ബഗ്ദാദിയുടെ 'സ്വര്‍ണഖനിയെ' കണ്ടെത്തി; തുര്‍ക്കി സൈന്യത്തിന് വന്‍ നേട്ടം, കണ്ടയ്നറില്...
Recommended Video
അങ്കാറ: ലോകം ഞെട്ടലോടെ കേട്ടിരുന്ന ഐസിസ് സംഘത്തിന്റെ നേതാവ് അബൂബക്കര്‍ ബഗ്ദാദി കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ സഹോദരിയും പിടിയില്‍. ബഗ്ദാദിയുടെ മൂത്ത സഹോദരി റസ്മിയ അവദ് ആണ് സിറിയയില്‍ തുര്‍ക്കി സൈന്യം നടത്തിയ പരിശോധനയില്‍ പിടിയിലായത്. തുര്‍ക്കി സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള സിറിയയിലെ പ്രദേശത്തുവച്ചാണ് സംഭവം.
65കാരിയായ റസ്മിയയും കുടുംബവും കണ്ടയ്നറില് യാത്ര ചെയ്യവെയാണ് സൈന്യത്തിന്റെ പിടിയിലായത്. അലപ്പോ പ്രവിശ്യയിലെ അസാസ് നഗരത്തിലാണ് ഇവര്‍ താമസിച്ചിരുന്നതെന്ന് കരുതുന്നു. ബഗ്ദാദിയെയും ഐസിസിനെയും പറ്റിയുടെ വിവരങ്ങളുടെ കേന്ദ്രമാണ് റസ്മിയ എന്ന് തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗം പറയുന്നു. വിവരങ്ങള്‍ ഇങ്ങനെ....

65കാരിയാണ് റസ്മിയ
65കാരിയാണ് റസ്മിയ. ഭര്‍ത്താവ്, മരുമകള്‍, അഞ്ച് കുട്ടികള്‍ എന്നിവര്‍ക്കൊപ്പമാണ് ഇവര്‍ കണ്ടയ്നറില് യാത്ര ചെയ്തിരുന്നത്. കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലക്ക് മാറ്റിയ തുര്‍ക്കി സൈന്യം മുതിര്‍ന്നവരെ ചോദ്യം ചെയ്തുവരികയാണ്. റസ്മിയയില് നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

തുര്‍ക്കിക്ക് പ്രതീക്ഷ
ഐസിസിനെ പറ്റിയും ബഗ്ദാദിയെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറംലോകത്തിന് അറിവില്ല. എന്നാല്‍ ബഗ്ദാദിയുമായി അടുപ്പം നിലനിര്‍ത്തിയിരുന്ന സഹോദരിയാണ് റസ്മിയ. അതുകൊണ്ടുതന്നെ ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍, നേതാക്കള്‍ എന്നിവരെ പറ്റിയെല്ലാം ഇനി അറിയാമെന്നാണ് തുര്‍ക്കി സൈന്യം കരുതുന്നത്.

വിവരങ്ങളുടെ സ്വര്‍ണഖനി
ബഗ്ദാദിയെ കുറിച്ചുള്ള വിവരങ്ങളുടെ സ്വര്‍ണഖനിയാണ് റസ്മിയ എന്നാണ് തുര്‍ക്കി സൈന്യം വിശേഷിപ്പിച്ചത്. സിറിയയിലെ ഇദ്ലിബ് പ്രവിശ്യയില്‍ വച്ചാണ് അമേരിക്കന്‍ സൈന്യം ബഗ്ദാദിയെ പിടികൂടാന്‍ ശ്രമിച്ചത്. പിടികൂടുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം സ്വയം ബോംബ് പൊട്ടി മരിച്ചുവെന്നാണ് അമേരിക്ക പുറത്തുവിട്ട വിവരം.

പ്രതീക്ഷ വീണ്ടും
ബഗ്ദാദി കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഐസിസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകത്തിന് അറിയാനുള്ള മാര്‍ഗം നഷ്ടപ്പെട്ടുവെന്നാണ് കരുതിയിരുന്നത്. ഇതിനിടെയാണ് തുര്‍ക്കി സൈന്യം സഹോദരിയെ പിടികൂടിയിരിക്കുന്നത്. ഐസിസിനെതിരായ പോരാട്ടത്തില്‍ തുര്‍ക്കി എന്നും മുന്നിലുണ്ടാകുമെന്ന തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്റെ ഓഫീസ് അറിയിച്ചു.

ആരാണ് ബഗ്ദാദി
ഇറാഖിലും സിറിയയിലുമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി സ്വയം ഭരണമേഖല പ്രഖ്യാപിക്കുകയും ഖലീഫയാണെന്ന് പറയുകയും ചെയ്ത വ്യക്തിയാണ് ബഗ്ദാദി. ബ്രിട്ടനേക്കാള്‍ വലിപ്പുള്ള ഭൂപ്രദേശമാണ് ഇയാളുടെ നിയന്ത്രണത്തിലുണ്ടായിരുന്നത്. എന്നാല്‍ പാശ്ചാത്യ-അറബ് സഖ്യത്തിന്റെ മുന്നേറ്റത്തില്‍ ബഗ്ദാദിയുടെ ഭരണകേന്ദ്രം നഷ്ടപ്പെട്ടു. ഒടുവില്‍ കൊല്ലപ്പെടുകയും ചെയ്തു.

പിന്‍ഗാമിയെ കുറിച്ച് വിവരം കിട്ടിയേക്കും
ഐസിസിന്റെ പുതിയ മേധാവിയായി കരുതുന്നത് അബു ഇബ്രാഹീം അല്‍ ഹാശിമി അല്‍ ഖുറൈഷിയെ ആണ്. എന്നാല്‍ ഇയാളെ കുറിച്ച് കൂടുതല്‍ വിവരം ലഭ്യമല്ല. റസ്മിയയെ പിടികൂടിയ സാഹചര്യത്തില്‍ വിവരം ലഭിക്കുമെന്നാണ് കരുതുന്നത്. ഐസിസിന്റെ ആഗോള തലത്തിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ഇനി വിവരങ്ങള്‍ പുറത്തുവന്നേക്കും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications