കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ ബാങ്കുകളെ വഞ്ചിച്ച് തട്ടിയത് 10000 കോടി; മലയാളികളെ തേടി പോലീസ്, പ്രമുഖര്‍ പ്രതികള്‍

പ്രതികളായ മലയാളികളില്‍ കൂടുതല്‍ പേരും മലബാറില്‍ നിന്നുള്ളവരാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലക്കാരാണ് ഇവര്‍. കൂടാതെ എറണാകുളം സ്വദേശികളും യുഎഇ ബാങ്കുകളെ വഞ്ചിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവന്നി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
യുഎഇയിലെ ബാങ്കുകളില്‍ നിന്ന് ഇന്ത്യക്കാര്‍ തട്ടിയത് 10000 കോടി രൂപ | Oneindia Malayalam

സിപിഎം നേതാക്കളുടെ മക്കള്‍ ഉള്‍പ്പെട്ട ദുബായ് കേന്ദ്രമായുള്ള സാമ്പത്തിക ഇടപാടുകള്‍ പുറത്തുവന്നിരിക്കെ, ഞെട്ടിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട്. യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്ന് ഇന്ത്യക്കാര്‍ തട്ടിയത് 10000 കോടിയോളം രൂപയാണ്. ബാങ്കുകളെ വഞ്ചിച്ചവര്‍ക്കെതിരേ നിയമ നടപടിക്ക് ഒരുങ്ങുകയാണ് അധികൃതര്‍.

കൊച്ചി കേന്ദ്രമായി കേസ് നടത്താനാണ് തീരുമാനം. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് പ്രതിനിധികള്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഉടന്‍ കൊച്ചിയിലെത്തുമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെ...

യുഎഇയിലെ ബാങ്കുകള്‍

യുഎഇയിലെ ബാങ്കുകള്‍

വ്യാജരേഖയുണ്ടാക്കിയാണ് യുഎഇയിലെ ബാങ്കുകളെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറ്റിച്ചത്. ഇത്തരത്തില്‍ തട്ടിയെടുത്തത് 10000 കോടി രൂപയോളമാണ്. പ്രതികളില്‍ കൂടുതല്‍ പേരും ഇപ്പോള്‍ യുഎഇ വിട്ടിട്ടുണ്ട്.

എറണാകുളം കേന്ദ്രം

എറണാകുളം കേന്ദ്രം

എറണാകുളം കേന്ദ്രമായി കേസ് നടത്താനാണ് ബാങ്കുകളുടെ തീരുമാനം. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസുകളുടെ വിചാരണ നടക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 18 മലയാളികള്‍ പ്രതികളായുണ്ട്.

മലബാറില്‍ നിന്നുള്ളവര്‍

മലബാറില്‍ നിന്നുള്ളവര്‍

പ്രതികളായ മലയാളികളില്‍ കൂടുതല്‍ പേരും മലബാറില്‍ നിന്നുള്ളവരാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലക്കാരാണ് ഇവര്‍. കൂടാതെ എറണാകുളം സ്വദേശികളും യുഎഇ ബാങ്കുകളെ വഞ്ചിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ഈ ബാങ്കുകള്‍

ഈ ബാങ്കുകള്‍

എട്ട് ബാങ്കുളാണ് വഞ്ചിക്കപ്പെട്ടതെന്നാണ് വിവരം. നാഷണല്‍ ബാങ്ക് ഓഫ് റാസല്‍ഖൈമ, അബൂദാബി കൊമേഴ്ഷ്യല്‍ ബാങ്ക്, ദോഹ ബാങ്ക്, നാഷണല്‍ ബാങ്ക് ഓഫ് ഒമാന്‍, അറബ് ബാങ്ക്, നാഷണല്‍ ഫുജൈറ എന്നീ ബാങ്കുകളില്‍ നിന്ന് പണം തട്ടിയ കാര്യം വെളിപ്പെട്ടിട്ടുണ്ട്. ഇതില്‍ നാല് ബാങ്കുകളാണ് നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

39 കേസുകള്‍

39 കേസുകള്‍

എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ 39 കേസുകളാണ് യുഎഇ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ളത്. ഇനി നാല് ബാങ്കുകള്‍ കൂടി നിയമ നടപടിയുമായി രംഗത്തുവരാന്‍ സാധ്യതയുണ്ട്. ഇവര്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 500 പേര്‍

500 പേര്‍

യുഎഇയിലെ ബാങ്കുകളെ വഞ്ചിച്ച് പണം തട്ടിയ ഇന്ത്യക്കാര്‍ 500 പേരെങ്കിലുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യാജരേഖയുണ്ടാക്കല്‍, വഞ്ചന തുടങ്ങി 14 വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ബാങ്കുകളുടെ പ്രതിനിധികള്‍ അടുത്താഴ്ച കൊച്ചിയില്‍ വരുന്നുണ്ട്.

