കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കോട്‌ലന്‍ഡിലെ ആകാശത്ത് പറക്കുംതളിക, തിളങ്ങുന്ന അജ്ഞാത രൂപം; നാട്ടുകാര്‍ ഞെട്ടലില്‍

Google Oneindia Malayalam News

ലണ്ടന്‍: ദീര്‍ഘകാലമായി ശാസ്ത്രലോകത്തിന്റെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമാണ് അന്യഗ്രഹജീവികളും പറക്കുംതളികകള്‍. ഇതുവരെ അവയെ കുറിച്ചുള്ള പഠനങ്ങള്‍ എവിടെയുമെത്തിയിട്ടില്ല. എന്നാല്‍ പലയിടത്തായി പറക്കുംതളികയോട് സാമ്യമുള്ള വസ്തുക്കള്‍ ആളുകള്‍ കണ്ടതായി പറയാറുണ്ട്. വെറുതെ പറയുക മാത്രമല്ല അതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവെക്കാറുമുണ്ട്.

ഇവ എന്താണെന്ന് മാത്രം മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. കണ്ട ജനങ്ങളൊക്കെ ഒരേ സ്വരത്തില്‍ പറയുക ഇവ പറക്കുംതളികയാണെന്നാണ്. അല്ലെന്ന് തെളിയിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിട്ടുമില്ല. അത്തരമൊരു സംഭവം പുതിയതായി വന്നിരിക്കുന്നത് സ്‌കോട്‌ലന്‍ഡില്‍ നിന്നാണ്. വിശദമായ വിവരങ്ങളിലേക്ക്....

ഗ്ലാസ്‌ഗോയില്‍ അജ്ഞാത വെളിച്ചം

image credit: Glasgow Live

സ്‌കോട്‌ലന്റിലെ ഗ്ലാസ്‌ഗോയില്‍ ഒരു യുവാവാണ് ഈ പറക്കുംതളിക കണ്ടിരിക്കുന്നത്. ഒരു അജ്ഞാത വെളിച്ചം ആകാശത്ത് ജ്വലിച്ച് നില്‍ക്കുകയാണെന്ന് ഇയാള്‍ പറയുന്നു. അത് പറക്കുംതളിക തന്നെയാണെന്ന് ഇയാള്‍പറയുന്നു. ഈ രൂപം യുവാവ് മൊബൈല്‍ ഫോണില്‍ വീഡിയോ എടുത്തിട്ടുണ്ട്. എന്നാല്‍ തന്റെ വിവരങ്ങളൊന്നും വെളിപ്പെടുത്താനും ഈ യുവാവ് തയ്യാറായില്ല. പകരം പറക്കുംതളികയുടെ രൂപമുള്ള ദൃശ്യങ്ങള്‍ ഇയാള്‍ പുറത്തുവിട്ടു. ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

പന്തിന്റെ രൂപത്തിലുള്ള വസ്തു

ഇലോണ്‍ മസ്‌ക് ആന്റി ക്രൈസ്റ്റിനെതിരെയുള്ള ആയുധമാകും; ലോകത്തിന്റെ രക്ഷകനാകുമെന്ന് പ്രവചനംഇലോണ്‍ മസ്‌ക് ആന്റി ക്രൈസ്റ്റിനെതിരെയുള്ള ആയുധമാകും; ലോകത്തിന്റെ രക്ഷകനാകുമെന്ന് പ്രവചനം

ഒരു പന്തിന്റെ രൂപത്തിലുള്ള തിളങ്ങുന്ന വസ്തുവാണിതെന്ന് ഈ യുവാവ് പറയുന്നു. ഇത്തരം വസ്തുവിനെ താന്‍ പല സന്ദര്‍ഭങ്ങളിലായി ആകാശത്ത് കണ്ടിട്ടുണ്ടെന്ന് ഇയാള്‍ പറയുന്നു. ഇനിയും ഈ രഹസ്യം ആളുകള്‍ അറിയാതെ പോവരുത്. അത് പുറം ലോകത്തെത്തിക്കാന്‍ വേണ്ടിയാണ് ഇക്കാര്യം പറയുന്നതെന്ന് യുവാവ് പറഞ്ഞു. ഉറപ്പായും ഈ ഗ്രഹത്തില്‍ നിന്നുള്ളതല്ല ഈ പ്രകാശ വസ്തുവെന്ന് യുവാവ് ഉറപ്പിച്ച് പറയുന്നു. കാരണം അത്രയേറെ സങ്കീര്‍ണമാണത്. മനുഷ്യരാല്‍ നിര്‍മിക്കുക അസാധ്യമാണെന്നും യുവാവ് പറഞ്ഞു.

