കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൂറിസ്റ്റ് വിസ സ്വീകരിക്കാതെ യുഎഇ വിമാന കമ്പനികൾ: ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചില്ലെന്ന് മറുപടി

Google Oneindia Malayalam News

ദുബായ്: കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച ടൂറിസ്റ്റ് വിസയുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് യുഎഇ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. എല്ലാ ലോകരാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശക വിസക്കാർക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി നൽകുന്നതായാണ് യുഎഇ പ്രഖ്യാപിച്ചത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്(ഐസിഎ), നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി എന്നിവ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കി. പുതിയ തീരുമാനം ഓഗസ്റ്റ് 30 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും വ്യക്തമാക്കിയിരുന്നു.

പുതുപുത്തന്‍ മേക്കോവറില്‍ അനുപമ പരമേശ്വരന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

ടൊവിനോ തോമസ് യുഎഇയില്‍; മമ്മൂട്ടിയും മോഹന്‍ലാലും വന്ന വഴി... ഗോള്‍ഡന്‍ വിസ കൂടുതല്‍ താരങ്ങള്‍ക്ക്ടൊവിനോ തോമസ് യുഎഇയില്‍; മമ്മൂട്ടിയും മോഹന്‍ലാലും വന്ന വഴി... ഗോള്‍ഡന്‍ വിസ കൂടുതല്‍ താരങ്ങള്‍ക്ക്

Recommended Video

cmsvideo
സൗദിയിലേക്ക് വിമാന സര്‍വീസ് തുടങ്ങി, യുഎഇ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചു..അറിയേണ്ടതെല്ലാം

1

കൊവിഡ് വ്യാപനം രൂക്ഷമായതോടെ രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങളെ റെഡ് ലിസ്റ്റിൽപ്പെടുത്തി യുഎഇ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എല്ലാ യാത്രാ വിലക്കുകളും നീക്കിക്കൊണ്ടുള്ള പ്രഖ്യാപനമായിരുന്നു യുഎഇ ഏറ്റവും ഒടുവിൽ നടത്തിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ടൂറിസ്റ്റ് വിസയിലും വിസിറ്റിംഗ് വിസയിലുമായി യുഎഇയിലേക്ക് മടങ്ങാനിരിക്കുന്നവർക്ക് അനുകൂലപ്രഖ്യാപനമാണ് യുഎഇ നടത്തിയിട്ടുള്ളത്.

2

സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് രാജ്യത്തേക്ക് യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ റാപിഡ് പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. ഐസിഎ വെബ്‌സൈറ്റ് വഴിയും അല്‍ ഹുസ്ന്‍ ആപ്പ് വഴിയും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാനുള്ള സൌകര്യമുണ്ട്. അതേ സമയം വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് നേരത്തെ നിലവിലുള്ള നിയമങ്ങള്‍ മാറ്റമില്ലാതെ തുടരും. സമ്പൂർണ്ണ വാക്സിനേഷൻ സ്വീകരിച്ചവർക്കാണ് ഇളവ് അനുകൂലമായിത്തീരുക.

3


ആഗസ്റ്റ് 30 മുതൽ ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ് വാക്സിൻ സ്വീകരിച്ച ടൂറിസ്റ്റ് വിസയുടമകൾക്ക് പ്രവേശനം അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും രാജ്യത്തെ വിമാന കമ്പനികൾ ഇന്ത്യയിൽ നിന്ന് യുഎഇ ടൂറിസ്റ്റ് വിസയുള്ള യാത്രക്കാരെ സ്വീകരിച്ച് തുടങ്ങിയിട്ടില്ല.

