ജിസിസി തകര്‍ന്നു; പുതിയ സമിതിയുമായി സൗദിയും യുഎഇയും, ഗള്‍ഫ് പ്രതിസന്ധി കത്തും

  • Written By:
Subscribe to Oneindia Malayalam

കുവൈത്ത് സിറ്റി: ഖത്തര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ജിസിസി സഖ്യം തകര്‍ന്നു. ഗള്‍ഫ് സഹകരണ സമിതി( ജിസിസി)ക്ക് പുറമെ മേഖലയില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കുകയാണെന്ന് യുഎഇ പ്രഖ്യാപിച്ചു. സൗദി അറേബ്യയും യുഎഇയുമാണ് ഈ ഗ്രൂപ്പിലുള്ളത്.

യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്തില്‍ ജിസിസി വാര്‍ഷിക ഉച്ചകോടി തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു യുഎഇയുടെ പ്രഖ്യാപനം. പുതിയ സംയുക്ത സഹകരണ സമിതി രൂപീകരിക്കുമെന്ന് യുഎഇ വ്യക്തമാക്കി. ഇതിന് യുഎഇ ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അനുമതിയുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു.

എന്തായിരുന്നു ബാബറി മസ്ജിദ്; ഐക്യമനസില്‍ കനല്‍ കോരിയിട്ട അയോധ്യ, രക്തം ചാലിട്ടൊഴുകിയ ദിനങ്ങള്‍

സൗദി പ്രതികരിച്ചില്ല

സൗദി പ്രതികരിച്ചില്ല

പുതിയ സമിതിയുണ്ടാക്കുമെന്ന് യുഎഇ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സൗദി അറേബ്യ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. പുതിയ സമിതിയുണ്ടാക്കിയാല്‍ ജിസിസിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന കാര്യം വ്യക്തമല്ല. ജിസിസി പിരിച്ചുവിടുമോ എന്ന കാര്യവും യുഎഇ പറഞ്ഞില്ല.

 വാര്‍ഷിക ഉച്ചകോടി

വാര്‍ഷിക ഉച്ചകോടി

ജിസിസിയുടെ വാര്‍ഷിക ഉച്ചകോടി കുവൈത്ത് സിറ്റിയില്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് യുഎഇ പ്രഖ്യാപിച്ചത്. ഖത്തര്‍ പ്രശ്‌നമാണ് ജിസിസി യോഗത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ഖത്തറിന്റെ കാര്യത്തില്‍ ഉച്ചകോടി എന്തെങ്കിലും തീരുമാനം എടുക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

 പകുതി ജിസിസി

പകുതി ജിസിസി

ഈ ഘട്ടത്തിലാണ് യുഎഇ പുതിയ സമിതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖത്തറിനെതിരേ ഉപരോധം ചുമത്തിയവരില്‍ മൂന്ന് ജിസിസി രാജ്യങ്ങളുണ്ട്. അതായത് പകുതി ജിസിസി രാജ്യങ്ങളും നിലവില്‍ ഖത്തറിന് എതിരാണ്. സൗദി, യുഎഇ, ബഹ്‌റൈന്‍ എന്നീ ജിസിസി രാജ്യങ്ങളാണ് ഖത്തറിന് എതിര് നില്‍ക്കുന്നത്.

ജിസിസി പോലെ

ജിസിസി പോലെ

ബാക്കിയുള്ള കുവൈത്തും ഒമാനും ഖത്തറിനെ തള്ളിപ്പറഞ്ഞിട്ടില്ല. കുവൈത്ത് സൗദി സഖ്യത്തോടൊപ്പം നില്‍ക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ജിസിസിയുടെ പ്രവര്‍ത്തനം പോലെയായിരിക്കും യുഎഇ പ്രഖ്യാപിച്ച പുതിയ സമിതിയുടെയും പ്രവര്‍ത്തനമെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

എല്ലാം ധാരണയായി

എല്ലാം ധാരണയായി

യുഎഇക്കൊപ്പം സൗദി അറേബ്യയാണ് സമിതിയില്‍ ഉണ്ടാകുകയെന്ന് മന്ത്രാലയം അറിയിച്ചു. സൈനികം, രാഷ്ട്രീയം, സാമ്പത്തികം, വ്യാപാരം, സാംസ്‌കാരിക മേഖല എന്നീ കാര്യങ്ങളിലെല്ലാം ഇരുരാജ്യങ്ങളും യോജിച്ചുനീങ്ങും. ഇരുരാജ്യങ്ങളും ഒരുമിച്ച് നീങ്ങാന്‍ നേരത്തെ ധാരണയായിട്ടുണ്ടെന്നും യുഎഇ മന്ത്രാലയം അറിയിച്ചു.

 സൗദി യുഎഇ ബന്ധം

സൗദി യുഎഇ ബന്ധം

ഈ അടുത്ത കാലത്തായി സൗദിയും യുഎഇയും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. സൗദി അറേബ്യ നേരിട്ട് തയ്യാറായ യമന്‍ സൈനിക നീക്കത്തിന് ആദ്യം പിന്തുണ പ്രഖ്യാപിച്ച ഗള്‍ഫ് രാജ്യം യുഎഇ ആയിരുന്നു. അബൂദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്.

