കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഹാര്‍ ടു അബുദാബി... യുഎഇ ഒമാനിലേക്ക് അടുക്കുന്നു!! 53 മിനുട്ട് ലാഭിക്കാന്‍ പുതിയ റെയില്‍പാത

Google Oneindia Malayalam News

ദുബായ്: യുഎഇയും ഒമാനും തമ്മില്‍ സുപ്രധാന കരാറില്‍ ഒപ്പുവച്ചു. ഇരുരാജ്യങ്ങളെയും ബന്ധിപ്പിച്ചുള്ള റെയില്‍ പാതയാണ് കരാറിന്റെ കാതല്‍. ഒമാനിലെ സോഹാര്‍ തുറമുഖത്ത് നിന്ന് യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലേക്കാണ് റെയില്‍പാത. രണ്ടു രാജ്യങ്ങള്‍ക്കിടയിലുള്ള യാത്രയില്‍ 53 മിനുട്ട് ലാഭിക്കാന്‍ കഴിയും പുതിയ പാത യാഥാര്‍ഥ്യമായാല്‍.

ഇരുരാജ്യങ്ങളും തമ്മില്‍ 300 കോടി ഡോളറിന്റെ കരാര്‍ ആണ് ഒപ്പുവച്ചിരിക്കുന്നത്. പാസഞ്ചര്‍ ട്രെയിന്‍ മാത്രമല്ല, ചരക്കുവണ്ടിയും ഇതുവഴി ചീറിപ്പായും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാകും യാത്ര. പ്രവാസ ലോകത്തിന് കൗതുകമാകുന്ന ഗള്‍ഫിലെ പുതിയ റെയില്‍പാതയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം...

1

ഗള്‍ഫിലെ ആറ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റെയില്‍പാത നേരത്തെ ചര്‍ച്ചയിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് പല കാരണങ്ങളാല്‍ നടക്കാതെ പോയി. ഇപ്പോള്‍ വീണ്ടും റെയില്‍ പാത ചര്‍ച്ചയാകുകയാണ്. ഇതിനിടെയാണ് ഒമാനുമായി യുഎഇ പുതിയ കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. പുതിയ പാത യാഥാര്‍ഥ്യമാകുന്നതോടെ ഇരുരാജ്യങ്ങള്‍ക്കിടയിലെ യാത്രാ സമയം വളരെ കുറയും.

സൗദിയില്‍ വന്‍ മാറ്റം; മുഹമ്മദ് ബിന്‍ സല്‍മാന്‍ പുതിയ പ്രധാനമന്ത്രി, അധികാരം കിരീടവകാശിയിലേക്ക്സൗദിയില്‍ വന്‍ മാറ്റം; മുഹമ്മദ് ബിന്‍ സല്‍മാന്‍ പുതിയ പ്രധാനമന്ത്രി, അധികാരം കിരീടവകാശിയിലേക്ക്

2

യുഎഇക്ക് വേണ്ടി ഇത്തിഹാത് റെയിലും ഒമാന് വേണ്ടി ഒമാന്‍ റെയിലുമാണ് കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. യുഎഇയുടെ ദേശീയ റെയില്‍ ശൃംഖല കൈകാര്യം ചെയ്യുന്നത് ഇത്തിഹാത് റെയില്‍ ആണ്. രണ്ടു കമ്പനികളും സംയുക്തമായിട്ടാണ് പാത ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ഇത്തിഹാദ് റെയിലും ഒമാന്‍ റെയിലും ചേര്‍ന്ന് ഒരു പുതിയ കമ്പനി രൂപീകരിക്കും. ഒമാന്‍-ഇത്തിഹാദ് റെയില്‍ കമ്പനി എന്നാകും പേര്.

3

ഇരുരാജ്യങ്ങള്‍ക്കിടയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി 300 കോടി ഡോളറിന്റെ കരാറാണ് ഒപ്പുവച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമാണ് സോഹാര്‍-അബുദാബി റെയില്‍പാതയും. സോഹാറില്‍ നിന്ന് അബുദാബിയിലേക്ക് 303 കിലോമീറ്റര്‍ ദൂരമാണുള്ളത്. സാധാരണ ഈ റൂട്ടില്‍ ഒരു മണിക്കൂര്‍ 40 മിനുട്ടാണ് യാത്രാ ദൈര്‍ഘ്യം. ഇത് വെറും 47 മിനുട്ടായി കുറയും. സോഹാറില്‍ നിന്ന് അല്‍ ഐനിലെത്തുന്നതിന് 47 മിനുട്ട് മതിയാകും.

4

പാസഞ്ചര്‍ ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗതയിലും ചരക്കുവണ്ടി 120 കിലോമീറ്റര്‍ വേഗതയിലുമാകും ഈ പാതയില്‍ സഞ്ചരിക്കുക. ഇത്തിഹാദ് റെയില്‍ സിഇഒ ഷാദി മലക്, അസയ്ദ് ഗ്രൂപ്പ് സിഇഒ അബ്ദുറഹ്മാന്‍ സലീം അല്‍ ഹാത്മിയുമാണ് കരാറില്‍ ഒപ്പുവച്ചത്. ഇരുരാജ്യങ്ങളും സംയുക്തമായി രൂപീകരിക്കുന്ന കമ്പനിയാണ് പദ്ധതി തയ്യാറാക്കി നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുക.

5

റെയില്‍ ശൃംഖലയുടെ രൂപരേഖ, പ്രവര്‍ത്തനം, വികസനം എന്നീ കാര്യങ്ങള്‍ക്കാണ് പുതിയ കമ്പനി രൂപീകരിക്കുന്നത്. മാത്രമല്ല, നിര്‍മാണത്തിന് ആവശ്യമായ സാമ്പത്തിക പശ്ചാത്തലമൊരുക്കലും ഈ കമ്പനിയാകും. ഇരുരാജ്യങ്ങള്‍ക്കിടയില്‍ യാത്രാ സൗകര്യം മെച്ചപ്പെടുന്നതോടെ സഹകരണം ശക്തിപ്പെടുത്താമെന്ന് ഭരണാധികാരികള്‍ കരുതുന്നു. മാത്രമല്ല, സോഹാര്‍ തുറമുഖത്ത് നിന്ന് കടല്‍മാര്‍ഗം ഒട്ടേറെ വഴികള്‍ ഒമാന്‍ വഴി തുറക്കപ്പെടുകയും ചെയ്യും.

6

ജിസിസിയിലെ നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ച് യാത്രാ-ചരക്ക് ഗതാഗത സൗകര്യം വേണമെന്ന് നേരത്തെ നിര്‍ദേശങ്ങളുണ്ടായിരുന്നു. ഖത്തര്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിലയ്ക്കുകയാണ് ചെയ്തത്. ഉപരോധം അവസാനിക്കുകയും ജിസിസിയില്‍ ഐക്യം ശക്തമാകുകയും ചെയ്തിരിക്കെ പദ്ധതി വീണ്ടും പൊടിതട്ടിയെടുത്തേക്കും. ഇതിന്റെ ആദ്യ പടിയാകും യുഎഇ-ഒമാന്‍ റെയില്‍പാത.

English summary
UAE-Oman Railway Line Soon; New Deal Signed Between Two Countries, All Details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X