ഒരു ദിവസം മൂന്ന് ബലാത്സംഗം, പ്രതിയ്ക്ക് ജീവപര്യന്തം തടവ്
നോര്‍വിച്ച്: ഒരു ദിവസത്തില്‍ മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്ത പ്രതിയെ ജീവപര്യന്തം തടവിന് കോടതി വിധിച്ചു. യുകെയിലെ നോര്‍വിച്ച്ക്കാരനായ ക്രിസ്‌റ്റോ ലോവറി(40)യാണ് കേസിലെ പ്രതി. കുറ്റം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
വീട്ടിലേക്ക് ക്ഷണിച്ച് വരുത്തിയ യുവതിയെയാണ് ആദ്യം ഇയാള്‍ പീഡിപ്പിച്ചത്. സെക്‌സിന് നിരസിച്ചപ്പോള്‍ കത്രിക വച്ച് കണ്ണ് കുത്തിപ്പൊട്ടിക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയത് എന്ന് പറയുന്നു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ യുവതിയെ പോകാന്‍ അനുവദിക്കുകയും ചെയ്തു.

ആദ്യ പീഡനത്തിന് ശേഷം വീട്ടില്‍ നിന്നും ബൈക്കില്‍ യാത്ര ചെയ്യുന്ന വഴിയില്‍ 16 കാരിയെ തടഞ്ഞു നിര്‍ത്തിയായിരുന്നു അടുത്ത പീഡനം. ബലം പ്രയോഗിച്ച് തടഞ്ഞ് നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ 16 വയസ്സ് മാത്രമാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ക്ഷമ ചോദിച്ച് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി ബൈക്കിന്റെ നമ്പര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
അന്നേ ദിവസത്തില്‍ തന്നെ മറ്റൊരു സ്ത്രീയെയും പീഡിപ്പിക്കാന്‍ ശ്രമിച്ചു. പോലീസിന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി. 2000 ത്തില്‍ പീഡന കേസിന് ഇയാളെ 12 വര്‍ഷം ശിക്ഷിച്ചിരുന്നു. വീണ്ടും കുറ്റം ആവര്‍ത്തിച്ചപ്പോള്‍ ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍:
കണ്ണ്, മൂക്ക്, ചെവി, നെറ്റി, മാറിടം... തൊട്ടുപോലും നോക്കേണ്ട... കന്യകയെ തിരിച്ചറിയാന്‍ 7 ലക്ഷണങ്ങള്‍!
സ്ട്രാറ്റജിക് സ്‌ട്രൈക്ക്: മനോരമയുടെ ഡയഗ്രത്തെ പച്ചയ്ക്ക് കൊളുത്തി ട്രോളന്മാര്‍.. ചിരിച്ചു മരിക്കും












Click it and Unblock the Notifications