• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുകെ സ്വപ്‌നത്തിന് മേല്‍ കരിനിഴല്‍; കടുത്ത തീരുമാനവുമായി ഋഷി സുനക്, ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

Google Oneindia Malayalam News

ലണ്ടന്‍: യു കെയില്‍ പഠനവും ജോലിയും സ്വപ്‌നം കാണുന്ന തിരിച്ചടിയുമായി പ്രധാനമന്ത്രി ഋഷി സുനക്. യു കെയില്‍ കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അത് കുറക്കുന്നതിനുള്ള സാധ്യമായ എല്ലാ മാര്‍ഗങ്ങളും യു കെ ഭരണകൂടം പരിഗണിക്കുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാര്‍ത്ഥി വിസ സംഘടിപ്പിച്ച ശേഷം കുടുംബക്കാരെ രാജ്യത്തേക്ക് കൊണ്ടുവരുന്നത് വര്‍ധിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ബ്രിട്ടന്‍ കടുത്ത നിയന്ത്രണത്തിനൊരുങ്ങുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ആശ്രിതരെ കൊണ്ടുവരുന്നതും ഋഷി സുനക് പരിശോധിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറഞ്ഞു.

1

ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പ്രകാരം കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. യു കെയിലേക്കുള്ള അറ്റ കുടിയേറ്റം 2021-ല്‍ 173,000 ആയിരുന്നത് ഈ വര്‍ഷം 504,000 ആയി ഉയര്‍ന്നു. അതായത് ഒരു വര്‍ഷം കൊണ്ട് 331,000 ന്റെ വര്‍ധനവ്. യുക്രൈന്‍, ഹോങ്കോങ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിസ നല്‍കിയത് വര്‍ധനവിന് കാരണമായി.

എന്റെ അവകാശങ്ങളെല്ലാം നഷ്ടപ്പെടുത്തി, സല്‍പേര് കളങ്കപ്പെടുത്തി; നികുതി വെട്ടിപ്പ് കേസില്‍ ഷാക്കിറഎന്റെ അവകാശങ്ങളെല്ലാം നഷ്ടപ്പെടുത്തി, സല്‍പേര് കളങ്കപ്പെടുത്തി; നികുതി വെട്ടിപ്പ് കേസില്‍ ഷാക്കിറ

2

അതേസമയം ലോകോത്തര നിലവാരമുള്ള സര്‍വകലാശാലകളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പിന്തുണ തുടരും. ഇന്ത്യയില്‍ നിന്ന് യു കെയിലേക്കുള്ള കുടിയേറ്റം ശക്തമാണ്. അതേസമയം രാജ്യത്തെ കുടിയേറ്റ സ്ഥിതിവിവരക്കണക്കുകളില്‍ നിന്ന് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ നീക്കം ചെയ്യണമെന്ന് ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി സംഘടന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

ശബരിമല ഏശില്ല... ഇനി ആശ്രയം മോദി മാത്രം, സുരേഷ് ഗോപി മുന്നില്‍ നില്‍ക്കും; 3 സീറ്റില്‍ കണ്ണുവെച്ച് ബിജെപിശബരിമല ഏശില്ല... ഇനി ആശ്രയം മോദി മാത്രം, സുരേഷ് ഗോപി മുന്നില്‍ നില്‍ക്കും; 3 സീറ്റില്‍ കണ്ണുവെച്ച് ബിജെപി

3

താത്കാലികമായി യുകെയിലുള്ള വിദ്യാര്‍ത്ഥികളെ കുടിയേറ്റക്കാരായി കണക്കാക്കരുത് എന്നും സംഘടന ആവശ്യപ്പെട്ടു. അതേസമയം ഋഷി സുനകിന്റെ നീക്കത്തോട് സര്‍ക്കാരില്‍ നിന്നുതന്നെ വിയോജിപ്പ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറച്ചാല്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകും എന്നാണ് ഇവര്‍ പറയുന്നത്.

'ഞാന്‍ സാനിയ.. ഞാന്‍ ഷൊയ്ബ്'; വിവാദങ്ങള്‍ക്കിടെ ഒന്നിച്ചെത്തി സാനിയയും മാലിക്കും, വീഡിയോ പുറത്ത്, ട്വിസ്റ്റ്'ഞാന്‍ സാനിയ.. ഞാന്‍ ഷൊയ്ബ്'; വിവാദങ്ങള്‍ക്കിടെ ഒന്നിച്ചെത്തി സാനിയയും മാലിക്കും, വീഡിയോ പുറത്ത്, ട്വിസ്റ്റ്

4

മാത്രമല്ല കുടിയേറ്റക്കാരുടെ എണ്ണം കുറക്കുന്നതില്‍ പെട്ടെന്ന് തീരുമാനമെടുക്കാനും സാധിക്കില്ല. അതേസമയം വാര്‍ഷിക കുടിയേറ്റം ഒരു ലക്ഷത്തില്‍ താഴെയാക്കാനുള്ള നീക്കത്തിനു ശ്രമിക്കും എന്ന് ആഭ്യന്തര മന്ത്രി സ്യുവെല്ല ബ്രോവര്‍മാന്‍ പറയുന്നു.

English summary
UK: Rishi Sunak's new decision may be huge set back for UK aspirants migrants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X