
ഗള്‍ഫില്‍ വന്‍ മാറ്റം!! സൗദിക്ക് വേണ്ടി തുര്‍ക്കി രംഗത്ത്... ഈ ഭീഷണി വിലപ്പോകില്ലെന്ന് മുന്നറിയിപ്പ്
അങ്കാറ: പശ്ചിമേഷ്യയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇതുവരെ രണ്ടു ചേരിയില്‍ നിലകൊണ്ടിരുന്ന സൗദിയും തുര്‍ക്കിയും ഭിന്നതകള്‍ മറക്കുകയാണ്. സൗദി അറേബ്യയ്ക്ക് വേണ്ടി വാദിച്ച് രംഗത്തുവന്നിരിക്കുകയാണ് തുര്‍ക്കി. ആഗോള തലത്തില്‍ സൗദിക്കെതിരെ ചില നീക്കങ്ങള്‍ക്ക് അമേരിക്ക ഒരുങ്ങുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായേക്കുമെന്ന സൂചന അമേരിക്ക നല്‍കുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ സമ്മര്‍ദ്ദത്തിലാക്കി കാര്യം നേടാനുള്ള അമേരിക്കയുടെ നീക്കത്തെയാണ് തുര്‍ക്കി ചോദ്യം ചെയ്യുന്നത്. സൗദിയെ ഭീഷണിപ്പെടുത്തുന്ന നടപടികള്‍ വേണ്ടെന്ന് തുര്‍ക്കി വ്യക്തമാക്കി. വിശദാംശങ്ങള്‍ ഇങ്ങനെ...

മുസ്ലിം ലോകത്തെ അപ്രഖ്യാപിത നേതാവായിട്ടാണ് സൗദിയുടെ ഇടപെടല്‍. മക്കയും മദീനയുമുള്‍പ്പെടെയുള്ള പുണ്യഭൂമി നില കൊള്ളുന്ന നാട് എന്ന പദവിയാണ് സൗദിയെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ ഒരു കാലത്ത് മുസ്ലിം രാജ്യങ്ങളുടെ ഖിലാഫത്ത് കൈയ്യാളിയിരുന്നവരാണ് തുര്‍ക്കി ഭരണാധികാരികള്‍. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങള്‍ക്കിടയില്‍ ചില അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു.
യുഎഇയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു!! ഒരു വര്‍ഷത്തിനിടെ ആദ്യം, കേരളത്തില്‍ കുത്തനെ കൂടി

സൗദി കടുത്ത ശത്രുവായി കാണുന്ന രാജ്യമാണ് ഇറാന്‍. സുന്നി-ഷിയാ തര്‍ക്കമാണ് ഈ ശത്രുതയ്ക്ക് കാരണം. ഇറാനുമായി പല കാര്യങ്ങളിലും സഹകരിച്ച് മുന്നോട്ടുപോകുന്ന രാജ്യമാണ് തുര്‍ക്കി. ഇറാന്‍, തുര്‍ക്കി, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സഖ്യം ഗള്‍ഫ് മേഖലയില്‍ രൂപപ്പെടുമെന്ന് നേരത്തെ നിരീക്ഷണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഉപരോധം അവസാനിച്ചതോടെ ഖത്തര്‍ ജിസിസി രാജ്യങ്ങളുമായി സഹകരിച്ചാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

സൗദിയുമായി കൂടുതല്‍ സഹകരിക്കാന്‍ തുര്‍ക്കി അടുത്ത കാലത്തായി താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ പരസ്പരം ചര്‍ച്ച നടത്തിയതും സന്ദര്‍ശിച്ചതുമെല്ലാം ഇതിന്റെ ഭാഗമാണ്. അതിനിടെയാണ് എണ്ണ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട വിവാദം ഉടലെടുക്കുന്നത്. സാമ്പത്തികമായി ഞെരുക്കത്തിലേക്ക് വഴുതുന്ന തുര്‍ക്കി ഈ ഘട്ടത്തില്‍ സൗദിക്കൊപ്പം നിലയുറപ്പിക്കുകയാണ്.

നവംബര്‍ ഒന്ന് മുതല്‍ ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരോ ദിവസവും 20 ലക്ഷം ബാരല്‍ എണ്ണ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് അമേരിക്ക. റഷ്യയെ സഹായിക്കാനാണ് സൗദിയുടെ നീക്കമെന്ന് അമേരിക്ക ആരോപിക്കുന്നു. എന്നാല്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളോടെയല്ല തങ്ങളുടെ നീക്കമെന്നു സൗദിയും വ്യക്തമാക്കുന്നു.

സൗദിയെ ഭീഷണിപ്പെടുത്തേണ്ടെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി. സമ്മര്‍ദ്ദത്തിലാക്കി കാര്യങ്ങള്‍ നേടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കാലത്തായി അമേരിക്ക സൗദിയെ ഭീഷണിപ്പെടുത്തുന്നതാണ് കാണുന്നതെന്നും മന്ത്രി മെവ്‌ലിത് ജവുസോഗ്ലു പറഞ്ഞു. അതേസമയം, അമേരിക്ക വലിയ ആശങ്കയിലാണ്.
അതും ദിലീപിന്റെ തെറ്റാണോ? ഇപ്പോള്‍ ആരാണ് കേസ് നിട്ടിക്കൊണ്ടുപോകുന്നത്... നടന് മഹേഷ് ചോദിക്കുന്നു

വിലക്കയറ്റം അമേരിക്ക നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. കൂടാതെ അടുത്ത മാസം അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പാണ്. റിപബ്ലിക്കന്‍ നേതാക്കള്‍ പ്രധാനമായും വിലക്കയറ്റം ചര്‍ച്ചയാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഉല്‍പ്പാദനം കുറയ്ക്കാനാണ് സൗദിയുടെ തീരുമാനം. അങ്ങനെ വരുമ്പോള്‍ എണ്ണ വില വര്‍ധിക്കാനാണ് സാധ്യത. അത് അമേരിക്ക കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതിന് കാരണമാകും.

അമേരിക്കയെ അലട്ടുന്ന മറ്റൊരു കാര്യം റഷ്യ-യുക്രൈന്‍ യുദ്ധമാണ്. യുക്രൈനെതിരെ യുദ്ധം തുടങ്ങിയ സാഹചര്യത്തില്‍ അമേരിക്ക റഷ്യക്കെതിരെ ഉപരോധം ചുമത്തി. റഷ്യയുടെ എണ്ണ വാങ്ങുന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍ കുറച്ചത് ഇതിന്റെ ഭാഗമാണ്. അതിനിടെയാണ് എണ്ണ വില ഉയരാനുള്ള സാധ്യത തെളിയുന്നത്. അങ്ങനെ വരുമ്പോള്‍ റഷ്യയ്ക്ക് ആശ്വാസമാകും. ഇതാകട്ടെ അമേരിക്കയുടെ പദ്ധതി പൊളിയാനും കാരണമാകും. ഇതിനെല്ലാം കാരണം സൗദിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഭീഷണിപ്പെടുത്തുന്നത്.