അതിവേഗത്തില്‍ സഞ്ചാരം

വല്ലാത്ത മാറ്റങ്ങള്‍ ആകാശത്ത് ഈ സമയം പ്രകടമാകുമെന്നും, ഈ പറക്കുംതളികയുടെ സഞ്ചാരം അത്തരത്തിലാണെന്നും ഇയാള്‍ പറയുന്നു. ഈ ഗോളം ഒരു ജെറ്റ് വിമാനമായി മാറുകയാണ്. അതിവേഗത്തിലാണ് ഇവയുടെ സഞ്ചാരം. നല്ല വലിപ്പമേറിയ വെളുത്ത നിറത്തിലുള്ള വെളിച്ചം ഇതിന് നടുവിലായി കാണാന്‍ സാധിക്കും. ഒരു വശത്ത് പച്ചനിറവും, മറുവശത്ത് ചുവപ്പ് നിറവും കാണാന്‍ സാധിക്കും. അവര്‍ ലോകത്ത് എല്ലായിടത്തുമുണ്ട്. ഞാന്‍ മാത്രമല്ല പലരും അതിന് ദൃക്‌സാക്ഷിയായിട്ടുണ്ടെന്ന് യുവാവ് പറയുന്നു.

രൂപം മാറുന്ന പറക്കുംതളിക

ഇതൊക്കെ മലേഷ്യ തന്നെ; പോയാല്‍ തിരിച്ചുവരാന്‍ തോന്നില്ല; ഈ സ്ഥലങ്ങള്‍ ഉറപ്പായും കാണണം

അതേസമയം ഈ പറക്കുംതളിക രൂപം മാറുന്നവയാണെന്നും ഈ യുവാവ് ഉറപ്പിച്ച് പറയുന്നു. മനുഷ്യവംശത്തിന് ഇത് കണ്ടെത്താനുള്ള കരുത്തോ ജ്ഞാനമോ ഇല്ല. ശാസ്ത്രത്തിന് ഊര്‍ജത്തെ പിണ്ഡമാക്കി മാറ്റാനുള്ള കഴിവില്ലെന്നും ഇയാള്‍ പറയുന്നു. ഇതെല്ലാം മറ്റൊരു ലോകത്തുനിന്ന് വന്നതാണ്. മുമ്പ് പലപ്പോഴായി ഷൂട്ട് ചെയ്ത കാര്യങ്ങള്‍ തന്റെ കൈവശമുണ്ട്. വലിയ ബോള്‍ രൂപത്തിലുള്ള ലൈറ്റുകള്‍ ബഹിരാകാശത്തേക്ക് കുതിക്കുന്ന ദൃശ്യങ്ങളും തന്റെ കൈവശമുണ്ടെന്നും യുവാവ് പറഞ്ഞു.

അന്യഗ്രഹജീവികള്‍ ഭൂമിയില്‍ നേരത്തെയെത്തി

കാലുകള്‍ നഷ്ടമായി, ജീവിതം വീല്‍ചെയറില്‍, വയോധികനെ തേടിയെത്തി ബംപര്‍, ഇനി ജീവിതം ട്രക്കില്‍!!കാലുകള്‍ നഷ്ടമായി, ജീവിതം വീല്‍ചെയറില്‍, വയോധികനെ തേടിയെത്തി ബംപര്‍, ഇനി ജീവിതം ട്രക്കില്‍!!

മനുഷ്യരേക്കാള്‍ എത്രയോ ബുദ്ധിമാന്മാരായ ജീവികള്‍ അയച്ച ഓര്‍ബുകളാണ് നമ്മള്‍ കാണുന്നത്. അതൊരു സിഗ്നലാണെന്നും യുവാവ് പറഞ്ഞു. അതേസമയം ഭൂമിയില്‍ അന്യഗ്രഹ ജീവികള്‍ എത്തി കഴിഞ്ഞതായിട്ടാണ് ചില വിദഗ്ധര്‍ വിശ്വസിക്കുന്നത്. പാരീസിലെ ഈഫല്‍ ടവറിലും, ലണ്ടനിലെ ബിഗ് ബെന്നിനും അത്തരം രൂപങ്ങളെ കണ്ടതാണ് പറക്കുംതളികയില്‍ അന്യഗ്രജീവികള്‍ എത്തിയെന്ന് വിശ്വസിക്കാന്‍ കാരണം. യുഎഫ്ഒ ഹണ്ടറായ മാറ്റ് വെല്‍സും ഇക്കാര്യം നേരത്തെ സ്ഥിരീകരിച്ചതാണ്. വൈകാതെ തന്നെ അന്യഗ്രഹജീവികളെ നമുക്ക് കാണാന്‍ സാധിക്കുമെന്നാണ് ഇയാള്‍ പറയുന്നത്.

English summary
ufo spotted on scotland's glasgow, a shining object recorded on mobile phone goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X