Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയും യുഎഇയും വില കൂട്ടിയാലും പ്രശ്‌നമാകില്ല; ലോട്ടറി പ്രതീക്ഷിച്ച് ഇന്ത്യ, ഗയാനക്ക് തുല്യം

ലോകത്ത് ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ചൈനയുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. വലിയ വിപണിയും ജനസംഖ്യയുമാണ് ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യം കൂട്ടുന്നത്. അതുകൊണ്ടുതന്നെ ആവശ്യമുള്ളതിന്റെ 85 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യന്‍ സമ്പത്ത് വന്‍തോതില്‍ വിദേശത്തേക്ക് പോകാന്‍ കാരണവും ഇതുതന്നെ.

ഇറാനും ഇസ്രായേലും തമ്മില്‍ യുദ്ധമുണ്ടാകുമ്പോള്‍ മിക്ക രാജ്യങ്ങളും ഭയപ്പെടുന്നത് ക്രൂഡ് ഓയില്‍ വില ഉയരുമോ എന്നതാണ്. കാരണം, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള മേഖലയിലേക്ക് കപ്പല്‍ വഴി ചരക്കുകള്‍ എത്തുന്നത് ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഹോര്‍മുസില്‍ കൂടിയാണ്. ഇറാന്‍ ഇത് തടഞ്ഞാല്‍ പ്രതിസന്ധി ഇരിട്ടിയാകും. എന്നാല്‍ പുതിയ വിവരങ്ങള്‍ ക്രൂഡ് ഓയില്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് വലിയ ആശ്വാസം നല്‍കുന്നു.

saudi uae india crude oil-

ആന്‍ഡമാന്‍ കടലില്‍ വമ്പന്‍ ക്രൂഡ് ഓയില്‍ ശേഖരമുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഖനനം ചെയ്യാന്‍ സാധിക്കുന്ന നിലയിലാണിത്. പര്യവേഷണം തുടരുകയാണ്. ഹെസ് കോര്‍പറേഷനും സിഎന്‍ഒഒസിയും ഗയാനയില്‍ കണ്ടെത്തിയ അത്രയും എണ്ണ ആന്‍ഡമാന്‍ കടലില്‍ ഉണ്ട് എന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറയുന്നു. ഇത് ഖനനം ചെയ്യുന്നതോടെ ഇന്ത്യ നേരിടുന്ന വലിയ പ്രതിസന്ധിക്ക് പരിഹാരം കാണാനാകും.

ഇന്ത്യ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍

റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുഎഇ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. ഇവരുമായുള്ള ഇടപാട് ഡോളറിലും മറ്റു വിദേശ കറന്‍സികളിലുമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ വിദേശ കറന്‍സി ശേഖരം കുറയാന്‍ ഇടയാക്കുന്നതാണ് ക്രൂഡ് ഓയില്‍ ഇടപാട്. രാജ്യാന്തര സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ക്രൂഡ് വില കുതിച്ചുകയറുകയും ചെയ്യും.

കഴിഞ്ഞ മാസം ഒരു ബാരല്‍ ബ്രെന്റ് ക്രൂഡിന് 60-65 ഡോളര്‍ ആയിരുന്നു വില. ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷമുണ്ടായതോടെ സാഹചര്യം മാറി. ഇപ്പോള്‍ 75 ഡോളറിലെത്തിയിരിക്കുന്നു. ഇത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്. ഇന്ത്യന്‍ സമ്പത്ത് ചോരുകയും ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഗയാനയില്‍ കണ്ടെത്തിയതിന് തുല്യമായ എണ്ണ ശേഖരം ഇന്ത്യയില്‍ ഖനനത്തിന് അനുകൂലമായ സാഹചര്യത്തിലുണ്ട് എന്ന വിവരം.

ഗയാനയ്ക്ക് 17ാം സ്ഥാനം

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഗയാനയില്‍ അടുത്തിടെയാണ് ക്രൂഡ് ഓയില്‍ ഖനനം സജീവമായത്. ലോകത്ത് എണ്ണ ശേഖരത്തില്‍ 17ാം സ്ഥാനമാണ് ഗയാനക്ക്. 1130 കോടി ബാരല്‍ എണ്ണയും വാതകവും ഇവിടെയുണ്ട് എന്നാണ് കണക്കാക്കുന്നത്. ഇതിന് തുല്യമാണ് ആന്‍ഡമാന്‍ കടലില്‍ കണ്ടെത്തിയ എണ്ണ ശേഖരം. ഇത് ഖനനം ചെയ്യുന്നതോടെ ഇന്ത്യയ്ക്ക് വലിയ ആശ്വാസമാകും. ആഭ്യന്തര ഖനനം ശക്തിപ്പെടുത്താന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ആന്‍ഡമാനില്‍ നിന്ന് എണ്ണ ഖനനം ആരംഭിച്ചാല്‍ ഇന്ത്യയ്ക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സാധിക്കും. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ക്രൂഡ് വില കൂട്ടിയാലും ഇന്ത്യയെ ബാധിക്കാതെ വരും. ഇന്ത്യയുടെ പണം വിദേശത്തേക്ക് പോകുന്നത് കുറയ്ക്കുകയും ചെയ്യാം. അസം, ഗുജറാത്ത്, രാജസ്ഥാന്‍, മുംബൈ, കൃഷ്ണ ഗോദാവരി നദീതടം എന്നിവിടങ്ങളിലെല്ലാം വന്‍തോതില്‍ ക്രൂഡ് ഓയില്‍ ഉണ്ട്. ഇവ ഖനനം ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയുമാണ്. എന്ന അത് അത്ര എളുപ്പമല്ല.

വിശാഖപട്ടണം, പാഡൂര്‍, മംഗലാപുരം എന്നിവിടങ്ങളിലും ഖനനത്തിന് പര്യാപ്തമായ ക്രൂഡ് ഉണ്ട്. ഒഡീഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് അടുത്തിടെ ചില പ്രതീക്ഷയുള്ള വിവരങ്ങള്‍ ഇക്കാര്യത്തില്‍ ലഭിച്ചിരുന്നു. കേരളത്തില്‍ കൊല്ലം തീരത്തും പര്യവേഷണം തുടരുകയാണ്. ഓയില്‍ ഇന്ത്യയും ഒഎന്‍ജിസിയുമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ എണ്ണ പരിശോധനയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇവിടെയുള്ള പരിശോധനയില്‍ പ്രതീക്ഷയുണ്ടെന്ന് മന്ത്രി ഉറപ്പിച്ചുപറയുന്നു. ഖനനം സാധ്യമായാല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ കുതിച്ചുചാട്ടമാകും ഉണ്ടാകുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+