Get Updates
Get notified of breaking news, exclusive insights, and must-see stories!

തുര്‍ക്കിയിലെ ആകാശത്ത് പറക്കുംതളിക; ധൂമപടലത്തിന്റെ രൂപം, ഞെട്ടി വിറച്ച് നാട്ടുകാര്‍

അങ്കാറ: അന്യഗ്രഹജീവികളും പറക്കുംതളികകളും നമ്മള്‍ സ്ഥിരമായി സിനിമയിലും കഥകളിലുമൊക്കെ കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങളാണ്. ഇവ സത്യമാണോ എന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഹോളിവുഡ് സിനിമകളുമായി ബന്ധപ്പെട്ടാണ് പറക്കുംതളിക സങ്കല്‍പ്പം സ്ഥിരമായി വരാറുള്ളത്. അതുമാത്രമല്ല, നാസയിലെ ശാസ്ത്രജ്ഞര്‍ അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. പറക്കുംതളികകളെ കുറിച്ച് രഹസ്യങ്ങള്‍ ചുരുളഴിക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്.

എന്നാല്‍ ഇതുവരെ ഒന്നിന്റെയും വിവരങ്ങള്‍ ലഭിച്ചിട്ടില്ല. യുഎസ്സില്‍ 170ല്‍ അധികം പറക്കുംതളികകള്‍ക്ക് സമാനമായ വസ്തുക്കളെ ആകാശത്ത് കണ്ടുവെന്നാണ് ഇന്റലിജന്‍സ് രേഖയിലുള്ളത്. അതിന്റെ വിശദീകരണം ലഭ്യമല്ല. പറക്കുംതളികയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന ഒരു സംഭവം തുര്‍ക്കിയില്‍ നടന്നിരിക്കുകയാണ്.

1

തുര്‍ക്കിയിലെ ബുര്‍സയിലെ ജനങ്ങള്‍ ഇന്നലെ രാവിലെ അമ്പരപ്പിക്കുന്ന കാഴ്ച്ച കണ്ടാണ് ഉണര്‍ന്നത്. ആകാശത്ത് അതാ ഒരു പറക്കുംതളിക. പക്ഷേ അത് സ്ഥിരീകരിക്കാനും വയ്യ. ശരിക്കുമൊരു പറക്കുംതളികയുടെ രൂപമുണ്ട് അതിന്. എന്നാല്‍ ഇതുവരെ കാണാത്ത ഒരു അജ്ഞാത രൂപമായിരുന്നു ആ പറക്കുംതളികയുണ്ടായിരുന്നു. തുര്‍ക്കിയുടെ ഉത്തരപശ്ചിമ പ്രവിശ്യയാണ് ബുര്‍സ. ഒരു ധൂമപടലമോ, മേഘമോ പോലെയാണ് ഈ പറക്കുംതളികയെ ബുര്‍സയിലെ ആകാശത്ത് കാണാനായത്.

2

ചുവപ്പും ചാരവുമെല്ലാം നിറന്ന നിര്‍ത്തിലായിരുന്നു ഇവ ഉണ്ടായിരുന്നത്. നാട്ടുകാരെല്ലാം ഭയത്തോടെ ഇവയെ നോക്കിയിരിക്കുന്നത് കാണാന്‍ സാധിക്കുമായിരുന്നു. പലരും ഇത് മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ധാരാളംചിത്രങ്ങളും എടുത്തവരുണ്ടായിരുന്നു. പല ജില്ലകളിലായി ഇതിനെ കണ്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. കെസ്റ്റല്‍, ഗുര്‍സു, യില്‍ഡ്രം, സ്മാങ്കാസി, നിലൂഫര്‍ ജില്ലകളിലാണ് ഇവയെ കാണാന്‍ സാധിച്ചത്. ഇതെല്ലാം ബുര്‍സയിലെ ജില്ലകളാണ്. ഒരു മണിക്കൂറോളം ഇവയെ ആകാശത്ത് ദൃശ്യമായിരുന്നു.

3

അതേസമയം ഇവ ലെന്‍സ് മേഘങ്ങളാണെന്ന് ചിലര്‍ അവകാശപ്പെട്ടു. തുര്‍ക്കി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലെന്‍സ് മേഘങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതിശക്തമായ കാറ്റിന്റെ ഗതിമാറ്റങ്ങളെ തുടര്‍ന്നും, പ്രക്ഷുബ്ധമായ സാഹചര്യങ്ങളെ തുടര്‍ന്നാണ് ഇവ ഉണ്ടാകുന്നത്. നിരവധി പേര്‍ ഈ അത്ഭുത പ്രതിഭാസത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ്. ഇത് ധൂമപാളികളാണോ എന്നും സ്ഥിരീകരിച്ചിട്ടില്ല. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കാറ്റിന്റെ ഗതിയെ തുടര്‍ന്നാണ് ഇവ രൂപപ്പെട്ടതെന്നും കരുതുന്നുണ്ട്.

4

Hair Care:താരന്‍ പ്രശ്‌നക്കാരനാണോ? ഇതുണ്ടെങ്കില്‍ ഒന്നും പേടിക്കേണ്ട; നിഷ്പ്രയാസം മാറ്റാം

അതേസമയം ഈ രൂപത്തിന്റെ നിറം ഓറഞ്ചും, മഞ്ഞയും, പിങ്കുമൊക്കെയായിട്ടാണ് ആകാശത്ത് ദൃശ്യമായത്. അതേസമയം കാറ്റ് മലനിരകളെ തഴുകി ഒരേ ദിശയിലും, ഒരേ ഉയരത്തില്‍ വന്നാലും ലെന്റികുലാര്‍ മേഘങ്ങള്‍ രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്. പറക്കുംതളികകള്‍ക്ക് സാധാരണ ലോകത്തുള്ള എല്ലാ ശാസ്ത്രജ്ഞരും നല്‍കുന്ന വിശദീകരണമാണിത്. ഇത്തരം അജ്ഞാത രൂപങ്ങള്‍ ലെന്റികുലാര്‍ മേഘങ്ങളാണെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്. എന്നാല്‍ അതിനും കൃത്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

5

അതേസമയം മെക്‌സിക്കോയിലെ വാരസില്‍ കണ്ട അജ്ഞാത ദൃശ്യം മനുഷ്യന്റേതല്ലെന്ന് പറക്കുംതളികാ വിദഗ്ധനായ ജെയിമി മൗസന്‍ പറയുന്നു. ഇതൊരു ബഹിരാകാശ വാഹനമാണ്. എന്നാല്‍ മനുഷ്യന്റേതല്ല. മറിച്ച് അന്യഗ്രഹജീവികളുടേതാണെന്ന് അദ്ദേഹം പറഞ്ഞു. എഫ്‌സി വാരസ് സോക്കര്‍ സ്‌റ്റേഡിയത്തിന് മുകളിലാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ ഈ പറക്കുംതളികയെ കണ്ടെത്തിയത്. ഒരു ഇരുണ്ട വസ്തുവായിരുന്നു ഇത്. സൂര്യന് വളരെ അടുത്തായിരുന്നു ഇവയെ കണ്ടത്. ഈ ചിത്രങ്ങള്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ പരിശോധിച്ചെന്നും മൗസന്‍ വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+