Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയിലെ ഹസ്തദാനം ചരിത്രം; ഖത്തര്‍ മുടക്കിയ പണം പാഴാകില്ല, എണ്ണയില്‍ കണ്ണിട്ട് തുര്‍ക്കി

റിയാദ്: സിറിയക്കെതിരായ വര്‍ഷങ്ങള്‍ നീണ്ട ഉപരോധം പിന്‍വലിക്കാന്‍ അമേരിക്ക തീരുമാനിച്ചതോടെ ദമസ്‌കസിലെ തെരുവുകളില്‍ വലിയ ആഘോഷമാണ്. ബശ്ശാറുല്‍ അസദ് രാജ്യംവിട്ടതോടെ സഹായത്തിന് തയ്യാറായി പല രാജ്യങ്ങളും വന്നിരുന്നു എങ്കിലും അമേരിക്കന്‍ ഉപരോധമായിരുന്നു തടസം. ഇപ്പോള്‍ ആ തടസവും നീങ്ങിയതോടെ ഇനി സിറിയയിലേക്ക് പണവും ഭക്ഷണവും ഒഴുകും.

സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷര്‍ആയുമായി ട്രംപ് സൗദിയില്‍ ചര്‍ച്ച നടത്തി. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ഓണ്‍ലൈന്‍ വഴിയും ചര്‍ച്ചയില്‍ പങ്കാളിയായി. അഹമ്മദ് അല്‍ ഷര്‍ആ പരുക്കനായ വ്യക്തിയാണ് എന്നായിരുന്നു ട്രംപിന്റെ പ്രതികണം.

saudi qatar syria turkey us relations-

ഇസ്രായേലുമായി മുസ്ലിം രാജ്യങ്ങളെ ഐക്യപ്പെടുത്താനുള്ള ട്രംപിന്റെ പദ്ധതിയായ അബ്രഹാം കരാറില്‍ സിറിയയും ഒപ്പുവച്ചേക്കും. ഇക്കാര്യം ട്രംപ് സിറിയയുടെ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് അറിയിക്കുകയും ചെയ്തു. അതേസമയം, സിറിയയിലെ എണ്ണ വിഭവത്തില്‍ നോട്ടമിട്ടിരിക്കുന്നത് തുര്‍ക്കിയാണ്. എണ്ണ ഖനനത്തിന് വേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയ്യാറാണ് എന്ന് തുര്‍ക്കി അറിയിച്ചിട്ടുണ്ട്.

എണ്ണക്കുഴല്‍ പദ്ധതി വീണ്ടും

ഒരു കാലത്ത് വ്യാപാര കേന്ദ്രമായിരുന്നു സിറിയ. ഇന്നും ആ അവസരം സിറിയക്ക് മുമ്പിലുണ്ട്. പല രാജ്യങ്ങളിലേക്കുമുള്ള എളുപ്പവഴിയാണ് സിറിയ. അതുകൊണ്ടുതന്നെ ജിസിസി രാജ്യങ്ങള്‍ക്കും അവരുടെ എണ്ണയും വാതകവുമെല്ലാം കയറ്റുമതി ചെയ്യുന്നതിന് സിറിയയുടെ സഹായം ഉപകരിക്കും. നേരത്തെ ആലോചനയിലുണ്ടായിരുന്ന എണ്ണക്കുഴല്‍ പദ്ധതി വീണ്ടും പൊടി തട്ടി എടുക്കാന്‍ സാധിക്കും.

ആഭ്യന്തര യുദ്ധകാലത്താണ് സിറിയക്കെതിരെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉപരോധം ശക്തമാക്കിയത്. ഇതോടെ കയറ്റുമതി തടയപ്പെട്ടു. ആസ്തികള്‍ മരവിപ്പിക്കപ്പെട്ടു, വിദേശ രാജ്യങ്ങളുമായുള്ള ഇടപാടുകള്‍ക്ക് സംവിധാനങ്ങള്‍ ഇല്ലാതായി. യുദ്ധം കാരണം ആഭ്യന്തരമായും സിറിയ തകര്‍ന്നു. ഇനി രണ്ടാം സിറിയ നിര്‍മിക്കാനാണ് അഹമ്മദ് അല്‍ ഷര്‍ആയുടെ നേതൃത്വത്തില്‍ ശ്രമം.

