യുഎഇ ഇതെന്ത് ഭാവിച്ചാണ്: ഇന്ത്യയിലേക്ക് ഇറക്കുന്നത് 50 ബില്യണ്‍ ഡോളർ; വന്‍നിക്ഷേപം, വന്‍ അവസരങ്ങള്‍
ഡല്‍ഹി: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യ. നിലവില്‍ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായ ഇന്ത്യയുടെ അടുത്ത ലക്ഷ്യം മൂന്നാം സ്ഥാനമാണ്. വളർന്ന് വരുന്ന സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ മറ്റ് ലോക രാഷ്ട്രങ്ങളുമായി വലിയ രീതിയിലുള്ള നിക്ഷേപ പദ്ധതികളും ഇന്ത്യ ആവിഷ്കരിക്കുന്നുണ്ട്. അത്തരത്തില്‍ യു എ ഇയുമായുള്ള പരമ്പരാഗത ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് ഇന്ത്യ.
തങ്ങളുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായ ഇന്ത്യയിൽ 50 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യ പരിഗണിക്കുന്നത്. യു എ ഇയിൽ താൽകാലിക വാഗ്ദാനങ്ങൾ അടുത്ത വർഷം ആദ്യം പ്രഖ്യാപിക്കാമെന്നാണ് ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളുവെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

ജൂലൈയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇത് സംബന്ധിച്ച ചർച്ചകള്‍ ആരംഭിച്ചത്. തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും എണ്ണ ഇതര ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറായി ഉയർത്താനും ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നു. 2014ൽ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള മോദിയുടെ അഞ്ചാമത്തെ ഗൾഫ് യാത്രയായിരുന്നു മോദിയുടെ അബുദാബി സന്ദർശനം.
അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായിരിക്കും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരിക. പ്രധാന ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളിലെയും സർക്കാർ ഉടമസ്ഥതയിലുള്ള ആസ്തികളിലെയും ഓഹരികളും ചർച്ച ചെയ്യപ്പെടുന്ന ഡീലുകളിൽ ഉൾപ്പെടുന്നുണ്ട്. ചില നിക്ഷേപങ്ങളിൽ സോവറിൻ വെൽത്ത് ഫണ്ടുകളായ അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി, എഡിക്യു എന്നിവ ഉൾപ്പെടുമെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.
പ്രഖ്യാപനങ്ങളുടെ വലുപ്പത്തെക്കുറിച്ചോ സമയത്തെക്കുറിച്ചോ അന്തിമ തീരുമാനങ്ങളൊന്നും ഇതുവരെ ഇരു രാജ്യങ്ങളും എടുത്തിട്ടുമില്ല. ഇന്ത്യയുടെ ധനകാര്യ, വ്യാപാര മന്ത്രാലയങ്ങൾ, യുഎഇ സർക്കാർ, ഷെയ്ഖ് തഹ്നൂന്റെ സ്വകാര്യ നിക്ഷേപ സ്ഥാപനമായ റോയൽ ഗ്രൂപ്പ് എന്നിവയുടെ പ്രതിനിധികൾ അഭിപ്രായത്തിനുള്ള അഭ്യർത്ഥനകളോട് പ്രതികരിച്ചില്ലെന്നും ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഷെയ്ഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാന്റെ മേൽനോട്ടത്തിലുള്ള സ്ഥാപനങ്ങൾ ഇന്ത്യയിൽ ബില്യൺ കണക്കിന് ഡോളർ നിക്ഷേപിക്കുന്നതിനുള്ള പ്രാരംഭ ഘട്ട ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് സൂചന. റോയൽ ഗ്രൂപ്പ് വളരെക്കാലമായി ഇന്ത്യയെ വലിയ നിക്ഷേപ സാധ്യതയായിട്ടാണ് കാണുന്നത്. ഷെയ്ഖ് തഹ്നൂൻ എഡിക്യു, എഡിഐഎ എന്നിവയുടെ ചെയർമാൻ കൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ വെലത്ത് ഫണ്ടുകളിലൊന്നുമാണ് ഇത്.
യൂറോപ്പ് പോലുള്ള പരമ്പരാഗത നിക്ഷേപ ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാകാൻ ശ്രമിക്കുകയും ചെയ്തുകൊണ്ട് ഗൾഫ് ഭരണകൂടത്തിന്റെ പിന്തുണയുള്ള നിക്ഷേപകർ ഇന്ത്യയുമായുള്ള ബന്ധം വർധിപ്പിച്ചു. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് എന്നിവയും രാജ്യത്തെ പ്രമുഖ നിക്ഷേപകരായി ഉയർന്നുവന്നിട്ടുണ്ട്.
1.5 ട്രില്യൺ ഡോളറിന്റെ പരമാധികാര സമ്പത്ത് കൈകാര്യം ചെയ്യുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നെന്ന നിലയിൽ, അടിസ്ഥാന സൗകര്യ വിടവുകൾ നികത്താൻ ശ്രമിക്കുന്ന ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന് യുഎഇ ഒരു സുപ്രധാന സഖ്യകക്ഷിയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, 2024ലെ വോട്ടെടുപ്പിന് മുന്നോടിയായി സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള തന്റെ ശ്രമങ്ങൾ ഉയർത്തിക്കാട്ടാൻ പ്രധാനമന്ത്രി മോദിയെ ഏത് വലിയ വിദേശ നിക്ഷേപവും സഹായിക്കുകയും ചെയ്യും.
അതേസമയം, ഏകദേശം 30 ബില്യൺ ഡോളർ ഊർജം ഉൾപ്പെടെ 51 ബില്യൺ ഡോളറിന്റെ നിക്ഷേപ വാഗ്ദാനത്തോടെ തുർക്കിയുടെ പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കാനുള്ള പദ്ധതികൾ ഈ വർഷമാദ്യം യുഎഇ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications