കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓര്‍ഡര്‍ ചെയ്തത് ലക്ഷങ്ങളുടെ മാക്ബുക്ക്, കിട്ടിയത് ഡോഗ് ഫുഡ്..! പരാതി പറഞ്ഞപ്പോളുള്ള മറുപടി കേട്ടോ

Google Oneindia Malayalam News

ലണ്ടന്‍: ഓണ്‍ലൈന്‍ വ്യാപാരം ഇന്നത്തെ കാലത്ത് വളരെ ഏറെ പ്രചാരം നേടിയിട്ടുണ്ട്. കൊവിഡ് കാലത്ത് മറ്റെല്ലാ മേഖലകളും തളര്‍ന്നപ്പോഴും നേട്ടമുണ്ടാക്കിയത് ഓണ്‍ലൈന്‍ വിപണിയായിരുന്നു. എന്നാല്‍ പലപ്പോഴും ഓണ്‍ലൈന്‍ വിപണനം ചിലരെയെങ്കിലും ബുദ്ധിമുട്ടിലാക്കാറുമുണ്ട്. ഓര്‍ഡര്‍ ചെയ്യുന്ന സാധനത്തിന് പകരം മറ്റൊരു സാധനം ഡെലിവര്‍ ചെയ്താണ് ഉപയോക്താക്കള്‍ ബുദ്ധിമുട്ടിലാകാറുള്ളത്.

അത്തരത്തില്‍ ഉള്ള ഏറ്റവും പുതിയ വാര്‍ത്ത വരുന്നത് യു കെയില്‍ നിന്നാണ്. യു കെയില്‍ നിന്നുള്ള അലന്‍വുഡ് എന്നയാള്‍ ആമസോണില്‍ നിന്ന് മാക്ബുക്ക് പ്രോ ഓര്‍ഡര്‍ ചെയ്‌തെങ്കിലും ഡെലിവറായത് നായയ്ക്ക് കൊടുക്കുന്ന ഭക്ഷണമാണ്. ഇതില്‍ പരാതിപ്പെടാന്‍ ആമസോണില്‍ വിളിച്ചപ്പോള്‍ മോശമായ പ്രതികരണമാണ് ലഭിച്ചത് എന്നും അലന്‍വുഡ് കുറ്റപ്പെടുത്തി. സംഭവത്തെ കുറിച്ച് അലന്‍വുഡ് പറയുന്നത് ഇങ്ങനെയാണ്...

1

നവംബര്‍ 29 ന് ആണ് തന്റെ മകള്‍ക്ക് വേണ്ടി ആമസോണില്‍ നിന്ന് ഒരു മാക്ബുക്ക് പ്രോ ഓര്‍ഡര്‍ ചെയ്യുന്നത്. 1200 പൗണ്ട് അതായത് 1,20,000 രൂപ വിലയുള്ള ലാപ്‌ടോപായിരുന്നു അത്. എന്നാല്‍ പറഞ്ഞ സമയത്ത് ആമസോണില്‍ നിന്ന് തനിക്ക് ലഭിച്ചത് അഞ്ച് പൗണ്ട് നായകള്‍ക്കുള്ള ഭക്ഷണമായിരുന്നു എന്ന് അലന്‍വുഡ് പറയുന്നു. രണ്ട് പെട്ടി പെഡിഗ്രി ഡോഗ് ഫുഡ് ആണ് തനിക്ക് ലഭിച്ചത് എന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ാനും അലന്‍വുഡ് കൂട്ടിച്ചേര്‍ത്തു.

