കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവർത്തകൻ ജമാൽ ഗഷോഖിയുടെ കൊലപാതകം; പ്രതികളുടെ ബാഗിന്റെ എക്സറെ ദൃശ്യം പുറത്ത്, തെളിവുകൾ...

Google Oneindia Malayalam News

അങ്കാറ: മാധ്യമ പ്രവർത്തകൻ ജമാൽ ഗഷോഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് തുർക്കി സർക്കാർ അനുകൂല പത്രം. സൗദി കുറ്റവാളികളുടെ എയർപോർട്ടിലെ ബാഗ് എക്സറെയുടെ ദൃശ്യങ്ങളാണ് പത്രം പുറത്ത് വിട്ടിരിക്കുന്നത്. ഇസ്താൻബുൾ എയർ‍പോർട്ടിലെ എക്സറേ ചിത്രങ്ങളാണ് പത്രം പുറത്ത് വിട്ടിരിക്കുന്നത്.

<strong>മധ്യപ്രദേശില്‍ ബിജെപി വീഴും..... കോണ്‍ഗ്രസിന്റെ ആംഗര്‍ ഇന്‍ഡക്സ് സൂചന ഇങ്ങനെ......</strong>മധ്യപ്രദേശില്‍ ബിജെപി വീഴും..... കോണ്‍ഗ്രസിന്റെ ആംഗര്‍ ഇന്‍ഡക്സ് സൂചന ഇങ്ങനെ......

സ്റ്റാപിൾ ഗൺ, കത്രിക, സിറിഞ്ചുകൾ, ചെറിയ കത്തി, ഡെഫിബ്രില്ലേറ്റേർസ്, സിഗ്നൽ ജാമർ എന്നിവ ബാഗിൽ ഉണ്ടായിരുന്നെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഖഷോഗിയുടെ ശരീര ഭാഗങ്ങളൊന്നും തന്നെ എക്സറെയിൽ തെളിഞ്ഞിരുന്നില്ല. സൗദിയിൽ നിന്ന് വന്ന സ്കാഡുകളുടെ ബാഗിൽ നിന്ന് 10 ടെലിഫോണുകൾ, വൈർലസ്സ് ഇന്റർകോം അടക്കമുള്ള അഞ്ച് റേഡിയോകൾ, രണ്ട് സിറിഞ്ചുകൾ, രണ്ട് ഡൈബിലിറ്ററുകൾ, ഒരു ജാമ്മർ, മൂന്ന് സ്റ്റാപ്ലറുകൾ, സ്കാൽപൽ പോലെയുള്ള ഉപകരണവുമാണ് ഉണ്ടായിരുന്നത്.

നിർണ്ണായക തെളിവുകൾ

നിർണ്ണായക തെളിവുകൾ

ഡൈബിലിറ്ററുകളുടെ സാന്നിധ്യം ഖഷോഗിയുടെ ജീവൻ നിലനിർത്താൻ വേണ്ടിയുള്ളതായിരിക്കാമെന്നാണ് അനുമാനിക്കുന്നത്. കൊലപാതകം സൗദിയുടെ തലസ്ഥാനമായ റിയാദിൽ നിന്ന് ആസുത്രണം ചെയ്തതാകാമെന്നാണ് എക്സറെ അവലോകനം ചെയ്ത് തുർക്കി അധികാരികൾ അനുമാനിക്കുന്നത്. അതേസമയം മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തിൽ നിർണ്ണായക തെളിവുകൾ തുർക്കി അമേരിക്കയ്ക്കും, സൗദിക്കും, ബ്രിട്ടനും, ജർമ്മനിയ്ക്കും നേരത്തെ കൈമാറിയിരുന്നു.

ആസിഡിന്റെ അംശം

ആസിഡിന്റെ അംശം

തുർക്കിയിലെ സൗദി കോൺസുൽ ജനറലിന്റെ വീട്ടിൽ നിന്ന് ആസിഡിന്റെ അംശങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഖഷോഗിയുടെ മൃതദേഹം ആഡിസ് ഒഴിച്ച് നശിപ്പിച്ചുവെന്നായിരുന്നു തുർക്കിയുടെ ആരോപണം. ഖഷോഗിയെ ആരാണ് വധിച്ചതെന്ന് സൗദി അറേബ്യയ്ക്ക് അറിയാമെന്ന് തുർക്കി പ്രസിഡന്റ് ത്വയിപ് എർഡോഗൻ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

കടുത്ത വിമർശകൻ

കടുത്ത വിമർശകൻ

സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായിരുന്ന ജമാല്‍ ഖഷോഗി. ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ക്കായി കോണ്‍സുലേറ്റിലെത്തിയ ഖഷോഗി പിന്നീട് തിരിച്ചിറങ്ങിയില്ല. തിരോധാന വാർത്ത ആദ്യം നിഷേധിച്ച സൗദി അറേബ്യ പിന്നീട് കോൺസുലേറ്റിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയില്ല

മൃതദേഹം കണ്ടെത്തിയില്ല

ഖഷോഗിയെ കൊലപ്പെടുത്തിയ ശേഷം ഫോറന്‍സിക് വിദഗ്ധരുടെ നേതൃത്വത്തില്‍ മൃതദേഹം വെട്ടിക്കീറിയെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. ഇത് അഞ്ചിലധികം വരുന്ന സ്യൂട്ട് കേസുകളിലാക്കി സൗദി കോണ്‍സുലേറ്റിന് പുറത്തേക്ക് കടത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മൃതദേഹം രാജ്യത്തിന് പുറത്ത് കടത്തിയിട്ടില്ലെന്നാണ് സൗദി സംഘത്തിലെ ബാഗ് എക്സറെ പുറത്ത് വരുമ്പോൾ അനുമാനിക്കുന്നത്. ഇപ്പോഴും മൃതദേഹം കണ്ടെത്താനായിട്ടില്ല.

English summary
Turkish government reveals airport X-rays of Saudi hitmen's luggage containing syringes, scissors and defibrillator
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X