തമ്മില്‍ കെട്ടിപ്പിടിക്കാനും പാടില്ല, കൈകൊടുക്കാനും പാടില്ല; കുട്ടികൾക്ക് വിചിത്ര നിര്‍ദ്ദേശം
കുട്ടികളുടെ സ്വഭാവത്തേയും പെരുമാറ്റത്തേയുമൊക്കെ ഏറെ സ്വാധീനിക്കുന്ന ഇടമാണ് സ്‌കൂള്‍. സാമൂഹികമായ ഇടപെടല്‍ നടക്കുന്ന സ്ഥലം കൂടിയാണ് സ്‌കൂളുകള്‍. സൗഹൃദവും പ്രണയവുമൊക്കെ സ്‌കൂള്‍ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ കുട്ടികള്‍ തമ്മില്‍ ഇടപെടുന്നതിന് വിവാദത്തിലായിരിക്കുകയാണ് ഒരു സ്‌കൂള്‍.
കുട്ടികള്‍ അടുത്തിരിക്കാനോ തൊടാനോ ഇടപെഴകാനോ ഒന്നും പാടില്ലെന്നാണ് നിര്‍ദ്ദേശം.. ഇത്തരത്തില്‍ ഒരു വിചിത്ര ഉത്തരവ് പുറപ്പെടുവിപ്പിക്കാന്‍ സ്‌കൂളിന് ഒരു കാരണവും ഉണ്ട്. എന്താ ണ് സംഭവം എന്ന് വിശദമായി അറിയാം..

സംഭവം യുകെയിലാണ്. ചെംസ്ഫോർഡിലെ ഹൈലാൻഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരസ്പരം അടുത്തിടുപഴകുന്നതിന് അധികൃതർ വിലക്ക് ഏർപ്പെടുത്തിയത്. പരസ്പരം ആലിംഗനം ചെയ്യാനോ കൈ പിടിക്കാനോ ഹസ്തദാനം ചെയ്യാനോ പോലും അനുവദിക്കില്ല. ഡെയ്‌ലി മെയിൽ റിപ്പോർട്ട് അനുസരിച്ച്, വിദ്യാർത്ഥികൾ തമ്മിലുള്ള എല്ലാത്തരം ശാരീരിക ബന്ധങ്ങളും തകർക്കുമെന്ന് രക്ഷിതാക്കളെ അറിയിച്ചുകൊണ്ട് സ്കൂൾ ഒരു കത്തയച്ചിരുന്നു, ഇതിന് പിന്നാലെയാണ് വിചിത്രമായി ഈ സംഭവം നടപ്പാക്കിയത്.

കെട്ടിപ്പിടിക്കുന്നതും കൈപിടിക്കുന്നതുമൊക്കെ വലിയ തെറ്റായിട്ടാണ് ഈ സ്കൂൾ കണക്കാക്കുന്നത്. അത്തരത്തിൽ എന്തെങ്കിലും കണ്ടാൽ അത് അനുവദിച്ച് കൊടുക്കില്ലെന്നും സ്കൂൾ പറയുന്നു. കുട്ടികളുടെ സുരക്ഷ നോക്കിയാണ് ഇത്തരത്തിൽ ഒരു കാര്യം നടപ്പിലാക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. കത്തിൽ ഇങ്ങനെ പ്രസ്താവിച്ചു: "ഇത് നിങ്ങളുടെ കുട്ടിയെ സുരക്ഷിതമായി സൂക്ഷിക്കാൻ വേണ്ടിയാണ്. നിങ്ങളുടെ കുട്ടി മറ്റാരെയെങ്കിലും സ്പർശിക്കുകയാണെങ്കിൽ, അവർ സമ്മതിച്ചാലും ഇല്ലെങ്കിലും, എന്തും സംഭവിക്കാം. അത് ഒരു പരിക്കിലേക്കോ ആർക്കെങ്കിലും വളരെ അസ്വസ്ഥത ഉണ്ടാക്കുന്നതിലേക്കോ ആരെയെങ്കിലും അനുചിതമായി സ്പർശിക്കുന്നതിനോ ഇടയാക്കിയേക്കാം." കത്തിൽ പറയുന്നു...

ഇത് മാത്രമല്ല. മറ്റ് പല നിയമങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. സ്കൂളിൽ മൊബൈൽഫോൺ ഉപയോഗിക്കാൻ പാടില്ല അങ്ങനെ മൊബൈൽ കണ്ടാൽ പിടിച്ചെടുത്ത് ഒരു ദിവസം ലോക്ക് ചെയ്ത് വെയ്ക്കുമെന്നാണ് പറയുന്നത്. എന്നാൽ സ്കൂളിന്റെ വിചിത്ര നിയമങ്ങൾക്കെതിരെ രക്ഷിതാക്കൾ തന്നെ രംഗത്തെത്തി. രൂക്ഷമായ വിമർശനമാണ് രക്ഷിതാക്കൾ ഉയർത്തിയത്. കത്ത് അയക്കും വരെ ഇത്തരം നിയമത്തെക്കുറിച്ച് തങ്ങൾ അറിഞ്ഞിട്ടേയില്ലെന്ന് ഒരു രക്ഷിതാവ് പറഞ്ഞു..

"എനിക്ക് ഇക്കാര്യം വിശ്വസിക്കാനായില്ല. ഈ കാലഘട്ടത്തിൽ, അനുചിതമായ സ്പർശനവും അടിയുംപിടിയുമൊക്കെ തീർച്ചയായും കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ ആരോഗ്യകരമായ ബന്ധം എങ്ങനെ ഉണ്ടാക്കണമെന്ന് അവർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നില്ല," രക്ഷിതാവ് പറഞ്ഞു. ഇത്തരം നിയമങ്ങൾ കൊണ്ടുന്നാൽ പരസ്പര സ്നേഹവും സഹാനുഭൂതിയും ഇല്ലാതാകുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു..

പരസ്പര ബഹുമാനവും സംസ്കാരവും നിലനിർത്താൻ വേണ്ടിയാണ് പുതിയ നിയമം നടപ്പാക്കുന്നതെന്ന് ഹൈലാൻഡ്‌സ് സ്‌കൂളിന്റെ എക്‌സിക്യൂട്ടീവ് ഹെഡ്‌ടീച്ചർ മാഗി കാലഗൻ ബിബിസിയോട് പറഞ്ഞു.പുതിയ ഈ നിയമത്തിന് രക്ഷിതാക്കളിൽ നിന്നും കുട്ടികളിൽ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും സ്കൂൾ പറഞ്ഞു.












Click it and Unblock the Notifications