പുള്ളാവൂര്‍ പുഴ ഇനി 'സുഖമായി' ഒഴുകും; മെസിയും നെയ്മറും റൊണാള്‍ഡോയും കളം വിടുന്നുപുള്ളാവൂര്‍ പുഴ ഇനി 'സുഖമായി' ഒഴുകും; മെസിയും നെയ്മറും റൊണാള്‍ഡോയും കളം വിടുന്നു

2

അതില്‍ 24 പാക്കറ്റ് 'മിക്സ്ഡ് സെലക്ഷന്‍ ഇന്‍ ജെല്ലി' ഫ്‌ലേവറുകള്‍ അടങ്ങിയിരുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാല്‍ ആദ്യമൊക്കെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്ന് തനിക്ക് വിശ്വാസമുണ്ടായിരുന്നു എന്നും എന്നാല്‍ ആമസോണ്‍ ഉപഭോക്തൃ സേവനവുമായി സംസാരിച്ചതിന് ശേഷം തന്നെ സഹായിക്കാന്‍ കഴിയില്ല എന്നാണ് അവര്‍ പറഞ്ഞത് എന്നും അലന്‍വുഡ് പറയുന്നു.

പത്താന്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്; ഇന്‍കം ടാക്‌സ് റെയ്ഡിനെക്കുറിച്ച് മറുപടി ഇങ്ങനെ...പത്താന്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്; ഇന്‍കം ടാക്‌സ് റെയ്ഡിനെക്കുറിച്ച് മറുപടി ഇങ്ങനെ...

3

ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി താന്‍ പലതവണ ആമസോണില്‍ വിളിച്ചു എന്നും അതിനായി 15 മണിക്കൂറിലധികം ചെലവഴിച്ചു എന്നും അലന്‍വുഡ് പറയുന്നു. വിഷയം മേലധികാരികള്‍ക്ക് കൈമാറുകയും മറ്റ് വകുപ്പുകളിലേക്ക് മാറ്റുകയും ചെയ്തു. പക്ഷെ ഒരു ഫലവുമുണ്ടായില്ല എന്നും അവര്‍ തന്റെ പ്രശ്‌നങ്ങളോട് മുഖം തിരിച്ച് നില്‍ക്കുന്നത് പോലെ ആണ് തനിക്ക് അനുഭവപ്പെട്ടത് എന്നും അലന്‍വുഡ് പറഞ്ഞു.

കറുത്തപ്രേതങ്ങള്‍, എംബാപ്പെയെ രാത്രി കണ്ടാല്‍ പേടിച്ച് പനിപിടിക്കും; വംശീയ അധിക്ഷേപവുമായി ടിജി മോഹന്‍ദാസ്കറുത്തപ്രേതങ്ങള്‍, എംബാപ്പെയെ രാത്രി കണ്ടാല്‍ പേടിച്ച് പനിപിടിക്കും; വംശീയ അധിക്ഷേപവുമായി ടിജി മോഹന്‍ദാസ്

4

രണ്ട് പതിറ്റാണ്ടായി താന്‍ ഒരു ആമസോണ്‍ ഉപഭോക്താവാണ് എന്നും അവരുമായി ഇതിന് മുമ്പ് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് അങ്ങേയറ്റം സമ്മര്‍ദ്ദകരമായ ഒരു സാഹചര്യമാണ്. പ്രത്യേകിച്ച് എന്നോട് പെരുമാറിയ രീതി അവരില്‍ നിന്ന് ഇനി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതില്‍ നിന്ന് എന്നെ പിന്തിരിപ്പിക്കുന്നു. അതേസമയം ഉപഭോക്താവുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും റീഫണ്ട് മുഴുവനായും നല്‍കും എന്നുമാണ് ആമസോണ്‍ വക്താവ് പറയുന്നത്.

5

ഇതിന് മുന്‍പ് ഇന്ത്യയിലും സമാനമായ അനുഭവം ഒരു ഉപഭോക്താവിന് നേരിട്ടിരുന്നു. ഒരിക്കല്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഒരു ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഒരു ഇന്ത്യന്‍ ഉപഭോക്താവിന് പകരം ഒരു ഡിറ്റര്‍ജന്റ് ബാര്‍ ആണ് ലഭിച്ചത്. പിന്നീട് കമ്പനി അദ്ദേഹത്തിന് റീഫണ്ട് നല്‍കിയിരുന്നു.

English summary
UK: a person who ordered a Macbook, bue he got dog food, hilarious incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X