അമേരിക്കയുടെ അഭ്യര്‍ഥന

അമേരിക്കയുടെ അഭ്യര്‍ഥന

പുതിയ സമിതിയിലേക്ക് മറ്റേതെങ്കിലും ഗള്‍ഫ് രാജ്യത്തെ ക്ഷണിച്ചിട്ടുണ്ടോ എന്ന കാര്യം യുഎഇ പ്രഖ്യാപനത്തില്‍ പറയുന്നില്ല. പക്ഷേ, യുഎഇയുടെ പുതിയ പ്രഖ്യാപനം ജിസിസിക്ക് സമ്മര്‍ദ്ദം ശക്തമാക്കും. ജിസിസി പൂര്‍ണമായി ഇല്ലാതാകും എന്ന് അര്‍ഥമാക്കാന്‍ ഇപ്പോള്‍ കഴിയില്ല. ജിസിസി രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് അമേരിക്കയും യൂറോപ്പും. ജിസിസി ഐക്യത്തോടെ നിലയുറപ്പിക്കണമെന്നാണ് ഇവരുടെ അഭ്യര്‍ഥന.

നേതാക്കള്‍ നേര്‍ക്കുനേര്‍

നേതാക്കള്‍ നേര്‍ക്കുനേര്‍

അതേസമയം, ജിസിസി ഉച്ചകോടിയില്‍ സൗദി അറേബ്യന്‍ രാജാവ് സല്‍മാനും ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയും മുഖാമുഖം കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്നങ്ങള്‍ ഉടന്‍ അവസാനിച്ചേക്കുമെന്ന സൂചന നല്‍കി നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കെയാണ് യുഎഇയുടെ പുതിയ പ്രഖ്യാപനം. എന്നാല്‍ ഖത്തറുമായി ഐക്യത്തിന്റെ പാത സ്വീകരിക്കില്ലെന്ന് യുഎഇ കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു.

സമവായ ശ്രമം

സമവായ ശ്രമം

ജൂണ്‍ അഞ്ച് മുതലാണ് ഖത്തറും അയല്‍രാജ്യങ്ങളും തമ്മില്‍ പ്രശ്നമുണ്ടായത്. ഉപരോധം പ്രഖ്യാപിക്കുകയും പിന്നീട് ഇത് വ്യാപിപിക്കുകയും ചെയ്തതോടെ പ്രശ്നം രൂക്ഷമായി തുടര്‍ന്നു. എങ്കിലും സമവായ ശ്രമം ഒരുഭാഗത്ത് തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഈ ശ്രമങ്ങളുടെ വിജയമാണ് ജിസിസി യോഗം നടത്താന്‍ ധാരണയായത്. ജിസിസി വാര്‍ഷിക ഉച്ചകോടി ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കുവൈത്ത് സിറ്റിയില്‍ നടക്കുകയാണ്. ഖത്തര്‍ പങ്കെടുത്താന്‍ തങ്ങള്‍ മാറി നില്‍ക്കുമെന്ന പ്രതികരണത്തില്‍ നിന്ന് സൗദി സഖ്യം അല്‍പ്പം പിന്നോട്ട് പോയതോടെ യോഗത്തിന് വഴിതെളിഞ്ഞത്.

മാസങ്ങള്‍ക്കിടെ ആദ്യം

മാസങ്ങള്‍ക്കിടെ ആദ്യം

സൗദി രാജാവ് സല്‍മാനും ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയും കുവൈത്തില്‍ വച്ച് നേരിട്ട് കാണാനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. ഉപരോധം പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ഇത്തരമൊരു അവസരം വരുന്നത്. ജിസിസി യോഗത്തിന് മുന്നോടിയായി വിദേശകാര്യ മന്ത്രിതല യോഗം കുവൈത്തില്‍ നടന്നിരുന്നു.

 1981ല്‍ രൂപീകരിച്ച ജിസിസി

1981ല്‍ രൂപീകരിച്ച ജിസിസി

ഖത്തര്‍ പ്രതിനിധി വന്നാല്‍ തങ്ങള്‍ ജിസിസി യോഗം ബഹിഷ്‌കരിക്കുമെന്ന് സൗദി സംഖ്യം നേരത്തെ അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ രമ്യതയുണ്ടാക്കാന്‍ കുവൈത്ത് ഏറെ പണിപ്പെട്ടു. നേരിയ സമവായത്തിലെത്തിയ ശേഷമാണ് കഴിഞ്ഞ ദിവസം ഖത്തര്‍ അമീറിനെ ഔദ്യോഗികമായി യോഗത്തിലേക്ക് കുവൈത്ത് ക്ഷണിച്ചത്. 1981ലാണ് ജിസിസി സഖ്യം രൂപീകരിച്ചത്.

English summary
UAE, Saudi Arabia forming new group, separate from GCC

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്