ജീവനക്കാരെ പിരിച്ച് വിട്ടതിനുപിന്നാലെ ടിറ്ററിൽ അപ്രതീക്ഷിത സംഭവം; അമ്പരന്ന് ഉപയോക്താക്കൾ
200 ഓളം ജീവനക്കാരെ മസ്‌ക് പെട്ടെന്ന് പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ പ്രശ്‌നങ്ങൾ.

വീണ്ടും പ്രവർത്തനരഹിതമായി ട്വിറ്റർ. ഇന്ന് ആഗോളതലത്തിൽ തന്നെ ട്വിറ്റർ പ്രവർത്തനരഹിതമായി. യുഎസ്, യുകെ, ജപ്പാൻ, ഇന്ത്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ വെബ്‌സൈറ്റിലെ പ്രശ്‌നങ്ങൾ നേരിട്ടു. ട്വിറ്റർ ഡൗൺ എന്ന ഹാഷ്ടാഗാണ് ഇപ്പോൾ ട്രെന്റ് ചെയ്യുന്നത്. ട്വിറ്ററിൽ നിലവിൽ ഫീഡ് കാണിക്കുന്നില്ല. . ഫീഡ് ദൃശ്യമല്ലെങ്കിലും, ട്വീറ്റുകൾ പോസ്റ്റുചെയ്യുന്നതിന് കാര്യമായ കാലതാമസം ഉണ്ടായില്ലെന്നും ഉപയോക്താക്കൾ പറയുന്നു. ചില ഉപയോക്താക്കൾക്ക്, കുറച്ച് സമയത്തേക്ക് ഫോളോവേഴ്സ് ലിസ്റ്റ് അപ്രത്യക്ഷമായി. എന്നാൽ മറ്റുള്ളവർക്ക് അത് കാണാൻ സാധിച്ചു. അതേസമയം വെൽകം ടു ട്വിറ്റർ എന്ന് ഹോംപേജിൽ കാണാൻ സാധിക്കും
200 ഓളം ജീവനക്കാരെ മസ്‌ക് പെട്ടെന്ന് പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. നിരവധി പ്രൊഡക്ട് മാനേജർമാരും എഞ്ചിനീയർമാരും ഡാറ്റാ സയൻസ് വിഭാഗത്തിലെ ആളുകൾ എന്നിവരെ പിരിച്ചുവിട്ടവരിൽപ്പെടുന്നു. ബ്ലൂ വെരിഫിക്കേഷൻ സബ്സ്‌ക്രിപ്ഷൻ, വരാനിരിക്കുന്ന പേയ്മെന്റ് പ്ലാറ്റ്ഫോം തുടങ്ങിയ പ്രോജക്റ്റുകൾക്ക് നേതൃത്വം നൽകിയിരുന്ന എസ്തർ ക്രോഫോർഡിനെയും മസ്‌ക് പുറത്താക്കി. കൂടാതെ, ആക്ടിംഗ് ട്വിറ്റർ സെയിൽസ് മേധാവിയായിരുന്ന ക്രിസ് റെയ്ഡിനേയും പുറത്താക്കി.
കഴിഞ്ഞ വർഷം ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതുമുതൽ, കമ്പനി നിരവധി പുറത്താക്കിയിരുന്നു. പെട്ടന്നായിരുന്നു ജീവനക്കാരെ പുറത്താക്കിയത്. മസ്‌ക് ഏറ്റെടുക്കുന്നതിന് മുമ്പ് ട്വിറ്ററിൽ ഏകദേശം 7,500 ജീവനക്കാരുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ, തൊഴിലാളികളുടെ എണ്ണം 2,300 ആയി ചുരുങ്ങി. പുതിയ റൗണ്ട് വെട്ടിക്കുറക്കലുകളിൽ, മസ്‌ക് തന്റെ 10 ശതമാനം തൊഴിലാളികളെ പിരിച്ചുവിട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പറയുന്നു. ഏകദേശം 200 പേർക്ക് ജോലി നഷ്‌ടപ്പെട്ടുവെന്നാണ് ഇതിനർത്ഥം.
പുതയതായി ആളുകളെ പിരിച്ചുവിട്ടത് ഉൽപ്പന്ന മാനേജർമാരെയും, ഡാറ്റ ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും ബാധിച്ചതായി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പറയുന്നു. വാരാന്ത്യത്തിലാണ് പിരിച്ചുവിടലുകൾ പ്രഖ്യാപിക്കപ്പെട്ടത്. മോണിട്ടൈസേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ടീം 30ൽ നിന്ന് എട്ടിൽ താഴെ ആളുകളായി ചുരുങ്ങിയെന്നും റിപ്പോർട്ട് പറയുന്നു.












Click it and Unblock the Notifications