കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഞ്ചസ്റ്റര്‍ ആക്രമണത്തിന് പിന്നിൽ 23 കാരൻ! ബ്രിട്ടീഷ് പോലീസിന്‍റെ വെളിപ്പെടുത്തൽ ഞെട്ടിയ്ക്കുന്നത്

ആക്രമണം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ് രംഗത്തെത്തുന്നത്

Google Oneindia Malayalam News

ലണ്ടൻ: മാഞ്ചസ്റ്റർ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു. ആക്രമണം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ് രംഗത്തെത്തുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് 23 കാരനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഐസിസ് രംഗത്തെത്തിയിട്ടുള്ളത്. സംഗീത നിശയ്ക്കിടെ ചാവേർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 22 പേരാണ് കൊല്ലപ്പെട്ടത്. 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മാഞ്ചസ്റ്റര്‍ അരീനയിലുണ്ടായ സ്ഫോടനത്തില്‍ യുവാവിന് പങ്കുണ്ടെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. പോലീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.

കുട്ടികളും യുവാക്കളും ഉൾപ്പെടെ 22 പേരാണ് മാഞ്ചസ്റ്റർ അരീനയിലെ സംഗീത നിശയ്ക്കിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ അക്രമികളിൽ ഒരാൾ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. സ്ഫോടനത്തെ തുടർന്ന് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബ്രിട്ടനിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നിര്‍ത്തിവച്ചിരുന്നു.

 ഐസിസ് ആക്രമണം

ഐസിസ് ആക്രമണം

അമേരിക്കന്‍ ഗായികയായ അരിയാന ഗ്രാന്‍ഡെയുടെ സംഗീത നിശയ്ക്കിടെയാണ് ഉഗ്രന്‍ സ്‌ഫോടനമുണ്ടായത്. മാഞ്ചസ്റ്ററിലേത് ഭീകരാക്രമണമാണെന്നാണ് ബ്രിട്ടീഷ് പോലീസിന്‍റെ പക്ഷം. ഔദ്യോഗികമായി ഒരു ഭീകരസംഘടന പോലും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയ ഇടപെടൽ കണക്കിലെടുത്ത് ആക്രമണത്തിന് പിന്നിൽ ഐസിസ് ആയിരിക്കാമെന്ന് നേരത്തെ ചില സൂചനകളുണ്ടായിരുന്നു.

മാഞ്ചസ്റ്റര്‍ അരീനയിൽ ദുരന്തം

മാഞ്ചസ്റ്റര്‍ അരീനയിൽ ദുരന്തം

യൂറോപ്പിലെ ഏറ്റവും വലിയ ഇൻഡോർ സ്റ്റേഡിയമായ മാഞ്ചസ്റ്റർ അരീനയിൽ അമേരിക്കൻ ഗായിക അരിയാന ഗ്രാൻഡെയുടെ സംഗീത പരിപാടി നടക്കുന്നതിനിടെ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. 21,000 ഓളം പേർ സംഗീത നിശയ്ക്ക് എത്തിയിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.

 സോഷ്യൽ മീഡിയയിൽ ആഘോഷം

സോഷ്യൽ മീഡിയയിൽ ആഘോഷം

ഐസിസിന്‍റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടുകളാണ് ആക്രമണം ആഘോഷിക്കുന്നത്. ആക്രമണത്തെ ആഘോഷിക്കുന്ന തരത്തിലുള്ള ഹാഷ് ടാഗുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കാനും സോഷ്യൽ മീഡിയയിൽ ഐസിസിസ് അനുകൂലികളുടെ ആഹ്വാനമുണ്ട്.

 സിറിയയ്ക്കുള്ള തിരിച്ചടി

സിറിയയ്ക്കുള്ള തിരിച്ചടി

സിറിയയിലും ഇറാഖിലും ഐസിസിനെതിരെയുള്ള വ്യോമാക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് മാഞ്ചസ്റ്ററിൽ നൽകിയിട്ടുള്ളതെന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഐസിസ് അനുകൂലികൾ അവകാശപ്പെടുന്നു. വ്യോമാക്രമണത്തിൽ അമേരിക്കയ്ക്കും റഷ്യയ്ക്കുമൊപ്പം ബ്രിട്ടനുമുള്ള പങ്ക് കണക്കിലെടുത്താണ് ആക്രമണമെന്നും ചിലർ അവകാശപ്പെടുന്നു.

ആക്രമണത്തിന് ആഹ്വാനം

ആക്രമണത്തിന് ആഹ്വാനം

ഐസിസിനെ പിന്തുണയ്ക്കുന്നവരോട് പടിഞ്ഞാറൻ രാഷ്ട്രങ്ങളിൽ ഒറ്റപ്പെട്ട ആക്രമണം നടത്താനും ഇവർ ട്വിറ്ററിൽ ആവശ്യപ്പെടുന്നു. അമേരിക്കയിലും യൂറോപ്പിലും ആക്രമണം നടത്തുമെന്ന് ഭീഷണിയുയർത്തുന്ന വീഡിയോകളും ഷെയർ ചെയ്തിട്ടുണ്ട്. ഇതോടെ ഔദ്യോഗികമായി ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കിലും ഐസിസ് ആയിരിക്കാം ആക്രമണത്തിന് പിന്നിലെന്ന സംശയം ബലപ്പെടുന്നുണ്ട്.

English summary
Manchester Arena attack latest: ISIS claims responsibility for suicide bombing that killed 22 at Ariana Grande concert.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X