4

യാത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോൾ, എമിറേറ്റ്‌സും ഇത്തിഹാദുമാണ് തങ്ങൾക്ക് യുഎഇ ഭരണകൂടങ്ങളിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും അതിനാൽ ടൂറിസ്റ്റ് വിസകളിലെത്തുന്നവകെയും വിസിറ്റിംഗ് വിസകളുമായി എത്തുന്ന യാത്രക്കാരെ സ്വീകരിക്കാൻ തുടങ്ങിയിട്ടില്ലെന്നാണ് വിമാന കമ്പനികൾ വ്യക്തമാക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച് തിങ്കളാഴ്ച ഉയർന്നുവന്ന ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
"ഇപ്പോൾ, പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്തിരിക്കുന്ന ദുബായ് നിവാസികളെ മാത്രമേ ഞങ്ങൾ സ്വീകരിക്കുകയുള്ളൂ, ജിഡിആർഎഫ്എയുടെ മുൻകൂർ അംഗീകാരത്തോടെ. ടൂറിസ്റ്റ് വിസയിലുള്ള യാത്രക്കാരെ അനുവദിക്കില്ലെന്നും വിമാന കമ്പനി വ്യക്തമാക്കി. "

5

അബുദാബിയിലേക്ക് വരുന്ന യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് മുമ്പായി ഐസിഎ സ്മാർട്ട് ട്രാവൽ സർവീസ് വഴി രജിസ്റ്റർ ചെയ്യണമെന്നും ആഗസ്റ്റ് 27 മുതൽ ഈ നിർദ്ദേശം പാലിക്കണമെന്നും അബുദാബി നിർദേശം നൽകിയിരുന്നു. സമ്പൂർണ്ണ വാക്സിനേഷൻ പൂർത്തിയാക്കിയവർ യാത്ര പുറപ്പെടുന്നതിന്റെ അഞ്ച് ദിവസം മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം.
എന്നിരുന്നാലും, വാക്സിനേഷൻ പ്രവേശന വ്യവസ്ഥയായി പരിഗണിക്കില്ലെന്നും അബുദാബി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ 12 ദിവസം ക്വാറന്റൈനിൽ കഴിയുകയും 6 -ാം ദിവസവും 11 -ാം ദിവസവും പരിശോധന നടത്തുകയും വേണമെന്നാണ് മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നത്.

6

ഓഗസ്റ്റ് 30 മുതൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ടൂറിസ്റ്റ് വിസ അനുവദിക്കുകയെന്ന് ആഗസ്റ്റ് 29ന്
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി എന്നിവ സംയുക്തമായി പ്രഖ്യാപിച്ചിരുന്നു. ലോകാരോഗ്യ അംഗീകരിച്ചിട്ടുള്ള കൊവിഡ് വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് സ്വീകരിച്ചിരിക്കണമെന്നാണ് ചട്ടം. ഇന്ത്യയെ സംബന്ധിച്ച് ഇത്തരത്തിൽ അംഗീകരിക്കപ്പെട്ട വാക്സിൻ കൊവിഷീൽഡണാണ്.

7

ഇന്ത്യയ്‌ക്ക് പുറമേ, ടൂറിസ്റ്റ് വിസകൾക്കായി ലെബനനിൽ നിന്നും ജോർദാനിൽ നിന്നും അന്വേഷണങ്ങൾ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ള കൊവിഡ് വാക്സിന്റെ രണ്ട് ഡോസും എടുത്തിട്ടുള്ള ടൂറിസ്റ്റ് വിസയുള്ളവർക്ക് വേണ്ടി തുറന്നുകൊടുത്തിട്ടുള്ളത്. കൂടാതെ പാക്കിസ്ഥാൻ പോലെ നേരത്തെ പ്രവേശനംനിരോധിച്ച രാജ്യങ്ങൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.
നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും യുഎസിൽ നിന്നുമുള്ള യാത്രക്കാർക്ക് വിസ ഓൺ അറൈവൽ ലഭിക്കും. ഒക്ടോബർ ഒന്നിന് ദുബായിൽ എക്‌സ്‌പോ ആരംഭിക്കുന്നതിനുമുമ്പായി നിരവധി പേരാണ് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് വേണ്ടി അന്വേഷണം നടത്തുന്നതെന്നാണ് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നത്.

