Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയെ പ്രശംസിച്ച് സുല്‍ത്താന്‍ നിയാദി, കാരണം ഇതാണ്; വീട്ടിലെത്തിയാല്‍ ആദ്യം ചെയ്യുക ഇക്കാര്യം

ദുബായ്: ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നിയാദി കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയിരുന്നു. അല്‍ ഐനിലെ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയാല്‍ എന്ത് ചെയ്യുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. താന്‍ ആവശ്യമായ വിശ്രമത്തിനാണ് ശ്രമിക്കുക. കുടുംബത്തിനൊപ്പം കുറച്ച് സമയം ചെലവിടുകയും വേണം. തീര്‍ച്ചയായും ശരീരത്തിന് റിലാക്‌സേഷന്‍ ആവശ്യമാണ്. പ്രകൃതി ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്.

പള്ളിയില്‍ പോയി നിസ്‌കരിക്കണം. എല്ലാവരെയും കണ്ട് സംസാരിക്കണം. കുടുംബത്തിനൊപ്പവും നല്ല നിമിഷങ്ങള്‍ പങ്കിടണം. ഞാന്‍ കണ്ട എല്ലാ കാര്യങ്ങളും അവരോട് പറയണമെന്നും, കാര്യങ്ങള്‍ വിശദീകരിച്ച് കൊടുക്കണമെന്നും അല്‍ നിയാദി പറഞ്ഞു. യുഎഇയില്‍ ഊഷ്മളമായ വരവേല്‍പ്പാണ് അല്‍നിയാദിക്ക് ലഭിച്ചത്. വിമാനത്തിന്റെ വാതില്‍ തുറന്നപ്പോള്‍ തന്നെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ മൂന്ന് കുട്ടികളുമുണ്ടായിരുന്നു.

sultan-alneyadi

തന്റെ കുട്ടിക്കാലത്തെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു ബഹിരാകാശത്ത് പോകണമെന്ന്. അത് സാധിക്കാനായി. താന്‍ ആഗ്രഹിച്ചതെന്തോ അത് നേടിയെടുത്തെന്നും അല്‍ നിയാദി പറഞ്ഞു. വളരെ മനോഹരമായ കാഴ്ച്ചകളാണ് ഞാന്‍ കണ്ടത്. എന്റെ പേടകത്തിന്റെ വാതില്‍ ഭൂമിയോട് അഭിമുഖീകരിച്ച് നില്‍ക്കുന്നതായിരുന്നു. ക്ഷീരപഥത്തെ ഞാന്‍ നേരിട്ട് കണ്ടു. കുട്ടിയായിരുന്നപ്പോള്‍ അല്‍ ഐനില്‍ നിന്ന് ആകാശത്തേക്ക് നോക്കിയപ്പോള്‍ കണ്ടതാണിത്.

ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ ശരിക്കും സ്വപ്‌നം യാഥാര്‍ത്ഥ്യമായത് പോലെയുണ്ട്. 17 മണിക്കൂര്‍ എടുത്താണ് ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്തിയത്. ഹൂസ്റ്റണില്‍ നിന്ന് അബുദാബിയിലെത്താന്‍ 16 മണിക്കൂര്‍ എടുത്തെന്നും അല്‍ നിയാദി പറഞ്ഞു. അതേസമയം യുഎഇയില്‍ തിരിച്ചെത്തിയപ്പോള്‍ ഇന്ത്യയെയും ഐഎസ്ആര്‍ഒയെയും പ്രശംസിച്ചും അല്‍ നിയാദി കൈയ്യടികള്‍ വാങ്ങി. ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്നിനെയാണ് അദ്ദേഹം പ്രശംസിച്ചത്.

സ്‌പേസ് സ്റ്റേഷനില്‍ നിന്ന് ഇന്ത്യയെ കാണുന്നത് മനോഹരമാണ്. ഒരുപാട് ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. അത് ഇന്ത്യയുമായി പങ്കുവെക്കുന്നതില്‍ സന്തോഷമേയുള്ളൂ. ബഹിരാകാശ മേഖലയില്‍ അവര്‍ വലിയ ചുവടുവെപ്പാണ് നടത്തുന്നത്. ചന്ദ്രനില്‍ ആ ലാന്‍ഡിംഗ് വളരെ ആവേശകരമായിരുന്നുവെന്നും നിയാദി വ്യക്തമാക്കി. താന്‍ നേരത്തെ പറയാത്ത കാര്യങ്ങളൊന്നും ദൗത്യത്തില്‍ ചെയ്തിട്ടില്ല. ഓരോ കാര്യത്തില്‍ പരിശീലനത്തില്‍ പറഞ്ഞത് പോലെയുള്ളതാണ്. മാസങ്ങള്‍ക്ക് മുമ്പേ അതെല്ലാം പ്ലാന്‍ ചെയ്തതാണ്.

ബഹിരാകാശത്ത് കൂടുതല്‍ സമയം ലഭിച്ചിരുന്നെങ്കില്‍ കുറച്ചധികം വീഡിയോകള്‍ ഞാന്‍ ചെയ്യുമായിരുന്നു. അതല്ലെങ്കില്‍ ചില കാര്യങ്ങളില്‍ പരിശീലനം നടത്തുമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ച കാര്യങ്ങള്‍ മാത്രമാണ് അവിടെ നടന്നത്. ഏതായിരിക്കണം ലൊക്കേഷന്‍ എന്ന് പോലും തീരുമാനിച്ചിരുന്നു. മിഷനായി മികച്ച പരിശീലനമാണ് ലഭിച്ചത്.

അതിലാണ് ഞങ്ങളെല്ലാവരും വിശ്വസിച്ചിരുന്നത്. അതില്‍ പിഴവുകള്‍ക്ക് സ്ഥാനമില്ലായിരുന്നു. കാരണം അതൊരു ഉത്തരവാദിത്തമായിരുന്നു. ഭയമത്തിന് പകരം കൂടുതല്‍ ഫോക്കസായിരുന്നു വേണ്ട. നടപടിക്രമങ്ങളെല്ലാം ഞാന്‍ കുറിച്ചെടുത്തു. ഒരു കാര്യവും അസാധ്യമല്ല. യുഎഇയുടെ മുദ്രാവാക്യമെന്നും അല്‍ നിയാദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+