ഒരു ബാങ്കില്‍ നിന്ന് 1200 കോടി

ഒരു ബാങ്കില്‍ നിന്ന് 1200 കോടി

ഒരു യുഎഇ ബാങ്ക് തയ്യാറാക്കിയ പട്ടികയില്‍ 88 പ്രതികളുണ്ട്. ഇവര്‍ തട്ടിയ തുക 1200 കോടിയോളം വരുമത്രെ. ഇത്തരത്തില്‍ തട്ടിയ പണം ഹവാല വഴിയാണ് ഇന്ത്യയിലേക്ക് കടത്തിയത്.

വായ്പ എടുക്കുമ്പോള്‍

വായ്പ എടുക്കുമ്പോള്‍

തട്ടിയെടുത്ത തുക ഇന്ത്യയില്‍ നിക്ഷേപിച്ചിരിക്കുകയാണ്. സ്വന്തം പേരിലും ബിനാമി പേരിലുമാണ് നിക്ഷേപം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ വായ്പ എടുക്കുമ്പോള്‍ നല്‍കിയ രേഖകള്‍ വ്യാജമായിരുന്നു.

 പൂട്ടിക്കിടക്കുന്നു

പൂട്ടിക്കിടക്കുന്നു

പ്രതികള്‍ നല്‍കിയ ഓഫീസ് വിലാസം പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് കണ്ടെത്തി. ബാങ്ക് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് ചെന്നപ്പോള്‍ പല ഓഫീസുകളും പൂട്ടിക്കിടക്കുകയാണ്. പാസ്‌പോര്‍ട്ട് വിശദാംശങ്ങളും വ്യാജമായിരുന്നു.

കൊച്ചിയില്‍ സാധിക്കും

കൊച്ചിയില്‍ സാധിക്കും

തുടര്‍ന്നാണ് കേരളത്തില്‍ നിയമനടപടി ആരംഭിക്കാന്‍ തീരുമാനിച്ചത്. തട്ടിപ്പ് നടന്നത് ദുബായിലാണെങ്കിലും ക്രിമിനല്‍ നടപടി പ്രകാരം കൊച്ചിയില്‍ കേസ് നടത്താന്‍ സാധിക്കുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

വിചാരണ നീളും

വിചാരണ നീളും

കൂടുതല്‍ ബാങ്കുകള്‍ പരാതിയുമായി എത്തുന്നതോടെ കേസുകളുടെ എണ്ണം വര്‍ധിക്കും. ഇതോടെ കേസ് വിചാരണ നീളാനാണ് സാധ്യത. മാത്രമല്ല, മലയാളികള്‍ മാത്രം ഉള്‍പ്പെട്ട കേസുകളല്ലിത്.

പ്രത്യേക കോടതി

പ്രത്യേക കോടതി

അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യമായി വരാനാണ് സാധ്യത. കേസുകളുടെ എണ്ണം കൂടി വുരുന്ന സാഹചര്യത്തില്‍ വിചാരണയ്ക്ക് പ്രത്യേക കോടതി ആവശ്യപ്പെടാന്‍ പോലീസിന് സാധിക്കും. പക്ഷേ, ഇക്കാര്യം സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും അന്തിമ തീരുമാനത്തിന് വിധേയമായിരിക്കും.

നേരായ മാര്‍ഗത്തിലൂടെയല്ല

നേരായ മാര്‍ഗത്തിലൂടെയല്ല

കൊച്ചിയിലെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായ പിഎസ് സുബ്രഹ്മണ്യനെയാണ് ബാങ്കുകള്‍ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രതികള്‍ നേരായ മാര്‍ഗത്തിലൂടെയല്ല കേരളത്തില്‍ എത്തിയിട്ടുള്ളതെന്ന് അറിയാന്‍ സാധിച്ചുവെന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു.

സൗദി അറേബ്യയില്‍ കളി മാറ്റി ബിന്‍ സല്‍മാന്‍; മൂന്ന് ലക്ഷ്യങ്ങള്‍!! രക്ഷപ്പെടാനുള്ള അവസാന ശ്രമംസൗദി അറേബ്യയില്‍ കളി മാറ്റി ബിന്‍ സല്‍മാന്‍; മൂന്ന് ലക്ഷ്യങ്ങള്‍!! രക്ഷപ്പെടാനുള്ള അവസാന ശ്രമം

English summary
UAE Banks Fraud case: Estimated loss 10000 cr
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X