Get Updates
Get notified of breaking news, exclusive insights, and must-see stories!

ശുക്രനും, ചന്ദ്രനും, ഛിന്നഗ്രഹങ്ങളും വരെ, യുഎഇയുടെ അടുത്ത ബഹിരാകാശ മിഷനുകളില്‍ ഇക്കാര്യങ്ങള്‍

ദുബായ്: യുഎഇയുടെ ബഹിരാകാശ മേഖലയുടെ കുതിപ്പിന് വഴി വെച്ചിരിക്കുകയാണ് സുല്‍ത്താന്‍ അല്‍ നിയാദി. ആറ് മാസത്തോളമാണ് അദ്ദേഹം ബഹിരാകാശത്ത് ചെലവിട്ടത്. യുഎഇയുടെ അടുത്ത ഘട്ടങ്ങളിലായി കൂടുതല്‍ മിഷനുകള്‍ പ്ലാന്‍ ചെയ്ത് തുടങ്ങിയിരിക്കുകയാണ്. നിലവില്‍ ബഹിരാകാശ മേഖലയില്‍ കുഞ്ഞനാണ് യുഎഇ. അതുകൊണ്ട് വന്‍ നേട്ടമാണ് സുല്‍ത്താന്‍ അല്‍ നിയാദിയുടെ യാത്ര കൊണ്ട് ഉണ്ടായിരിക്കുന്നത്.

ചൊവ്വയ്ക്ക് ചുറ്റും യുഎഇയുടെ ദേശീയ പതാക ഇപ്പോള്‍ ഭ്രമണം ചെയ്ത് കൊണ്ടിരിക്കുകയാണ്. നേരത്തെ ചന്ദ്രനെ യുഎഇയില്‍ നിര്‍മിച്ച റോവര്‍ ഭ്രമണം ചെയ്തിരുന്നു. ഇതും അവരുടെ നേട്ടങ്ങളില്‍ വരുന്നതായിരുന്നു. അതേസമയം ബഹിരാകാശത്ത് താമസിക്കുന്നതിലൂടെ മനുഷ്യന് സംഭവിക്കാവുന്ന മാറ്റങ്ങള്‍ കൂടി പഠിക്കാനാണ് സുല്‍ത്താന്‍ അല്‍ നിയാദിയും സംഘവും യാത്ര തിരിച്ചത്.

sultan-al-neyadi-uae

ഈ മിഷന്‍ വിജയിച്ചതോടെ ബഹിരാകാശ ടൂറിസം അടക്കം ദീര്‍ഘകാല പ്ലാനായി യുഎഇയ്ക്ക് മുന്നിലുള്ളത്. ബഹിരാകാശ മേഖലയ്ക്കായി യുഎഇ നിക്ഷേപിച്ച തുക 22 ബില്യണിന് മുകളില്‍ എത്തിയിരിക്കുകയാണ്. യുഎഇയുടെ ബഹിരാകാശ സമ്പദ് ഘടന 10 സെക്ടറുകളിലായിട്ടാണ് ഉള്ളത്. വലിയ നിക്ഷേപ സാധ്യതകളാണ് ഇത് തുറന്നിടുന്നത്. സ്‌പേസ് മൈനിങ്ങ്, സ്‌പേസ് സ്റ്റേഷനുകള്‍, സ്‌പേസ് കമ്പനികള്‍, സസ്റ്റെയിനബിളിറ്റി ആന്‍ഡ് റീസൈക്ലിംഗ്, സെറ്റില്‍മെന്റുകള്‍, സ്‌പേസ് ടൂറിസം, നിര്‍മാണവും, സ്‌പേസ് അക്കാദമികളും, എന്നിങ്ങനെയാണ് മേഖലകള്‍.

ചൊവ്വ, ശുക്രന്‍ എന്നിവയാണ് അടുത്തതായി മുന്നിലുള്ള യുഎഇയുടെ മിഷന്‍. അഞ്ച് ബില്യണ്‍ കിലോമീറ്റര്‍ സഞ്ചരിക്കുന്ന ദൗത്യമായിരിക്കും ഇത്. ഛിന്നഗ്രഹ ബെല്‍റ്റ് എന്ന് അറിയപ്പെടുന്ന മേഖലയിലെ ഏഴ് സുപ്രധാന ഛിന്നഗ്രഹങ്ങളെ കുറിച്ച് ഈ ദൗത്യത്തിലൂടെ പഠനം നടത്തും. 13 വര്‍ഷം നീളുന്ന ദൗത്യമാണിത്. അതില്‍ ആറ് വര്‍ഷം ബഹിരാകാശ പേടകം വികസിപ്പിച്ചെടുക്കാനാണ് വിനിയോഗിക്കുക.

ബാക്കിയുള്ള ഏഴ് വര്‍ഷത്തോളം ചൊവ്വയ്ക്കും അപ്പുറത്തുള്ള ആസ്‌ട്രോയിഡ് ബെല്‍റ്റില്‍ പര്യവേഷണം നടത്തുക. ശുക്രന്‍, ഭൂമി, ചൊവ്വ എന്നിവയ്ക്ക് ചുറ്റും പര്യവേഷണമുണ്ടാവും. 2030 ഫെബ്രുവരിയില്‍ ഛിന്നഗ്രഹവുമായി ഈ ദൗത്യം മുഖാമുഖം വരും. ഈ ബഹിരാകാശ പേടകത്തില്‍ ലാന്‍ഡര്‍ ഈ ഛിന്നഗ്രഹ ഉപരിതലത്തില്‍ ഇറക്കും. അതിന് ശേഷമാണ് ഡാറ്റ ശേഖരിക്കുക.

ചന്ദ്രനിലേക്കാണ് അതിന് ശേഷം യുഎഇ പോകാന്‍ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ രണ്ടാമത്തെ ചാന്ദ്രദൗത്യമായിരിക്കും ഇത്. നേരത്തെ യുഎഇയുടെ റാഷിദ് റോവര്‍ ചന്ദ്രനില്‍ തകര്‍ന്ന് വീണിരുന്നു. റാഷിദ് 2 എന്നാണ് പുതിയ ലൂനാര്‍ റോവറിന്റെ പേര്. വലിയ മുന്നൊരുക്കങ്ങളോടെയായിരിക്കും ഇത് വിക്ഷേപിക്കുക. ഇത് എപ്പോഴായിരിക്കും വിക്ഷേപിക്കുകയെന്ന് പ്രഖ്യാപിച്ചിട്ടില്ല.

ആദ്യ റോവറിന്റെ അതേ ടീം തന്നെയാണ് ഇതിന്റെയും ഭാഗമാവുക. ബഹിരാകാശത്തേക്ക് കൂടുതല്‍ ശാസ്ത്രജ്ഞരെ അയക്കാനും യുഎഇ പദ്ധതിയിടുന്നുണ്ട്. അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്കാണ് യാത്ര ചെയ്യുക. സുല്‍ത്താന്‍ അല്‍ നിയാദിയെ പോലെ കൂടുതല്‍ പേരെ ബഹിരാകാശത്തേക്ക് അയക്കുകയാണ് യുഎഇ ലക്ഷ്യമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+