• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കള്ളക്കളികള്‍ ഇനി യുഎഇയില്‍ നടക്കില്ല; ഇഎസ്ആർ വിവരം നല്‍കാന്‍ 2 ആഴ്ച മാത്രം സമയം,10 ലക്ഷം രൂപവരെ പിഴ

ദുബായ്: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്നും സമ്പദ് വ്യവസ്ഥയെ കരകയറ്റാനുള്ള ശ്രമങ്ങളിലാമ് ലോക രാജ്യങ്ങള്‍. യുഎഇയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ശക്തമായ സാമ്പത്തിക പരിഷ്കാര നടപടികളാണ് യുഎഇ രാജ്യത്തി നടപ്പില്‍ വരുത്തുന്നത്. ഇതില്‍ ഏറ്റവും അവസാനമായി നടപ്പിലാക്കുന്ന പരിഷ്കാരമാണ് ഇഎസ്ആർ (ഇക്കണോമിക് സബ്സ്റ്റൻസ് റഗുലേഷൻ. യുഎഇയിലെ ചെറുതും വലുതുമായ കമ്പനികള്‍ക്കെല്ലാം ഇഎസ്ആര്‍ വിവരങ്ങള്‍ നല്‍കാന്‍ ഇനി രണ്ടാഴ്ച സമയം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

സാമ്പത്തിക നടപടി

സാമ്പത്തിക നടപടി

വാറ്റ് (വാല്യു ആഡഡ് ടാക്സ്) പോലെ സാമ്പത്തിക മേഖലയില്‍ യുഇഎ നടപ്പാക്കുന്ന ശക്തമായ സാമ്പത്തിക നടപടിയാണ് ഇഎസ്ആർ. നിയമത്തിന്‍റെ പഴുതുകളിലൂടെ നികുതി ഒഴിവാക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവ തടയാനാണ് എല്ലാ കമ്പനികള്‍ക്കും ഇഎസ്ആർ നിയമം കര്‍ശനമാക്കിയിരിക്കുന്നത്.

പിഴ

പിഴ

വിവരങ്ങള്‍ നല്‍കന്നതില്‍ നിന്ന് ഏതെങ്കിലും കമ്പനികള്‍ ഒഴിഞ്ഞു നില്‍ക്കുകയോ വിമുഖത കാണിക്കുകയോ ചെയ്താല്‍ ഒരു ലക്ഷം മുതൽ പത്തുലക്ഷംരൂപ വരെ പിഴ അടയ്ക്കേണ്ടി വരും. ഇന്ത്യയില്‍ നിന്നുള്‍പ്പടെ സ്വന്തം ശ്രേണിയില്‍പ്പെട്ട വിദേശ കമ്പനികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും ഇതിന്റെ പരിധിയിൽ വരും.

ഒമ്പത് തരം കാര്യങ്ങള്‍

ഒമ്പത് തരം കാര്യങ്ങള്‍

ഒമ്പത് തരം കാര്യങ്ങള്‍ ( ബാങ്കിങ്, ഇൻഷുറൻസ്, ഡിസ്ട്രിബ്യൂഷൻ ആൻഡ് സർവീസസ് മുതലായവ) നടത്തുന്ന സ്ഥാപനങ്ങള്‍ അതത് മേഖലയിലെ ലൈസന്‍സ് അധികാരികള്‍ക്ക് മുമ്പാകെ 30 ന് മുമ്പ് വിവരങ്ങള്‍ നല്‍കണം. ലൈസന്‍സ് അതോറിറ്റികളുടെ വ്യത്യാസം അനുസരിച്ച് വിവരങ്ങള്‍ നല്‍കുന്നതിന് വ്യത്യാസം ഉണ്ട്.

cmsvideo
  People's response after seeing a massive hike in electricity bills across Kerala
  ഡിസംബർ 31ന് മുമ്പ്

  ഡിസംബർ 31ന് മുമ്പ്

  ഡിസംബർ 31ന് മുമ്പ് കൂടുതൽ വിവരങ്ങൾ ചേർത്ത് റിട്ടേണും സമർപ്പിക്കണം. കൃത്യമായ രേഖകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കടലാസ് കമ്പനികള്‍ക്കൊന്നും ഇനി യുഎഇയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നേക്കും. സ്വന്തമായി ഓഫീസ് വേണമെന്നാണ് ഇഎസ്ആർ രേഖയില്‍ ആവശ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം.

  നിബന്ധനകള്‍

  നിബന്ധനകള്‍

  ഇതിന് പുറമെ ജീവനക്കാർ, തീരുമാനം എടുക്കുന്ന അധികാരികൾ തുടങ്ങിയ നിരവധി നിബന്ധനകളും ഉണ്ട്. രേഖകള്‍ സമര്‍പ്പിക്കപ്പെട്ടാല്‍ ഇതെല്ലാം ലൈസന്‍സ് അതോറിറ്റികള്‍ പരിശോധിക്കും. മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നോ, രേഖയില്‍ കൃത്രിമം കാട്ടിയെന്നോ കണ്ടെത്തിയാല്‍ അറുപതുലക്ഷം രൂപവരെ പിഴ വീഴും.

  തിരിച്ചടി നല്‍കും

  തിരിച്ചടി നല്‍കും

  ഇതിനെല്ലാം പുറമെ ഏത് രാജ്യവുമായാണോ കൂടുതല്‍ ഇടപാടുകള്‍ നടത്തുന്നത് അവിടേക്ക് മുഴുവന്‍ വിവരങ്ങള്‍ കൈമാറുകയും ചെയ്യും. രേഖകള്‍ പരിശോധിച്ച് അതത് രാജ്യങ്ങളിലെ അധികൃതര്‍ക്ക് ഇതിന്‍മേല്‍ നടപടി സ്വീകരിക്കാനും അനുമതിയുണ്ടാവും. ഈ നീക്കങ്ങള്‍ കടലാസ് കമ്പനികള്‍ക്ക് വലിയ തിരിച്ചടി നല്‍കും.

  കണക്കുകള്‍ വ്യക്തമാക്കുന്നത്

  കണക്കുകള്‍ വ്യക്തമാക്കുന്നത്

  നികുതികള്‍ ഒഴിവാക്കാനായി നികുതി രഹിതമായതോ, നികുതി കുറവുള്ളതോ ആയ രാജ്യങ്ങളില്‍ കടലാസ് കമ്പനികള്‍ ഉണ്ടാക്കി ലാഭം മുഴുവന്‍ ആ രാജ്യങ്ങളിലെ ഇടപാടുകളിൽ കാണിച്ചും സാമ്പത്തിക തട്ടിപ്പ് നടത്തുന്ന നിരവധി കേസുകളുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിയമം കര്‍ശനമാക്കുന്നതോടെ ഇതിന് തടയിടാന്‍ കഴിയുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

  മരിച്ച അമ്മ മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കും! പ്രാർത്ഥനയുമായി മകൾ കാത്തിരുന്നു; സംഭവം പാലക്കാട്!

  English summary
  UAE with ESR; Only two week time to submit details
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X