കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ കൊവിഡ് കുതിച്ചുയര്‍ന്നു; ദുബായ് എക്‌സ്‌പോ നിര്‍ത്തിയേക്കും, സൗദിയും ഖത്തറും കടുപ്പിച്ചു

Google Oneindia Malayalam News

ദുബായ്/ദോഹ/റിയാദ്: ഗള്‍ഫ് ലോകത്ത് വീണ്ടും കൊവിഡ് ഭീതി. രോഗ വ്യാപനം വീണ്ടും വര്‍ധിച്ചു. യുഎഇയില്‍ ആറ് മാസത്തിനിടെ ഏറ്റവും കൂടിയ കൊവിഡ് നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഖത്തര്‍ വെള്ളിയാഴ്ച മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ അകലം പാലിക്കണമെന്ന് വീണ്ടും നിര്‍ദേശം ലഭിച്ചു.

ഗള്‍ഫ് മേഖല വീണ്ടും ആശങ്കയുടെ നിഴലിലാകുകയാണ്. കടുത്ത നടപടികളിലേക്ക് വീണ്ടും കടന്നേക്കും. ദുബായ് എക്‌സ്‌പോ താല്‍ക്കാലികമായി നിര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രാ നിയന്ത്രണം വീണ്ടും വരുമോ എന്ന ആശങ്കയും പരന്നിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ഇങ്ങനെ...

പെട്രോള്‍ വില 25 രൂപ കുറച്ചു; വമ്പന്‍ തീരുമാനവുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍... നിബന്ധനകള്‍ ഇങ്ങനെ...പെട്രോള്‍ വില 25 രൂപ കുറച്ചു; വമ്പന്‍ തീരുമാനവുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍... നിബന്ധനകള്‍ ഇങ്ങനെ...

1

2234 പേര്‍ക്ക് യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ആറ് മാസത്തിനിടെ ആദ്യമായാണ് കൊവിഡ് രോഗികള്‍ യുഎഇയില്‍ 2000 കടക്കുന്നത്. രോഗ വ്യാപനം സാധ്യതയുള്ളതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അബുദാബിയും ദുബായും. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് വാക്‌സിനേഷന്‍ നടന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇവിടെയാണ് വീണ്ടും രോഗം വ്യാപിക്കുന്നത്.

2

വാക്‌സിനേഷന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കി വരികയാണ് യുഇ. 32 ശതമാനം പേര്‍ക്ക് കുത്തിവയ്പ്പ് നല്‍കി എന്നാണ് കണക്ക്. ജനുവരിയില്‍ രണ്ടാഴ്ചത്തേക്ക് സ്‌കൂളിലും കോളജുകളിലും വിദൂര വിദ്യാഭ്യാസത്തിന് അബൂദാബി നിര്‍ദേശം നല്‍കി. ദുബായ് എക്‌സ്‌പോയുടെ ചില വേദികള്‍ അടച്ചേക്കും. ശുചീകരണത്തിന് വേണ്ടിയാണ് അടയ്ക്കുക. ജീവനക്കാരില്‍ ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

3

ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് വരെ യുഎഇയില്‍ ആശങ്ക കുറവായിരുന്നു. രോഗ വ്യാപനം കുറഞ്ഞിരുന്നു. എന്നാല്‍ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം വീണ്ടും കാര്യങ്ങള്‍ കൈവിടുകയാണ്. അതിവേഗമാണ് രോഗ വ്യാപനം. വാക്‌സിനേഷന് ശേഷവും രോഗം വ്യാപിക്കുന്നതാണ് ആശങ്ക ഇരട്ടിയാക്കുന്നത്. ഖത്തറിലും കാര്യങ്ങള്‍ മറിച്ചല്ല.

4

ഖത്തറില്‍ നിയന്ത്രണം ശക്തമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എല്ലായിടത്തും മാസ്‌ക് നിര്‍ബന്ധമാക്കി. നേരത്തെ ചിലയിടങ്ങളില്‍ ഇളവ് നല്‍കിയിരുന്നു. ഇളവ് എടുത്തുമാറ്റിയിരിക്കുകയാണിപ്പോള്‍. അടുത്ത വെള്ളിയാഴ്ച മുതല്‍ പുതിയ നിര്‍ദേശം കര്‍ശനമായി നടപ്പാക്കും. കായിക താരങ്ങള്‍ക്ക് പരിശീലനം നടത്തുന്ന വേളയില്‍ മാസ്‌കിന് ഇളവ് നല്‍കിയിട്ടുണ്ട്.

ആക്രമിക്കപ്പെട്ട നടി സുഹൃത്താണ്, ഒരു ബില്‍ഡിങില്‍ താമസിച്ചവരാണ്; പക്ഷേ... വിജയ് ബാബു പറയുന്നുആക്രമിക്കപ്പെട്ട നടി സുഹൃത്താണ്, ഒരു ബില്‍ഡിങില്‍ താമസിച്ചവരാണ്; പക്ഷേ... വിജയ് ബാബു പറയുന്നു

5

സൗദി അറേബ്യയിലും നിയന്ത്രണം കര്‍ശനമാക്കുകയാണ്. മക്കയിലെയും മദീനയിലെയും ഹറമുകളില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നാണ് നിര്‍ദേശം. വ്യാഴാഴ്ച രാവിലെ മുതല്‍ പുതിയ നിയന്ത്രണം നിലവില്‍ വരും. തീര്‍ഥാടകരുടെ ആരോഗ്യ രക്ഷ ഉറപ്പാക്കുന്നതിനാണിത്. ഉംറ തീര്‍ഥാടകര്‍ എല്ലാ ഘട്ടങ്ങളിലും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. പള്ളികളില്‍ പ്രവേശിക്കുന്നതിന് നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

6

സൗദിയില്‍ ബുധനാ്ച 744 പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. 231 പേര്‍ക്ക് രോഗം ഭേദമായി. ഒരാള്‍ മരിച്ചു. 43 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. തലസ്ഥാനമായ റിയാദിലാണ് കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ 187 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. മക്കയില്‍ 155 പേര്‍ക്കും മദീനയില്‍ 22 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സൗദി ഓഹരി വിപണി കൂപ്പുകുത്തുകയാണ്.

മമ്മൂട്ടിയും മഞ്ജുവാര്യരും മാത്രമല്ല; പ്രായം ഒട്ടും തോന്നാന്ന വേറെയും ചിലരുണ്ട്... വൈറലായി ദിവ്യ ഉണ്ണിയുടെ ചിത്രങ്ങള്‍

7

ലോകത്തെ മിക്ക രാജ്യങ്ങളും വീണ്ടും കൊവിഡ് ആശങ്കയിലാണ്. യൂറോപ്പിലും അമേരിക്കയിലും രോഗ വ്യാപനം ശക്തമാണ്. ഇസ്രായേല്‍ കൊവിഡിനെ പിടിച്ചുകെട്ടി എന്ന് പ്രഖ്യാപിച്ച രാജ്യമാണ്. എന്നാല്‍ ഇവിടെയും രോഗ വ്യാപനം തുടരുകയാണ്. കൊവിഡ് ആദ്യം കണ്ടെത്തി എന്ന് പറയുന്ന ചൈന ഇതുവരെ രോഗത്തില്‍ നിന്ന് ഒഴിഞ്ഞിട്ടില്ല. പുതിയ വകഭേദമായ ഒമൈക്രോണ്‍ ആണ് ഇപ്പോള്‍ ഭീതി സൃഷ്ടിക്കുന്നത്. ഇന്ത്യയിലും രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.

Recommended Video

cmsvideo
Night curfew issued in Kerala | Oneindia Malayalam

English summary
UAE, Saudi Arabia and Qatar Re Impose Covid Restriction As Omicron Fear; Gulf Corona Details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X