ഉത്തരകൊറിയയ്ക്ക് പുറമേ ഉത്തരകൊറിയയോട് വാണിജ്യബന്ധം തുടരുന്ന യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാത്ത രാജ്യങ്ങള്‍ക്ക് നേരെയും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്.

English summary
A tunnel at North Korea's nuclear test site collapsed after Pyongyang's sixth atomic test in September, possibly killing more than 200 people, Japanese broadcaster TV Asahi said on Tuesday, citing unnamed sources familiar with the situation.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്