8


പൊതുജനാരോഗ്യവും സുപ്രധാന മേഖലകളുടെ പ്രവർത്തനങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനും സുസ്ഥിരത വീണ്ടെടുക്കുന്നതിനും സാമ്പത്തിക വളർച്ചയ്ക്കും വേണ്ടിയുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇ തന്ത്രത്തിന്റെ ഭാഗമായാണ് യുഎഇ വിസിറ്റിംഗ് വിസയ്ക്കും ടൂറിസം വിസയ്ക്കും ഇളവുകൾ അനുവദിച്ചിട്ടുള്ളത്.

9

നേരത്തെ നിരോധിച്ച രാജ്യങ്ങളിൽ നിന്നുള്ളവരടക്കം എല്ലാ രാജ്യങ്ങളിലെയും പൗരന്മാർക്ക് ഈ തീരുമാനം ബാധകമാണ്. ടൂറിസ്റ്റ് വിസയിൽ വരുന്ന യാത്രക്കാർ വിമാനത്താവളത്തിൽ നിർബന്ധിത ആർടി പിസിആർ പരിശോധന നടത്തണം. ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾ ഉൾപ്പെടെ, കുത്തിവയ്പ് എടുക്കാത്തവർക്കുള്ള നിയമങ്ങൾ പഴയപടി തന്നെ നിലനിൽക്കുന്നുണ്ടെന്നും യുഎഇ അധികൃതർ പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്.

10


യുഎഇയിൽ കൊവിഡ് വാക്സിൻ എടുത്തിട്ടുള്ള വ്യക്തികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഐസിഎ പ്ലാറ്റ്ഫോം അല്ലെങ്കിൽ അൽ ഹോസ്ൻ ആപ്ലിക്കേഷൻ വഴി അവരുടെ കൊവിഡ് വാക്സിൻ ജിസ്റ്റർ ചെയ്യാവുന്നതാണ്, ഡബ്ല്യുഎഎം അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, രണ്ട് ഡോസ് കോവിഷീൽഡ് സ്വീകരിച്ച എല്ലാവർക്കും യുഎഇയിലേക്ക് പ്രവേശനം ലഭിക്കും. നിലവിൽ യുഎഇയിൽ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിദിനം 1000 കേസുകളിൽ കുറവ് മാത്രമാണ് ദിവസേന റിപ്പോർട്ട് ചെയ്യുന്നത്.

11


യുഎഇ ടൂറിസ്റ്റ് വിസ നൽകുമെന്ന് പ്രഖ്യാപിച്ചതോടെ കേരളത്തിനും വിവിധ എമിറേറ്റ്സ് നഗരങ്ങൾക്കുമിടയിൽ വിമാന നിരക്ക് കുത്തനെ ഉയർന്നു. സെപ്റ്റംബർ 5 ന് ഇത്തിഹാദ് എയർവേസിൽ തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് ഏകദേശം 37,000 രൂപയായിരുന്നു. കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സ് എയർലൈനിന്റെ നേരിട്ടുള്ള ഫ്ലൈറ്റിന് 29,000 രൂപയും അതിനുമുകളിലും വിലയുണ്ടെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒക്ടോബറിൽ ദുബായ് എക്സോ നടക്കാനിരിക്കുന്നത് കൂടി കണക്കിലെടുത്താണ് നീക്കം.

കോണ്‍ഗ്രസിന് അടുത്ത അടി; ആര്‍എസ്പി കടുപ്പിച്ചു, യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ല, കാരണം ഇതാണ്...കോണ്‍ഗ്രസിന് അടുത്ത അടി; ആര്‍എസ്പി കടുപ്പിച്ചു, യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ല, കാരണം ഇതാണ്...

English summary
UAE airlines waiting for official confirmation to accept tourist visas to the country from August 3oth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X