കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100 കിലോ പ്ലാസ്റ്റിക്കില്‍ നിന്നും 85 ലിറ്റര്‍ പെട്രോള്‍....എങ്ങനെയെന്നല്ലേ?? അറിഞ്ഞാല്‍ ഞെട്ടും!!!

ലോകത്തെ ഞെട്ടിച്ച ഈ പരീക്ഷണത്തിനു പിന്നില്‍ ഒരു നിര്‍മ്മാണതൊഴിലാളിയുടെ തലയാണ്. അബു കാസിമാണ് പ്ലാസ്റ്റിക് എണ്ണശാലയുടെ തലേച്ചോര്‍.

  • By Ankitha
Google Oneindia Malayalam News

സിറിയ: പ്ലാസ്റ്റിക് വസ്തുകളില്‍ നിന്നും ഇന്ധനം ഉണ്ടാക്കി ലോകത്തെ ഞെട്ടിച്ചു സിറിയ. ലോകത്തെ ഞെട്ടിച്ച ഈ പരീക്ഷണത്തിനു പിന്നില്‍ ഒരു നിര്‍മ്മാണ തൊഴിലാളിയുടെ തലയാണ്. അബു കാസിമാണ് പ്ലാസ്റ്റിക് എണ്ണശാലയുടെ തലേച്ചോര്‍.

 ഇടത് സംഘടന നേതാക്കള്‍ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു; കേസ് ജാമ്യമില്ലാ വകുപ്പില്‍, പക്ഷെ അറസ്റ്റില്ല ഇടത് സംഘടന നേതാക്കള്‍ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു; കേസ് ജാമ്യമില്ലാ വകുപ്പില്‍, പക്ഷെ അറസ്റ്റില്ല

സ്ത്രീകള്‍ക്ക് പിറകെ ഓടുന്നയാളാണോ ഉസൈന്‍ ബോള്‍ട്ട്? ബോള്‍ട്ടിന്റെ വെളിപ്പെടുത്തല്‍സ്ത്രീകള്‍ക്ക് പിറകെ ഓടുന്നയാളാണോ ഉസൈന്‍ ബോള്‍ട്ട്? ബോള്‍ട്ടിന്റെ വെളിപ്പെടുത്തല്‍

ജീവിക്കാന്‍ ആവശ്യമായ ഇന്ധനം രാജ്യത്ത് ലഭിക്കാതെ വന്നപ്പോഴാണ് കുറഞ്ഞ ചിലവില്‍ എങ്ങനെ ഇന്ധനം ഉണ്ടാക്കാമെന്നു അബു അലോചിച്ചു തുടങ്ങിയത്.ആ ചിന്തയാണ് പ്ലാസ്റ്റിക്കില്‍ നിന്നു ഇന്ധനം എന്ന പരീക്ഷണത്തിലെത്തിയത്. ശ്രമം വിജയം കാണുകയും ചെയ്തു. ഇനി അമിത വിലകൊടുത്തു മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള ഇന്ധനത്തെ ആശ്രയിക്കേണ്ട. 100 കിലോ പ്ലാസ്റ്റിക്കില്‍ നിന്നും 85 ലിറ്റര്‍ പെട്രോള്‍ ഉണ്ടാക്കാമെന്നാണ് അബുവിന്റെ വാദം.

Plastic

നിരന്തരമായുള്ള യുദ്ധവും ദാരിദ്രവും സിറിയന്‍ ഗ്രാമങ്ങളെ വേട്ടയാടന്‍ തുടങ്ങി. കുതിച്ചുയരുന്ന ഇന്ധന വില സിറയന്‍ ജനങ്ങള്‍ക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇന്ധനക്ഷാമം കടുത്തപ്പോള്‍ ആബു ചെറുതായി ഒരു ഫാക്ടറി ആരംഭിക്കുകയും വീഡിയോ കളുടെ സഹായത്തോടെയാണ് പ്ലാസ്റ്റിക്കില്‍ നിന്നും ഇന്ധനം വേര്‍തിരിച്ചെടുക്കാന്‍ തുടങ്ങിയത്. എന്നാല്‍ അബുവിന്റെ പരീക്ഷണം സിറിയന്‍ ജനതയ്ക്ക് വളരെ ആശ്വാസമായിമാറി. മൂന്നു വര്‍ഷമായി ഈ പ്ലാസ്റ്റിക് എണ്ണശാല സിറിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പ്ലാസ്റ്റിക്കില്‍ നിന്നു എണ്ണ വേര്‍തിരിച്ചെടുക്കുന്ന രീതി വളരെ കൃത്യവും സൂക്ഷമവുമായി ചെയ്യേണ്ട ഒന്നാണ്.പ്ലാസ്റ്റിക് ഉയര്‍ന്നചൂടില്‍ ഉരുക്കിയാണ് ഇന്ധനം ഉണ്ടാക്കുന്നത് . ഇന്ധനം ശുദ്ധീകരിച്ച് പെട്രോളിനെ കൂടാതെ ഗാസലീന്‍, ഡീസല്‍, ബെന്‍സീന്‍ എന്നിവയുമെടുക്കാം. കര്‍ഷകരും ബേക്കറി ഉടമകളുമാണ് പ്ലാസ്റ്റിക് ഇന്ധനത്തിന്റെ പ്രധാന ആവശ്യക്കാര്‍. ഇന്ധനം വാഹനങ്ങളില്‍ ഉപയോഗിക്കുന്നവരുമുണ്ട്.

English summary
Syria. The workshop uses plastic from bottles and other waste materials to produce liquid and gas fuels.The liquid is refined into gasoline, diesel and benzene fuels which are sold for domestic and commercial use. Reeling under the constant assaults by the regime and IS, they have now resorted to making their own fuel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X