പഴയ 'ഭീകരന്‍' ട്രംപിനൊപ്പം

അല്‍ ഖാഇദയുമായി ബന്ധമുണ്ടായിരുന്ന സിറിയയിലെ വിമത നേതാവായിരുന്നു അഹമ്മദ് അല്‍ ഷര്‍ആ. ഇദ്ദേഹത്തിന്റെ തലയ്ക്ക് അമേരിക്ക ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആ വ്യക്തിയാണ് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റിന് കൈകൊടുത്തിരിക്കുന്നത്. രാജ്യത്തെ ഏകോപിപ്പിക്കാനും വിദേശികളായ സായുധ സംഘങ്ങളെ ഒഴിപ്പിക്കാനും ട്രംപ് സിറിന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. അദ്ദേഹം അക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇസ്രായേലിന് ആശങ്ക ഏറിയിരിക്കുകയാണ്.

90 ശതമാനം സിറിയക്കാരും ഇന്ന് ദാരിദ്ര്യത്തിലാണ്. സഹായിക്കാന്‍ തയ്യാറാണ് എന്ന് യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നിവര്‍ അറിയിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും ഇവര്‍ തയ്യാറാണ്. അമേരിക്ക ഉപരോധം നീക്കിയതോടെ ഇനി നടപടികള്‍ എളുപ്പമാകും. സിറിയയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ശമ്പളം കൊടുക്കാന്‍ ഖത്തര്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ആഭ്യന്തര യുദ്ധത്തിന്റെ തുടക്കം മുതല്‍ വിമതര്‍ക്ക് സഹായം നല്‍കിയിരുന്ന രാജ്യമാണ് ഖത്തര്‍. ഖത്തര്‍ ആശിച്ച പോലെ സിറിയ പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ പോകുകയാണ്.

ഒരു ലക്ഷം കോടി ഡോളര്‍ വേണം

മുഹമ്മദ് ബിന്‍ സല്‍മാനും തുര്‍ക്കി പ്രസിഡന്റും ആവശ്യപ്പെട്ടത് പ്രകാരമാണ് ഉപരോധം നീക്കുന്നത് എന്ന് ട്രംപ് പറഞ്ഞു. സിറിയയെ പുനര്‍നിര്‍മിക്കാന്‍ 600 ബില്യണ്‍ ഡോളര്‍ വേണം എന്നാണ് മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ഓണ്‍ ഗ്ലോബല്‍ അഫയേഴ്‌സ് കഴിഞ്ഞ ജനുവരിയില്‍ അറിയിച്ചത്. എന്നാല്‍ മറ്റു ചില സംഘടനകള്‍ പറയുന്നത് ഒരു ലക്ഷം കോടി ഡോളര്‍ വേണം എന്നാണ്. ഉപരോധം നീക്കുന്നതോടെ സിറിയിയലേക്ക് മരുന്നുകളും ഭക്ഷണവും എത്തുമെന്നതാണ് ആദ്യ നേട്ടം.

അയല്‍രാജ്യങ്ങളായ ജോര്‍ദാന്‍, ലബ്‌നാന്‍ എന്നിവര്‍ക്കും സിറിയക്കെതിരായ ഉപരോധം നീക്കിയതിന്റെ നേട്ടം ലഭിക്കും. സിറിയയിലെ വ്യാപാരം മെച്ചപ്പെടുമ്പോഴാണ് ഇവര്‍ക്കും നേട്ടമാകുക. സിറിയിയലെ എണ്ണ-വാതക മേഖലകളുടെ നവീകരണമാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് തുര്‍ക്കിയുടെ അതിര്‍ത്തിയോട് ചേര്‍ന്ന സിറിയയിലെ പ്രദേശങ്ങളുടെ വികസനം.

ധനകാര്യ മേഖലയുടെ വികസനത്തിന് ജര്‍മനി സഹായിക്കുമെന്നാണ് കരുതുന്നത്. ലതാകിയ തുറമുഖം ആധുനികവല്‍ക്കരിക്കാന്‍ ഫ്രാന്‍സും തയ്യറാണ്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും സിറിയയില്‍ നിക്ഷേപിക്കാന്‍ തയ്യാറാകുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. അമേരിക്കന്‍ പിന്തുണയുള്ള എസ്ഡിഎഫ് നിലവില്‍ സിറിയയിലെ പുതിയ സര്‍ക്കാരുമായി സഹകരിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+